ജോൺ ജിയോയ്ക്ക് മാംഗല്യം! ഭാവി വധുവിനൊപ്പം ബംബർ ചിരി വേദിയിലെത്തി താരം ചിരിയടക്കാനാകാതെ മഞ്ജുവും സാബുവും, അമിതാഭ് ബച്ചനും ജയ ബച്ചനും തന്നെയെന്ന് കമന്റ്

58

പ്രേക്ഷകരുടെ ഹൃദയം വളരെ പെട്ടെന്ന് തന്നെ കവർന്ന് ശ്രദ്ധ നേടിയ ഹാസ്യ റിയാലിറ്റി ഷോ ആണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി. തനിക്ക് ഒരു ജോലിയില്ലാത്തത് കൊണ്ട് പെണ്ണ് കിട്ടുന്നില്ല എന്ന് പരിഭവം പറഞ്ഞ് മത്സരത്തിനെത്തിയ മത്സരാർത്ഥിയായിരുന്നു ജോൺ ജിയോ, ഇതാ ഇപ്പോൾ ബംബർ ചിരിയ്ക്ക് ശേഷം ജോണിന്റെ വിവാഹം ശരിയായിരിക്കുകയാണ്. ഭാവി വധുവിന് ഒപ്പമാണ് കഴിഞ്ഞ എപ്പിസോഡിൽ ജോൺ എത്തിയത്.

അനു എന്നാണ് പെൺകുട്ടിയുടെ പേര്. കണ്ണിന്റെ ഡോക്ടറാണ്. ഒരു പ്രോഗ്രാമിന് വേണ്ടി ജോണിനെ വിളിച്ചതിലൂടെയാണ് സൗഹൃദം ആരംഭിയ്ക്കുന്നതെന്ന് ജിയോ പറയുന്നു. പരിചയപ്പെട്ടപ്പോഴാണ് ഒരുപാട് കോമൺ സുഹൃത്തുക്കളുണ്ട് എന്ന് മനസ്സിലായത്.അങ്ങനെ അടുത്തു. പ്രണയം ആദ്യം പറഞ്ഞത് താനാണ് എന്ന് ജോൺ സമ്മതിയ്ക്കുന്നു. രണ്ട് പേർക്കും ഓകെയായപ്പോൾ വീട്ടിൽ പറയുകയായിരുന്നു. ആഗസ്റ്റ് 20 ന് ആണ് വിവാഹം.

Advertisements

പക്ഷെ ജഡ്ജസിനെ ഏറെ രസിപ്പിച്ചത് ഇവരുടെ ഉയരവ്യത്യാസമായിരുന്നു. അനുവിനെ ജോൺ വേദിയിലേക്ക് വിളിച്ചപ്പോൾ തന്നെ മഞ്ജു പിള്ളയും സാബുമോനും ഒക്കെ നിർത്താതെ ചിരിയായിരുന്നു. ഉയരത്തിൽ രണ്ട് പേർക്കും നല്ല വ്യത്യാസം ഉണ്ട്. അമിതാഭ് ബച്ചനെയും ജയ ബച്ചനെയും പോലെ തന്നെയുണ്ട് എന്നാണ് മഞ്ജു പിള്ള കമന്റ് അടിച്ചത്.

ALSO READ- ആളുകൾ കരുതിയത് കുട്ടിമണിയുടെ പ്രായമാണ് എനിക്കെന്നായിരുന്നു, ഒരുപാട് സ്‌നേഹമായിരുന്നു അവർക്ക്; മകൾക്കും പാട്ടും ഡാൻസുമൊക്കെ ഇഷ്ടമാണ്: ശ്രീലയ

വേറിട്ട സ്റ്റാന്റ് അപ് കോമഡിയിലൂടെയാണ് ജോൺ പ്രേക്ഷക ശ്രദ്ധ നേടിയത്. ജോൺ വന്നാൽ ബംബർ ഉറപ്പാണ്. ജോലി ഇല്ലാത്തിന്റെ വിഷമവും വയസ്സ് കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്തതിന്റെ സങ്കടവും ഒക്കെയായിരുന്നു പലപ്പോഴും ജോൺ ജിയോയുടെ സ്റ്റാന്റ് അപ് കോമഡി വിഷയം.

അതേസമയം, ബംബർ ചിരിയിൽ വന്നതോടെ, സ്റ്റാന്റ് അപ് കോമഡി ഒരു പ്രൊഫഷനായി തന്നെ ജിയോ എടുത്തു. ഇപ്പോൾ സ്വദേശത്തും വിദേശത്തുമായി ധാരാളം പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് താരം. ഇപ്പോൾ കല്യാണവും ആയി. ഇനി ഞാൻ ജോലി അന്വേഷിച്ച് പോകേണ്ടതില്ല എന്നാണ് ജോൺ പറഞ്ഞത്.

Advertisement