ഈ സമയം, മകളെ ചേർത്തുപിടിച്ച് അവളോടൊപ്പം നിൽക്കുകയാണ് ഞങ്ങളെല്ലാം, അല്ലാതെ എന്റെ മോളെ കെട്ടിക്കാൻ നിർത്തിയിരിക്കുന്നതല്ല; വിമർശിച്ചവന്റെ വായയടപ്പിച്ച് ലക്ഷ്മി

324

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ രമേശ്. നടനായും ആർജെ ആയും തന്റെ കഴിവ് തെളിയിച്ച താരത്തിന് നിരവധി ആരാധകരാണുള്ളത്. ഏറെ വ്യത്യസ്തമായ അവതരണ ശൈലിയാണ് താരത്തെ കൂടുതൽ പ്രിയങ്കരനാക്കിയത്. മിഥുനെ പോലെ തന്നെ മിഥുന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്.

വ്‌ലോഗറായി സോഷ്യൽ മീഡിയയിൽ സജീവമാണ് മിഥുന്റെ ഭാര്യ ലക്ഷ്മിയും മക്കളും. ടിക് ടോക് വീഡിയോയിലൂടെയാണ് കുടുംബം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ബോഡി ഷൈമിങ്, വസ്ത്ര ധാരണം തുടങ്ങിയവ കൊണ്ട് ഒരുപാട് വിമർശനങ്ങളും താര ദമ്പതികൾ നേരിട്ടിട്ടുണ്ട്. എന്നാൽ അവയെല്ലാം തള്ളി കളഞ്ഞ് ഇരുവരും സന്തോഷത്തോടെ ജീവിതം മുൻപോട്ട് കൊണ്ട് പോവുകയാണ്.

Advertisements

ഇപ്പോൾ തന്റെ മകൾക്ക് നേരെ വന്ന വിമർശനത്തിന് വായ അടപ്പിച്ച് ലക്ഷ്മി നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസമാണ് മിഥുന്റെ മൂത്ത മകൾ തൻവി ഋതുമതിയായത്. മിഥുനും ലക്ഷ്മിയും ഈ വിവരം ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ചടങ്ങുകൾ ആഘോഷകരമായി നടത്തിയതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ഇക്കാര്യം തങ്ങളുടെ ആരാധകരെ അറിയിച്ചത്.

പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ വയസ്സറിയിക്കൽ ചടങ്ങ് കുട്ടി കല്യാണം പോലെ ആഘോഷമായിട്ടാണ് മിഥുനും കുടുംബവും നടത്തിയത്. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കൊച്ചു മണവാട്ടിയായാണ് തൻവി അണിഞ്ഞൊരുങ്ങിയത്. കുടുംബാംഗങ്ങൾ എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. മിഥുനും ലക്ഷ്മിയും പങ്കുവച്ച ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Also read: സീരിയലിലെ അനിരുദ്ധ് അല്ല ഞാൻ! അമ്മയോടും യഥാർഥ അമ്മയോടും എങ്ങനെയാണ് പെരുമാറുന്നതെന്ന് തുറന്ന് പറഞ്ഞ് കുടുംബവിളക്ക് താരം ആനന്ദ് നാരായണൻ

ഒരുപാട് പേർ മകൾക്ക് ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിമർശനവും എത്തിയത്. ഇങ്ങനെയൊരു കാര്യം മിഥുൻ ആഘോഷമാക്കുമെന്ന് കരുതിയില്ല. മുൻപൊക്കെ ഇത് ആഘോഷമാക്കിയതിന് പിന്നിൽ ചില കാര്യങ്ങളുണ്ടായിരുന്നു. കല്യാണത്തിന് തയ്യാറാണെന്ന് ഒരു പെൺകുട്ടി അനൗൺസ് ചെയ്യുന്ന നിമിഷമാണ് പ്രായപൂർത്തിയാവുന്നത്’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഉടനടി ലക്ഷ്മി മറുപടി നൽകി.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് ലക്ഷ്മി പ്രതികരിച്ചത്. കമന്റിന്റെ സ്‌ക്രീന്‌ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ലക്ഷ്മിയുടെ സ്റ്റോറി. ‘മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ്. മകളെ ചേർത്തുപിടിച്ച് അവളോടൊപ്പം നിൽക്കുകയാണ് ഞങ്ങളെല്ലാം. അമ്മാവൻ പറയുന്നത് പോലെ നോക്കുകയാണെങ്കിൽ എന്റെ മോളെ കെട്ടിക്കാൻ നിർത്തിയിരിക്കുന്നതല്ല.

അമ്മാവൻ മരിച്ച് കഴിഞ്ഞാൽ പഴയകാല ആചാരമായ സഞ്ചയനവും പതിനാറടിയന്തിരവും നടത്തേണ്ടെന്നാണോ പറഞ്ഞുവരുന്നത്,’ എന്ന് ലക്ഷ്മി കുറിച്ചു. നിരവധി പേർ താരത്തിന്റെ മറുപടിയെ അനുകൂലിച്ചു. ഇത്തരത്തിലുള്ളവർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പ്രണയ വിവാഹമായിരുന്നു മിഥുന്റെയും ലക്ഷ്മിയുടെയും.

Also read; എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ല; ഹനാന്റെ പ്രണയം സ്വീകരിക്കുമോ എന്ന് അവതാരകൻ; ഷെയ്ൻ നിഗം നൽകി മറുപടി ഇങ്ങനെ

സിനിമകളൊക്കെയായി മിഥുൻ സിനിമയിൽ നിൽക്കുന്ന സമയത്തായിരുന്നു വിവാഹം. മോഹൻലാൽ – ഫാസിൽ കൂട്ടുകെട്ടിൽ ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലാണ് മിഥുൻ ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. ചെറുതും വലുതുമായി ഇരുപത്തിയഞ്ചോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ് അവതാരകനായി എത്തിയത്.

Advertisement