ടെലിവിഷൻ മലയാള സിനിമാ സീരിയൽ രംഗത്ത് ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച സുന്ദരിയാണ് നടി കൃപ. പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തിയത്. അയ്യോ അച്ഛാ പോകല്ലേ എന്ന ഡയലോഗിലൂടെ നടി ആരാധകരുടെ മനസിൽ ജീവിക്കുന്നു.
മലയാള സിനിമ മേഖലയിലെ സീനിയർ നടി രമാ ദേവിയുടെ മകളാണ് കൃപ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടി ഇതുവരെ 36 ഓളം സിനിമകളിലാണ് വേഷമിട്ടിട്ടുള്ളത്. എന്നാൽ താരം അഭിനയിച്ചതിൽ കൂടുതലും ബാലതാരമായാണ്. ബാക്കിയുള്ള ചിത്രങ്ങളിൽ എല്ലാം തന്നെ സീനിയർ താരമായും എത്തിയിരുന്നു.
ഈ അടുത്തിടെ ഫ്‌ലവേഴ്‌സിൽ സംപ്രേക്ഷണം ചെയുന്ന ഒരുകോടി എന്ന പരിപാടിയിൽ അതിഥിയായി എത്തി, നടി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. അഭിനയജീവിതത്തിലേക്ക് എത്തിപ്പെട്ടതും തുടർന്ന് കബളിപ്പിക്കപ്പെട്ടതുമാണ് നടി വെളിപ്പെടുത്തുന്നത്. താൻ ഒരു ദിവസം അമ്മയുടെ കൂടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയ സമയത്താണ് തന്റെ ഫോട്ടോ എടുത്തിട്ട് തന്നെ ഓഡീഷന് വിളിക്കുന്നത്.
അങ്ങനെ അതിൽ സെലക്ഷൻ കിട്ടി ബാലതാരമായി അഭിനയിച്ച് തുടങ്ങുകയായിരുന്നു എന്നാണ് സിനിമാ ലോകത്തേയ്ക്കുള്ള അരങ്ങേറ്റമെന്ന് കൃപ പറയുന്നു. എന്നാൽ താൻ ചെറുപ്പം മുതലേ ഡാൻസ് ഒക്കെ കളിക്കുന്നത് കൊണ്ട് അച്ഛന്റെ ആഗ്രഹം താനൊരു നടിയാകണമെന്നായിരുന്നു എന്നും താരം പറഞ്ഞു. പക്ഷേ, അമ്മക്ക് അങ്ങനെയൊന്നും ആയിരുന്നില്ലെന്നും അതിന്റെ പേരിൽ അമ്മയുമായി പിണങ്ങിയിട്ടൊക്കെയുണ്ട് എന്നും കൃപ കൂട്ടിച്ചേർത്തു.
എന്നാൽ അമ്മയോട് ആദ്യം എതിർപ്പ് കാണിച്ചിരുന്നെങ്കിലും പിന്നീട് താനും യാഥാർത്ഥ്യം മനസ്സിലാക്കി. എന്നാൽ സിനിമയിലൊക്കെ ഒരു സമയം വരെ നമ്മൾക്ക് അവസരം ലഭിക്കുകയുള്ളൂ എന്നും അത് കഴിഞ്ഞാൽ പിന്നെ നമ്മൾക്ക് അവസരങ്ങൾ ലഭിക്കില്ല എന്നും അത് അമ്മക്ക് അറിയാവുന്നത് കൊണ്ടുമാണ് അമ്മ ആദ്യമേ എതിർത്തത് എന്നും കൃപ വെളിപ്പെടുത്തി. സിനിമ രംഗത്ത് ഉണ്ടായ ദുരനുഭവവും നടി വെളിപ്പെടുത്തുന്നുണ്ട്.
പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടി 55 വയസ്സുള്ള ആളുമായി പ്രണയത്തിലാവുകയും തുടർന്ന് ആ കുട്ടി ചതിക്കപ്പെടുന്നതുമായ പ്രമേയമുള്ള ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് പറയുകയും ചെയ്തിരുന്നു.
എന്നാൽ സിനിമയിൽ അഭിനയിക്കുമ്പോൾ ഇല്ലാതിരുന്ന പല മോശം രംഗങ്ങൾ ചേർത്ത്, വർഷങ്ങൾക്ക് ശേഷം അത് റിലീസ് ചെയ്തതായി നടി പറഞ്ഞു. താൻ ഒരു കോളേജിൽ അധ്യാപികയായി കയറാൻ ഇരിക്കവേയാണ് ഈ സംഭവം നടന്നത് അങ്ങനെ തന്റെ ജോലിയും പോയെന്ന് താരം കൂട്ടിച്ചേർത്തു. ഏതായാലും നടി കൃപയുടെ വെൡപ്പെടുത്തൽ മലയാള സിനിമാ ലോകത്ത് പുതിയ ചർച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.