കോടികൾ കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നവരല്ല ഞങ്ങൾ, എത്ര തന്നാലും മറുപടി നോ തന്നെ; കോടികളുടെ പരസ്യങ്ങളോട് മുഖം തിരിച്ചവർ ഇവർ, ഞെട്ടിച്ചത് സായി പല്ലവി

54

മുൻനിര നായിക നായകന്മാരാണോ, എങ്കിൽ കോടികളാണ് ഒരു പരസ്യത്തിന് പ്രമുഖ ബ്രാന്റുകൾ ഓഫർ ചെയ്യുന്നത്. എത്ര കിട്ടുന്നോ അതിനനുസരിച്ച് അഭിനയിക്കാമെന്ന് ചില താരങ്ങൾ ഓകെ പറയുമ്പോൾ എത്ര കോടികൾ ലഭിച്ചാലും നോ എന്നു പറയുന്ന സിനിമാ താരങ്ങളും ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് നടൻ അല്ലു അർജുനും സായി പല്ലവിയും യാഷും എല്ലാം.

Advertisements

അടുത്തിടെ പൊതുസമൂഹത്തെ വഴിതെറ്റിക്കുന്ന ഓൺലൈൻ റമ്മികളികളെ പിന്തുണച്ചുകൊണ്ട് പരസ്യവാചകം പങ്കുവെച്ച റിമി ടോമി, വിജയ് യേശുദാസ് നടൻ ലാൽ എന്നവർക്ക് എതിരെ വലിയ വിമർശനങ്ങൾ നടന്നിരുന്നു. കോടതികൾ വരെ ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നതിനെ ചോദ്യം ചെയ്തിരുന്നു. ഈ വേളയിലാണ് കോടികൾ ഓഫർ ചെയ്തിട്ടും പരസ്യത്തോട് നോ പറഞ്ഞ താരങ്ങൾ മാതൃകയായത്.

Also read; സാരിയിൽ കിടിലൻ ഡാൻസുമായി സാധിക വേണുഗോപാൽ, പൊളിയെന്ന് ആരാധകർ, വീഡിയോ വൈറൽ

ബോളിവുഡ് താരം ഐശ്വര്യാ റായി മുതൽ മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ വരെ ഇന്ന് പരസ്യ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ്. അടുത്തിടെ കോടികൾ പ്രതിഫലം വാങ്ങിക്കൊണ്ട് നടൻ ഹിന്ദി നടൻ അക്ഷയ് കുമാർ പാൻമസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചത്. ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ മാപ്പ് പറഞ്ഞ് അദ്ദേഹം പിന്മാറുകയും ചെയ്തു. നടൻ അല്ലു അർജുൻ പത്ത് കോടി രൂപയുടെ ഓഫറാണ് നിരസിച്ചത്.

താൻ ഈ പരസ്യത്തിൽ അഭിനയിച്ചാൽ ആരാധകരിൽ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫർ അല്ലു വേണ്ടെന്ന് വെച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുമുമ്പും സമാനമായ പ്രവർത്തി അല്ലു ചെയ്തിരുന്നു. ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു. അതും കോടികളാണ് കമ്പനി അല്ലുവിന് വാഗ്ദാനം ചെയ്തത്. പക്ഷെ നടൻ നോ എന്ന് തന്നെയാണ് അറിയിച്ചത്.

അല്ലുവിനെ പോലെ തന്നെ കോടികൾ പ്രതിഫലം നൽകാമെന്ന് പറഞ്ഞാലും പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന നിലപടിൽ നിൽക്കുന്ന മറ്റു താരങ്ങളും സിനിമ രംഗത്തുണ്ട്. കെ.ജി.എഫിലൂടെ റോക്ക് സ്റ്റാറായ യാഷ് വേണ്ടെന്ന് വെച്ചതും കോടികളാണ്. കോടികൾ പ്രതിഫലം ലഭിച്ചേക്കാവുന്ന പാൻ മസാല പരസ്യമാണ് അദ്ദേഹം ചെയ്യാൻ തയ്യാറാകാത്തത്.

അതുപോലെ മറ്റു ചില താരങ്ങളാണ് അവരിൽ ചിലരാണ് രൺബീർ കപൂർ, ഇമ്രാൻ ഹാഷ്മി, സായ് പല്ലവി, അനുഷ്‌ക ശർമ, സുഷാന്ത് സിംങ്, അഭിഷേക് ബച്ചൻ, സണ്ണി ലിയോൺ എന്നിവർ. എല്ലാവരിലുമുപരി സായി പല്ലവിയുടെ പ്രതികരണമാണ് എല്ലാവരെയും ഞെട്ടിച്ചത്. കോടികൾ വാഗ്ദാനം ചെയ്ത ഫെയർനെസ്സ് ക്രീം പരസ്യത്തിനോടാണ് മലയാളികളുടെ മലർ മിസ് നോ പറഞ്ഞത്. രണ്ട് കോടി രൂപയാണ് സായ് പല്ലവിക്ക് ഫെയർനെസ്സ് ക്രീം പരസ്യത്തിൽ അഭിനയിക്കാൻ പ്രമുഖ ബ്രാൻഡ് ഓഫർ ചെയ്തത്.

Also read; അവസാനമായി ഒരു നോക്ക് കാണാനായാണ് അന്ന് പോയത്, അതിന് ശേഷം കണ്ടിട്ടില്ല; സീരിയൽ പോലും കണ്ടിട്ടില്ല; മേഘ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് ഡിംപിൾ റോസിന്റെ വെളിപ്പെടുത്തൽ

എന്നാൽ ഈ പണം തനിക്ക് ആവശ്യമില്ലെന്ന് താരം വ്യക്തമാക്കുകയായിരുന്നു. അത്തരം ഒരു പരസ്യത്തിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് താൻ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു സായ് പല്ലവിയുടെ ചോദ്യം. വീട്ടിൽ ചെന്നാൽ മൂന്ന് ചപ്പാത്തിയോ ചോറോ ആണ് താൻ കഴിക്കാറുള്ളത്. ഇത് അല്ലാതെ മറ്റ് വലിയ ആവശ്യങ്ങളൊന്നും തനിക്കില്ല എന്നും, കറുത്ത നിറമുള്ളവർക്കും മുഖക്കുരു ഉള്ളവർക്കും എന്താണ് കുഴപ്പമെന്നും സായി പല്ലവി ചോദിച്ചിരുന്നു.

Advertisement