ളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിൽ ആറുവില്ലൻമാരും രണ്ടു നായികമാരുമെന്ന് റിപ്പോർട്ട്. ‘വാരിസു’എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഇപ്പോൾ വിജയ്. ഇതിനു ശേഷമാണ് ‘ദളപതി 67’ എന്ന് വിളിക്കുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമാണ് വിജയ്‌യുടെ പുതിയ ചിത്രം.
‘ദളപതി 67’ എന്ന പേര് മാത്രമാണ് ഔദ്യോഗികമായി സിനിമയെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയിൽ നായികമാരായി തൃഷയും സമാന്തയും എത്തുമെന്നാണ് സിനിമാ മാഗസിനുകളിൽ നിന്നും പുറത്തെത്തുന്ന വാർത്ത.
ചിത്രത്തിൽ സാമന്ത വിജയിയുടെ ഭാര്യ വേഷമായി അവതരിപ്പിക്കുമെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ദളപതി 67ൽ ആറ് വില്ലന്മാരുണ്ടെന്നാണ് റിപ്പോർട്ട്.
നടൻമാരായ സഞ്ജയ് ദത്ത്, പൃഥ്വിരാജ് സുകുമാരൻ, അർജുൻ സർജ എന്നിവരെ ഇതിനായി സമീപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2023ന്റെ രണ്ടാം പകുതിയിൽ പൊങ്കൽ റിലീസായിട്ടായിരിക്കും ചിത്രം എത്തുക.