അവസാനമായി ഒരു നോക്ക് കാണാനായാണ് അന്ന് പോയത്, അതിന് ശേഷം കണ്ടിട്ടില്ല; സീരിയൽ പോലും കണ്ടിട്ടില്ല; മേഘ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് ഡിംപിൾ റോസിന്റെ വെളിപ്പെടുത്തൽ

67

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരങ്ങളാണ് ഡിംപിൾ റോസും മേഘ്‌ന വിൻസെന്റും. ഇരുവരും സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്. ഇതുകൂടാതെ ഇരുവരും നാത്തൂന്മാർ കൂടിയായിരുന്നു. ഡിംപിളിന്റെ സഹോദരനെയാണ് നടി മേഘ്‌ന വിൻസന്റ് വിവാഹം ചെയ്തത്. ഒപ്പം തന്നെയായിരുന്നു ഡിംപിളിന്റെയും വിവാഹം.

ഡിംപിളിന്റെയും മേഘ്‌നയുടെയും വിവാഹ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മേഘ്‌നയുടെ വിവാഹ ജീവിതം വിജയകരമായിരുന്നില്ല. അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. മേഘ്‌നയും ഡോണും വിവാഹമോചനം നേടിയതിന് പിന്നാലെയാണ് ഡോൺ ഡിവൈനെ വിവാഹം കഴിച്ചത്.

Advertisements

Also read; ഭയങ്കര പെയിൻഫുൾ ആയിരുന്നു, കവിളിലെല്ലാം നീര് വെച്ച് വല്ലാത്ത അവസ്ഥയിലായി, അഭിനയം നിർത്താൻ കാരണമായ തന്റെ ആ രോഗത്തെ കുറിച്ച് മായാ മൗഷ്മി വെളിപ്പെടുത്തുന്നു

ഇതോടെ തകർന്നത് ഡിംപിളിന്റെയും മേഘ്‌നയുടെയും ഇടയിലെ സൗഹൃദം കൂടിയായിരുന്നു. നിലവിൽ നടി, മേഘ്‌നയുടെ സ്റ്റാറ്റസ് സിംഗിളാണ്. ഇനിയൊരു വിവാഹമില്ലെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ മേഘ്നയും വിശേഷങ്ങൾ പങ്കിടാറുണ്ട്. പ്രതിസന്ധികളും ബുദ്ധിമുട്ടുകളുമെല്ലാം എല്ലാവരുടേയും ജീവിതത്തിലുണ്ടാവും. അതിനെ സന്തോഷത്തോടെയും ദു:ഖത്തോടെയും സ്വീകരിക്കുന്നത് നമ്മളായിരിക്കും.

അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ജീവിതവുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് മേഘ്‌ന പ്രതികരിച്ചു. ഏറെ പ്രേക്ഷക പ്രീതി നേടിയ ചന്ദനമഴ എന്ന പരമ്പരയിലൂടെ തിളങ്ങിയ നടിയാണ് മേഘ്‌ന. പിന്നീട് ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുന്നത് ഡിംപിളിന്റെ യൂട്യൂബ് ചാനൽ വഴിയാണ്. മികച്ച പ്രേക്ഷക പിന്തുണയാണ് ഓരോ വീഡിയോസിനും ലഭിക്കുന്നത്. ഡിവൈനൊപ്പമുള്ള ഡിംപിളിന്റെ പഴയ ക്യു ആൻഡ് എ വീഡിയോ വീണ്ടും വൈറലാവുകയാണ്. മേഘ്നയുമായി ഇപ്പോൾ സൗഹൃദം ഉണ്ടോയെന്ന ചോദ്യത്തിന് ഡിംപിൾ നൽകുന്ന മറുപടിയാണ് വൈറലാകുന്നത്.

‘മേഘ്‌നയുമായി സൗഹൃദമില്ല കോടതിയിൽ വെച്ച് ഒരു തവണ കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാനായാണ് അന്ന് പോയത്. അതിന് ശേഷം മേഘ്നയെ കണ്ടിട്ടില്ല. സീരിയലും കണ്ടിട്ടില്ല. നേരത്തെ മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഇപ്പോൾ അത് കഴിഞ്ഞു’, ഡിംപിൾ റോസ് പ്രതികരിച്ചു. മേഘ്ന വീട്ടിൽ നിന്നും പോയപ്പോൾ എന്താണ് തോന്നിയത്, ഇനി കണ്ടാൽ പഴയ സ്നേഹത്തോടെ സംസാരിക്കാനാകുമോ എന്ന് ഒരാൾ ചോദിച്ചു.

‘നാത്തൂനുമായുള്ള ക്യു & എയാണ് ഉദ്ദേശിച്ചത്. ഡിവൈന്റെ സാന്നിധ്യത്തിലും ഉത്തരം പറയാനാവുന്ന ചോദ്യമാണ് ഇതെന്നും ഡിംപിൾ വ്യക്തമാക്കിയിരുന്നു. നമ്മളുടെ വീട്ടിലേക്ക് ഒരാളെ സ്വീകരിക്കുമ്പോൾ സ്നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്. ജീവിതകാലം മുഴുവൻ കൂടെയുണ്ടാവുമെന്ന് കരുതി തന്നെയാണ് സ്വീകരിച്ചത്. ജീവിച്ച് തുടങ്ങുമ്പോൾ താളപ്പിഴകൾ വന്നാൽ അതുവരെയുണ്ടായിരുന്ന കാര്യങ്ങൾ മാറാമെന്ന് ഡിംപിൾ കൂട്ടിച്ചേർത്തു. ഡിവൈൻ എല്ലാം കാര്യങ്ങളും ഒറ്റക്ക് ചെയ്യുന്ന കൂട്ടത്തിലാണ്. എന്റെ കാര്യത്തിലാണെങ്കിൽ നേരെ മറിച്ചാണ്.

ആരെങ്കിലും എന്നെ ഒന്ന് പുഷ് ചെയ്താലെ എനിക്ക് ചെയ്യാൻ കഴിയുള്ളൂ. ഡിവൈൻ അങ്ങനെയല്ല, എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. ആരുടേയും സപ്പോർട്ടില്ലാതെ ഒരു കാര്യവും ചെയ്യാത്തയാളാണ് ഞാനെന്നായിരുന്നു ഡിംപിൾ പറഞ്ഞത്’. ‘എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും തികച്ചും ഇൻഡിപ്പെൻഡുമായ വ്യക്തിയാണ് ഡിവൈൻ എന്നും ഡിംപിൾ പറഞ്ഞു.

Also read; വരനെ ആവശ്യമുണ്ട്, താൽപ്പര്യമുള്ളവർ ഇൻബോക്‌സിൽ ബന്ധപ്പെടുക; ആ വീഡിയോ ചെയ്യുമ്പോൾ ഞാൻ ഒൻപതാം ക്ലാസിൽ, അത് പോലും മലയാളികൾ ചിന്തിച്ചില്ല എന്നതാണ് സത്യം: ശരണ്യയുടെ വെളിപ്പെടുത്തൽ

ആൾ നല്ല ബോൾഡാണ്, ഒത്തിരി നെഗറ്റീവ് കമന്റുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്’, ഡിംപിൾ പറഞ്ഞു. തെങ്കാശിപ്പട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോൾ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. പൊരുത്തമെന്ന സീരിയലിലൂടെയായിരുന്നു ഡിംപിൾ സീരിയൽ മേഖലയിലേക്ക് എത്തിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഡിംപിൾ അവതരിപ്പിച്ചിരുന്നത്. ബിസിനസുകാരനാണ് ഡിംപിളിന്റെ ഭർത്താവ്. എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് അദ്ദേഹം നൽകുന്നതെന്ന് ഡിംപിൾ കൂട്ടിച്ചേർത്തു.

Advertisement