കിടിലൻ ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടനാണ് ഹരിശ്രീ അശോകൻ. എന്നെന്നും ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.നഅച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് അർജുൻ അശോകൻ. പറവിയിലൂടെ അരങ്ങേറിയ അർജുൻ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടനെന്ന നിലയിൽ പേരെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ അർജുൻ മനസ് തുറക്കുകയാണ്. ഓൾ റെഡി പ്ലാൻ ബി വച്ചിട്ടാണ് പ്ലാൻ എ ആയ സിനിമയിലേക്ക് ഇറങ്ങിയതെന്നാണ് അർജുൻ പറയുന്നത്. എനിക്കൊരു കാർ വാഷ് സെന്ററുണ്ട്. അത് വച്ച് എല്ലാം സെറ്റാക്കിയ ശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയതെന്നും താരം പറയുന്നു. വക്കീലാകാൻ പഠിക്കാൻ പോയിട്ട് വക്കീലായോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.
വക്കീലാകാൻ പഠിക്കാൻ പോയിട്ട് വക്കീലായോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്, ടെസ്റ്റ് എഴുതി അത് കഴിഞ്ഞൊരു ഇന്റർവ്യു ഉണ്ട് സെലക്ഷന് മുമ്പായി. ഇന്റർവ്യു ദിവസം അമ്മയോട് നേരത്തെ പറയാൻ മറന്നു പോയി. അന്ന് ഞാൻ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോഴാണ് ഓർമ്മ വന്നത് ഇന്നെന്തോ പ്രത്യേകയുണ്ടല്ലോ എന്നോർത്തത്. ആ ഇന്റർവ്യു എന്ന് ഓർമ്മ വന്നു. അമ്മേ ഇന്നായിരുന്നു ഇന്റർവ്യു എന്ന് പറഞ്ഞു.
ആണോ എന്നിട്ടോ പോണില്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അത് കഴിഞ്ഞുവെന്ന്. ആ സന്തോഷം എന്ന് അമ്മയും. പഠിച്ചു നന്നാവില്ലെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. 2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്.
ഇപ്പോഴിതാ അർജുന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത. പോയ വിഷയം ഇൻകം ടാക്സ് ആണ്. അത് എഴുതിയെടുക്കാൻ ഉദ്ദേശമില്ല. നമ്മുടെ ഇവിടെ സിലബസ് ഇടക്കിടെ പുതുക്കും, അതുകൊണ്ട് പഠിച്ചെടുക്കാൻ ഭയങ്കര പ്രയാസമാണ്’.-അർജുൻ പറയുന്നു.
അതേസമയം, വിവാഹ സമയത്ത് സപ്ലിയെക്കുറിച്ചൊന്നും നിഖിതയുടെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അതൊക്കെ എന്തിനാണ് പറയുന്നത്, പെൺവീട്ടുകാരോട് ബികോം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഭാര്യക്ക് അറിയാമായിരുന്നു. എന്തായാലും ഞാൻ പഠനം കഴിഞ്ഞ് ജോലിക്ക് പോകില്ലെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. എംബിഎ പഠിക്കാൻ പോയ കാശ് വെച്ചാണ് അച്ഛനോട് പറഞ്ഞ് കാർ വാഷ് തുടങ്ങിയത്’.- എന്നും താരം വെളിപ്പെടുത്തുന്നു.
കൂടാതെ സ്‌കൂൾ കാലത്ത് ഭാര്യ നിഖിതയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായതിനെ കുറിച്ചും താരം പറയുന്നുണ്ട്. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ഹൗസിന്റെ ക്യാപ്റ്റനായിരുന്നു ഞാൻ. പ്രിൻസിപ്പലിന് കാണിക്കേണ്ട സല്യൂട്ട് നിഖിതക്ക് നൽകി, ഒപ്പം പുറകിൽ നടന്നവർ എല്ലാവരും ഫ്ലാഗ് താഴ്ത്തി. നീതു എന്നാണ് ഭാര്യയെ വിളിക്കുന്നത്. അമീൻ എന്ന കുട്ടിവഴിയാണ് നികിതയെ പ്രണയം അറിയിക്കുന്നത്. ഫോണിൽക്കൂടി ഞാൻ തന്നെയാണ് ആദ്യം ഇഷ്ടം പറഞ്ഞത്-എന്നും അർജുൻ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
ബി.ടെക് പഠന ശേഷം 2012ലാണ് അർജുൻ സിനിമയിലെത്തിയത്. നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്ന ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടത്തിൽ നായകനാകുന്നത് അർജുനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്നതാണ് ചിത്രം. അജഗജാന്തരം, മധുരം, സൂപ്പർ ശരണ്യ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന അർജുന്റെ ചിത്രങ്ങൾ.