ബിഗ് ബോസ് സീസൺ 4 അവസാനിച്ച് വിജയിയെ പ്രഖ്യാപിച്ച് ആഘോഷങ്ങളും ആരവങ്ങളും കെട്ടടങ്ങുമ്പോഴും തമ്മിലടി തുടരുകയാണ്. ബിഗ് ബോസിനകത്തുള്ള സ്വരചേർച്ചകളാണ് പുറത്ത് വന്ന് നാളുകൾ കഴിഞ്ഞിട്ടും കെട്ടടങ്ങാത്തത്. കൊണ്ടും കൊടുത്തും വാക് പോരുകൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ ഫോറിൽ 20 മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരങ്ങളാണ് നടന്നത്.
സ്നേഹവും സൗഹൃദവും വാക്ക് തർക്കങ്ങളും പ്രണയവുമൊക്കെ കലർന്നൊരു സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ 4 പ്രേക്ഷകർക്ക് സമ്മാനിച്ചത്. ബിഗ് ബോസിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷ പ്രസന്നൻ ആണ്. റിയാസ്, ബ്ലെസ്ലി, ധന്യ, ലക്ഷ്മി പ്രിയ എന്നിവർ ടോപ് ഫൈവിലെത്തിയ മറ്റ് താരങ്ങളുമായി. ഇതിൽ ലക്ഷ്മി പ്രിയയും ബ്ലെസ്സിയും തമ്മിലുള്ള പോരാണ് ഇപ്പോഴും തുടരുന്നത്. ഒടുവിലായി ലക്ഷ്മിക്കെതിരെ രംഗത്ത് വന്നത് ബ്ലെസിയുടെ സഹോദരനാണ്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു വിമർശനം.
ബിഗ് ബോസ് മലയാളം സീസൺ 4 ൽ വീടിനകത്ത് രണ്ട് ധ്രുവങ്ങളിലായിരുന്നവരാണ് ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും. പുറത്ത് വന്ന ശേഷവും ബ്ലെസ്ലിയ്‌ക്കെതിരെ ലക്ഷ്മി പ്രിയ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞ ദിവസം കോമഡി സ്റ്റാർസിൽ ഒരുമിച്ച് എത്തിയപ്പോഴും ലക്ഷ്മി പ്രിയ ബ്ലെസ്ലിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് വീട്ടിൽ വച്ച് സഹതാരത്തെ പുകവലിച്ചതിന്റെ പേരിൽ നിരന്തരം വേട്ടയാടിയിരുന്നു ബ്ലെസ്ലി. എന്നാൽ പുറത്ത് വന്ന ശേഷം ബ്ലെസ്ലി വലിക്കുന്നതും കഴിക്കുന്നതും താൻ കണ്ടുവെന്ന് ലക്ഷ്മി പ്രിയ വെളിപ്പെടുത്തുകയായിരുന്നു.
പിന്നാലെയാണ് ബ്ലെസ്ലിയുടെ സഹോദരൻ രംഗത്ത് വന്നത്. ലക്ഷ്മി പ്രിയയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മറുപടി നൽകിയത്. നേരത്തേയും ബ്ലെസ്ലിയുടെ സഹതാരങ്ങൾക്കെതിരെ സഹോദരൻ രംഗത്തെത്തിയിരുന്നു. നാളെ സ്വന്തം മകൾ സിഗരറ്റ് വലിച്ചു വരുമ്പോഴും അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കരുത്. മറിച്ച് ആർക്കു വേണമെങ്കിലും വലിക്കാം എന്ന സോഷ്യൽ മെസേജ് ഉണ്ടാക്കി നടക്കണം കെട്ടോ. തലയിൽ ചാണകം എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ പുല്ലുവില കൊടുക്കാമായിരുന്നു.
അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് കേട്ടിട്ടില്ലേ, എന്നാൽ അങ്ങനെ മരുന്നില്ല എന്ന് നമുക്ക് കാണിച്ചു തന്ന മുതൽ എന്നാണ് ബ്ലെസ്ലിയുടെ സഹോദരന്റെ സ്റ്റോറി. ഇരട്ടത്താപ്പന്റെ തലതൊട്ടപ്പി. ബ്ലെസ്ലി റിവഞ്ച് എടുത്തു എന്ന് പറഞ്ഞു അവനെ പ്രാകി നടന്ന ഇവര് ഇപ്പോ കാണിക്കുന്നത് എന്താണാവോ? ഇപ്പോ കാണിക്കുന്നതല്ല, മുമ്പേ കാണിക്കുന്നതും ഇതൊക്കെ തന്നെ. കുലസ്ത്രീ എന്ന പദത്തിന് തന്നെ നാണക്കേട് ഉണ്ടാക്കികൊടുത്ത മുതൽ എന്നും സഹോദരൻ കടുത്ത ഭാഷയിൽ കുറിച്ചു.