സണ്ണി ലിയോൺ എന്റെ കാമുകിയാണ്, സണ്ണി ലിയോണിന്റെ ജന്മദിനമായത് കൊണ്ട് പരീക്ഷ എഴുതുന്നില്ല; വൈറലായി വിദ്യർത്ഥിയുടെ ഉത്തരക്കടലാസ്

39

ലോകം മുഴുവൻ ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. പോ. ൺ സിനിമാ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് കരിയറിന്റെ തുടക്കത്തിൽ പല തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ബോളിവുഡിൽ എത്തിയതോടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു സണ്ണി ലിയോൺ.

എന്നാൽ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമർശകരെയെല്ലാം സണ്ണി ലിയോൺ ആരാധകരാക്കി മാറ്റി. തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭർത്താവ് ഡാനിയേൽ വെബ്ബറായിരുന്നു. താനും ഡാനിയേലും തമ്മിലുള്ള പ്രണയത്തെ കുറിച്ചും തങ്ങൾക്ക് ഇടയിലെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും ഒരിക്കൽ സണ്ണി ലിയോൺ പലതവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്.

Advertisements

ഇപ്പോൾ സണ്ണി ലിയോണിന് ലോകമെമ്പാടും ആരാധകരുണ്ട്. നിരവധി ബോളിവുഡ് സിനിമകളിലാണ് സണ്ണി ലിയോൺ അഭിനയിച്ചിട്ടുള്ളത്. നായികയായും സണ്ണി അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും മുന്നിലാണ് സണ്ണി ലിയോൺ.

ALSO READ- നാക്കിന് എല്ലില്ലാത്തവർ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല; നയൻതാര എടുത്ത തീരുമാനം മികച്ചത്, കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് പടച്ചുവിടുന്നവർക്ക് കലാ മാസ്റ്ററുടെ മറുപടി

ഇപ്പോഴിതാ, സണ്ണി ലിയോണിന്റെ ജന്മദിനമായതിൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ വിദ്യാർത്ഥിയുടെ വാർത്തയാണ് പുറത്തുവരുന്നത്. ബംഗളൂരു സർവകലാശാലയിലാണ് രസകരമായ സംഭവം.

‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോൺ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല’, എന്നായിരുന്നു വിദ്യാർത്ഥി എഴുതിയ വാചകം. എല്ലാവരോടും നടിക്ക് ആശംസകൾ അറിയിക്കണമെന്നും ഇയാൾ കുറിച്ചുവെന്ന് ദ ഹിന്ദു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ALSO READ- തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തിയാണ് മലൈക; പ്രായത്തിൽ എന്ത്രിക്കുന്നു? 48 കാരിയായ മലൈകയുമായുള്ള പ്രണയത്തെക്കുറിച്ച് അർജുൻ കപൂർ

സണ്ണി ലിയോണിന്റെ ജന്മദിനമായത് കൊണ്ട് പരീക്ഷയ്ക്ക് പഠിക്കാൻ പറ്റിയില്ലെന്നും അതുകൊണ്ട് ഒന്നും എഴുതുന്നില്ലലെന്ുനം വിദ്യാർത്ഥി എഴുതിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഒന്നാംവർഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ഉത്തര കടലാസിൽ ഇത്തരത്തിൽ എഴുതിയത്.

സർവകലാശാല മെയ്, ജൂൺ മാസങ്ങളിലാണ് ബിരുദ (യുജി) പരീക്ഷകൾ നടത്തിയത്. പരീക്ഷയുടെ മൂല്യനിർണയം നടത്തിയ വേളയിലാണ് ഈ ഉത്തരക്കടലാസ് അധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടത്.

അതേസമയം സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ഷീറോ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Advertisement