അമ്മതൊട്ടിൽ പരമ്പരയിൽ നിന്ന് ആരംഭിച്ച് സ്ത്രീമനസും സ്ത്രീധനം ഇങ്ങനെ വിവിധ പ്രശസ്ത സീരിയലുകളിലൂടെ തിളങ്ങി പ്രേക്ഷക മനസിൽ കുടിയിരിക്കുന്ന നടിയാണ് ദിവ്യ പദ്മിനി. സ്ത്രീധനം എന്ന പരമ്പരയാണ് നടിയെ പ്രശസ്തിയിലേയ്ക്ക് നയിച്ചത്.
ഇതിനിടയിൽ കൊച്ചിയിലെ നടിക്കു ഉണ്ടായതിനു സമാനമായ അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന തരത്തിൽ ഒരു കാര്യം ദിവ്യ പറഞ്ഞതായി വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ തനിക്കുണ്ടായത് അത്തരം അനുഭവം അല്ലെന്നും അതിൽ നിന്നു വ്യത്യസ്തമായ അനുഭവമാണെന്നും ആണെന്ന് പറയുകയാണ് നടി. പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ വ്യക്തത വരുത്തുകയാണ് താരം.
നടി ദിവ്യ പറയുന്നത് ഇങ്ങനെ;
എന്റെ പേരിൽ വ്യാജ വാർത്തകൾ വന്നതു മുതൽ തനിക്ക് നിരവധി കോളുകളാണ് അന്നെല്ലാം വന്ന് കൊണ്ടിരുന്നത്. എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞു മടുത്തു. എന്നാൽ താൻ നൽകിയ അഭിമുഖത്തിൽ സിനിമാ മേഖലയിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അവതരിക ചോദിച്ചിരുന്നു. എന്നാൽ അപ്പോൾ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് താൻ മറുപടി നൽകുകയും ചെയ്തിരുന്നു.
എന്നാൽ ആ സംഭവം എല്ലാവരും കരുതുന്നത് പോലെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് പോലൊരു വലിയ സംഭവമായിരുന്നില്ല. എന്നാൽ ആ സംഭവം തികച്ചും വ്യത്യസ്തമായിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ എന്റെ താമസവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് നടന്നിരുന്നത്. എന്നാൽ അന്ന് എനിക്ക് വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കി തരാൻ ആ സീരിയലിന്റെ പ്രൊഡക്ഷൻ ടീമിന് കഴിഞ്ഞില്ല. അതാണ് എനിക്കുണ്ടായ സംഭവം.
എന്നാൽ എനിക്ക് അന്ന് ലഭിച്ച മോശം ഹോട്ടൽ മാറ്റിത്തരാൻ ഞാൻ ഒരുപാട് തവണ ആവശ്യപ്പെട്ടെങ്കിലും അവർ ആരും തന്നെ തയ്യാറായില്ല. അവരെല്ലാം അവരുടെ നിലപാടിൽ നിന്ന് മാറാതെ ിനിൽക്കുകയും എന്നാൽ അപ്പോൾ തനിക്ക് എന്തോ പന്തികേട് തോന്നി. ശേഷം, ഞാൻ ഒന്നും നോക്കാതെ അങ്ങനെ ആ റൂം ഒഴിവാക്കി തിരിച്ചു മടങ്ങുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഇതാണ് ഇപ്പോൾ പീഡനമായി ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജ റിപ്പോർട്ട് ചെയ്തത്.