എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ല; ഹനാന്റെ പ്രണയം സ്വീകരിക്കുമോ എന്ന് അവതാരകൻ; ഷെയ്ൻ നിഗം നൽകി മറുപടി ഇങ്ങനെ

1974

മലയാള സിനിമയിൽ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകൾക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. കിസ്മത്ത് മുതൽ അവസാനം ഇറങ്ങിയ വെയിൽ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

ഷെയ്ന്റെ ഇതുവരെയുള്ള സിനിമകളിൽ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടൻനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കൽപങ്ങൾക്കൊത്ത് ഉയരാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Advertisements

അതേസമയം, ഇപ്പോഴിതാ ഷെയ്ൻ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രം ഉല്ലാസം റിലീസ് ചെയ്തിരിക്കുകയാണ്. സാധാരണ വിഷാദ ഭാവത്തിലുള്ള ഷെയ്ൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഫൺ, എന്റർടെയ്ൻമെന്റ് മോഡിലൊരുങ്ങുന്ന ചിത്രമാണ് ഉല്ലാസം. ബർമൂഡയാണ് ഷെയ്ന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. ബർമൂഡയുടെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് ഷെയ്ൻ അഭിമുഖത്തിൽ സംസാരിച്ചിരുന്നു

ALSO READ- സീരിയലിലെ അനിരുദ്ധ് അല്ല ഞാൻ! അമ്മയോടും യഥാർഥ അമ്മയോടും എങ്ങനെയാണ് പെരുമാറുന്നതെന്ന് തുറന്ന് പറഞ്ഞ് കുടുംബവിളക്ക് താരം ആനന്ദ് നാരായണൻ

”എന്ത് ചെയ്യുമ്പോഴും പ്രധാനം നിയത്ത് ആണ്. നിയത്ത് എന്നാൽ നിങ്ങളുടെ ഉദ്ദേശ ശുദ്ധി. നമ്മൾ എന്ത് ചെയ്യുമ്പോഴും മുകളിൽ ഒരാൾ കാണുന്നുണ്ട്. നിങ്ങൾക്ക് ഞാൻ പറയുന്നത് കേൾക്കാനേ പറ്റൂ. എന്റെ ഉദ്ദേശം എന്താണെന്ന് അറിയാൻ സാധിക്കില്ല. പക്ഷെ ദൈവം നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത്. ഞാൻ തെറ്റുകളൊന്നും ചെയ്തിട്ടില്ല. അതിനാൽ എനിക്ക് പേടിയുമില്ല”.-എന്നാണ് ഷെയ്ൻ നിഗം പറയുന്നത്.

വിവാദങ്ങളുണ്ടായപ്പോൾ തകർന്നിട്ടുണ്ടെന്നാണ് ഷെയ്ൻ നിഗം പറയുന്നത്. വിവാദങ്ങൾ ഉണ്ടായത് കൊണ്ടല്ല തകർന്നു പോയത്. ചില കാര്യങ്ങൾ നമുക്ക് വാക്കുകൾ കൊണ്ട് പറഞ്ഞു പോകാനാകില്ല. നമ്മൾ കടന്നു പോകുന്നത് എന്താണെന്ന് എത്ര വാക്കെടുത്താലും പുറത്തേക്ക് വരില്ല. ഞാനത് നൂറ് ഇന്റർവ്യുവിൽ ഇരുന്ന് പറഞ്ഞാലും അത് വരില്ല. നിങ്ങൾക്കത് മനസിലാകുവയുമില്ല. പക്ഷെ സ്വയം ഒരു ദിവസം അനുഭവിക്കുമ്പോൾ എന്നെ കണക്ട് ചെയ്യും.

ALSO READ-ജോലി ഉപേക്ഷിച്ച് സിനിമയിൽ വന്നത് മണ്ടത്തരമെന്ന് പലരും പറഞ്ഞിട്ടും കുടുംബം കൂടെ നിന്നു; ലൂക്ക കണ്ടതിന് ശേഷം അവൾക്ക് അഹാനയോട് ദേഷ്യം തോന്നിയിരുന്നുവെന്ന് ടൊവിനോയുടെ ഭാര്യ ലിഡിയ

അന്ന് അയാൾ കടന്നു പോയത് ഈയ്യൊരു അവസ്ഥയിലൂടെയായിരുന്നുവെന്ന് അന്ന് മനസിലാകും. ഒരു ദിവസം രാവിലെ പത്രമെടുത്ത് നോക്കുമ്പോൾ, അവനവന്റെ വീട്ടിൽ ഇല്ലാത്തൊരു കാര്യം വരുമ്പോൾ മാത്രമേ അത് മനസിലാവുകയുള്ളൂ. അല്ലാത്തിടത്തോളം അവനെ സംബന്ധിച്ച് ഇതുമൊരു വാർത്ത മാത്രമാണെന്നും ഷെയ്ൻ പറയുന്നുണ്ട്. ഞാൻ എന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് എന്റെ സിനിമയിലൂടെയാണ്. വീട്ടിൽ ഇരുന്ന് എത്രകാലം കരയുമെന്നൊക്കെയാണ് ഷെയ്ൻ ചോദിക്കുന്നത്.

ഷെയ്ന് സോഷ്യൽ മീഡിയയിൽ കൂടി ചില പ്രൊപ്പോസലുകൾ വരുന്നുണ്ടെന്നും അക്കാര്യം ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും എന്താണെന്നും ഷെയ്ൻ തിരിച്ച് ചോദിച്ചു. പിന്നാലെ ഹനാനെക്കുറിച്ചും ഹനാൻ ഷെയ്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമൊക്കെ അവതാരക ഷെയ്ന് പറഞ്ഞു കൊടുത്തെങ്കിലും എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടില്ല, എന്താണെന്ന് നോക്കട്ടെയെന്നായിരുന്നു ഷെയ്ന്റെ മറുപടി.

ഒരുപാട് പ്രൊപ്പോസലുകൾ വരാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും ഷെയ്ൻ പറയുന്നു. എന്നോട് ആരും വന്ന് ഒന്നും ചോദിക്കാറില്ലെന്നും കഴിച്ചോ എന്ന് പോലും ചോദിക്കാറില്ലെന്നുമൊക്കെയാണ് ഷെയ്ൻ പറയുന്നത്. സുഖമാണോ എന്നൊക്കെയാണ് ചോദിക്കാറുള്ളതെന്നാണ് ഷെയ്ൻ പറയുന്നത്.

Advertisement