മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ സൂപ്പർതാരവുമായ ദുൽഖർ സൽമാൻ സീതാരാമം എന്ന തന്റെ പുതിയ ചിത്രത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് . റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് മാത്രം സീതാരാമം ആഗോള ബോക്സ് ഓഫിസിൽ നിന്നും നേടിയത് 30 കോടി രൂപയായിരുന്നു. ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 50 കോടിയിലേറെയാണ് ബോക്‌സ്ഓഫീസിൽ നിന്നും കളക്ട് ചെയ്തിരിക്കുന്നത്.
പത്ത് ദിവസം കൊണ്ട് സീതാ രാമം ആഗോള ബോക്‌സ് ഓഫീസിൽ നിന്നും നേടിയ 50 കോടി ഒരു നാഴികക്കല്ല് കൂടിയാണ്. ഒരു മലയാളി താരം തെലുങ്ക് സിനിമയിൽ എത്തി 50 അൻപത് കോടി ക്ലബ്ബിൽ ഇടം നേടുന്നത് ഇത് ആദ്യമായാണ്.
അതേസമയം, തെലുങ്ക് ഇൻഡസ്ട്രിയിൽ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷൻ നേടുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാൾ ഇരട്ടിയാണ് രണ്ടാം ദിവസം കളക്ഷൻ കൊയ്തത്.
സീതാരാമത്തിലൂടെ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ. ആഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ സീതാരാമം റിലീസ് ചെയ്തത്. കേരളത്തിൽ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കിൽ പിന്നീട് അത് അഞ്ഞൂറിലധികം ആയി.
തമിഴ്നാട്ടിൽ 200 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തിയേറ്ററുകളിൽ ആണ് പ്രദർശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളി താരം എന്ന റെക്കോർഡ് ദുൽഖർ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ദുൽഖർ സൽമാൻ നായകനായ സീതാ രാമത്തെ പുകഴ്ത്തി മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംത്തെത്തിയിരിക്കുകയാണ്. സിനിമയെ മസ്റ്റ് വാച്ച് എന്നാണ് വെങ്കയ്യ നായിഡു വിശേഷിപ്പിച്ചിരിക്കുന്നത്.
‘സീതാ രാമം കണ്ടു. അഭിനേതാക്കൾക്കായി ടെക്നിക്കൽ ഡിപാർട്ട്‌മെന്റ് മനോഹരമായ വിഷ്വലുകളാണ് സൃഷ്ടിച്ചത്. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തിൽ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്.’
"సీతారామం" చిత్రాన్ని వీక్షించాను. నటీనటులు అభినయానికి, సాంకేతిక విభాగాల సమన్వయం తోడై చక్కని దృశ్యకావ్యం ఆవిష్కృతమైంది. సాధారణ ప్రేమ కథలా కాకుండా, దానికి వీర సైనికుని నేపథ్యాన్ని జోడించి, అనేక భావోద్వేగాలను ఆవిష్కరించిన ఈ చిత్రం ప్రతి ఒక్కరూ తప్పక చూడదగినది. pic.twitter.com/XGgxGGxVqF
— M Venkaiah Naidu (@MVenkaiahNaidu) August 17, 2022
‘കുറച്ച് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന ഫീലിങ് സീതാ രാമത്തിലൂടെ ലഭിച്ചു. യുദ്ധത്തിന്റെ ശബ്ദമില്ലാതെ പ്രകൃതിയുടെ സൗന്ദര്യം കണ്ടെത്തിയ സംവിധായകൻ ഹനു രാഘവപുടിക്കും നിർമാതാവ് അശ്വനിദത്തിനും സ്വപ്ന മൂവി മേക്കഴ്സിനും ആശംസകൾ’-വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു.
ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത സീതാരാമം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ വൻവിജയത്തിന് പിന്നാലെ സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പോലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ എത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു.
റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങൾകൊണ്ടുതന്നെ യുഎസ് ബോക്‌സ് ഓഫിസിൽ നിന്ന് ചിത്രം വൺ മില്യൺ യുഎസ് ഡോളറിൽ (8.28 കോടി) അധികം നേടിയിരുന്നു. അമേരിക്കൻ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സൽമാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിൽ മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ നായികമാരായെത്തിയ ചിത്രത്തിൽ സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.