ഒരു കഷ്ണം ചിക്കൻ താ ലാലേ; ലാലിനും സോമനുമൊപ്പമുള്ള പഴയകാല ചിത്രം ആരാധകരുമായി പങ്കുവെച്ച് ബാബു ആന്റണി, വിമർശിച്ച കമന്റിനും താരത്തിന്റെ മറുപടി

291

ഒരു കാലത്ത് മലയാള സിനിമയുടെ മുഖമായിരുന്ന ആക്ഷൻ കിംഗ് താരമാണ് ബാബു ആന്റണി. ഇന്നും മലയാള സിനിമയിൽ സമാനതകളില്ലാതെ ബാബു ആന്റണിയുടെ കഥാപാത്രങ്ങൾ തലയുയർത്തിപ്പിടിച്ച് തന്നെയാണ് നിൽക്കുന്നത്. സിനിമാ നടനെന്നതിലുപരി, കരാട്ടെ താരമെന്ന നിലയിലാണ് ഇപ്പോൾ ബാബു ആന്റണി അറിയപ്പെടുന്നത്. കാലങ്ങളായി ഒരേ ശരീര പ്രകൃതിയിൽ കൊണ്ടുനടക്കുന്ന താരത്തിന് ഇന്നും ആരാധകർ അനവധിയാണ്.

Advertisements

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യം ആരോഗ്യമുള്ള വടിവൊത്ത ശരീരം തന്നെയാണെന്ന് എടുത്ത് പറയണം. ഒരുകാലത്ത് നായകനായും, പ്രതിനായകനായും നിറഞ്ഞു നിന്ന നടൻ പുതുതായി പങ്കുവെച്ച പഴയകാല ചിത്രമാണ് വൈറൽ ആവുന്നത്. മോഹൻലാലിനൊപ്പവും എം ജി സോമനുമൊപ്പവും ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ‘ഒരു കഷണം ചിക്കൻ താ ലാലേ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്.

Also Read; ചിത്രം സിനിമ കണ്ട് പേടിച്ചിട്ടുണ്ട്, കെട്ടിപ്പിടിക്കാറുള്ള മോഹൻലാലിനെ തൊടാൻ പോലും പേടിയായി; കുട്ടിക്കാലത്തെ പേടി വെളിപ്പെടുത്തി നടി കല്യാണി

നിമിഷനേരം കൊണ്ട് ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന് യാതൊരു ബന്ധമില്ലാത്ത കമന്റ് നൽകി ഒരാരാധകൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ‘താങ്കൾ ഒരു ഇന്ത്യക്കാരനല്ലേ? രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജിൽ കാണാനില്ല…’എന്നതായിരുന്നു ആരാധകന്റെ കമന്റ്. വൈകാതെ തന്നെ ഇതിന് ബാബു ആന്റണി നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു.

‘താങ്കൾ ഇന്ത്യയിൽ അല്ലേ, നാളെയാണ് സുഹൃത്തേ 75’ എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ നിരൂപണ ശ്രദ്ധ നേടിയെടുത്ത ക്ലാസിക് ടൈപ്പ് ചിത്രങ്ങളിലാണ് അധികവും വേഷമിട്ടത്.

ബോക്‌സർ, ചന്ത, കമ്പോളം, തുടങ്ങിയ ടിപ്പിക്കൽ ചിത്രങ്ങളിൽ ബാബു ആന്റണി അഭിനയിച്ചെങ്കിലും ഇവയെല്ലാം വാണിജ്യ വിജയം നേടിയ ചിത്രങ്ങളായിരുന്നു. ഒരിടക്ക് സിനിമയിൽ നിന്ന് ഇടവേള എടുത്ത ശേഷം ഇടുക്കി ഗോൾഡ്, എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെല്ലാം പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം പവർ സ്റ്റാർ ആണ്.

Also Read; ‘എന്നെ കല്യാണം കഴിച്ചതാണ് വിധുച്ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം, ഞാൻ കള്ളം പറയാറില്ല, വിധുച്ചേട്ടന്റെ കള്ളം കൈയ്യോടെ പൊക്കിയാലും നാണമില്ല’; ദീപ്തി വിധു പ്രതാപ്!

ഒമർ ലുലുവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകരും. ബാബു ആന്റണിക്കൊപ്പം അബു സലീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പത്തു വർഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷൻ ചിത്രമായൊരുക്കുന്ന പവർ സ്റ്റാർ റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ് അവതരിപ്പിക്കുന്നത്.

Advertisement