ഡേറ്റ് ഉണ്ടെങ്കിലും തരാൻ പറ്റില്ലെന്നായിരുന്നു അന്ന് പറഞ്ഞത്; കരഞ്ഞുകലങ്ങിയ കണ്ണുമായി വീടിന്റെ പടിയിറങ്ങിയപ്പോൾ കണ്ടത് അമ്പലം; മനസുരുകി സങ്കടം പറഞ്ഞു, അന്ന് തുടങ്ങി ദിലീപിന്റെ കഷ്ടകാലം!

103

ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 2006 ൽ പുറത്തിറങ്ങിയ ദി ഡോൺ. സിനിമ വിജയകരമായതിന് ശേഷം ദിലീപിന്റെ ഒരു ഡേറ്റ് അന്വേഷിച്ചു പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുകയാണ് നിർമ്മാതാവ് ചന്ദ്രകുമാർ. നടിയെ ആക്രമിച്ച കേസിൽ വിചാരണയും ചോദ്യം ചെയ്യലും മറ്റുമായി നടൻ കോടതി വരാന്തകൾ കയറിയിറങ്ങുന്ന വേളയിലാണ് ചന്ദ്രകുമാർ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

Advertisements

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ ഉണ്ടായിരുന്ന നാൾ തൊട്ട് ദിലീപിനെ അറിയാവുന്ന വ്യക്തിയായിരുന്നു തന്ദ്രകുമാർ. ദിലീപിന്റെ ദി ഡോൺ എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് താൻ ഡേറ്റ് ചോദിച്ച് അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുന്നത്.

Also Read; ‘ചതിച്ചത് മാനേജർമാർ, പിന്നിൽ നിന്നും കുത്താൻ ആളുണ്ടെന്നത് അറിഞ്ഞില്ല’; കോടീശ്വരനായി ജീവിച്ച് ജയിലിലെ വെറും തറയിലേക്ക് എറിയപ്പെട്ട അറ്റ്‌ലസ് രാമചന്ദ്രന്റെ ജീവിതം ഇന്നിങ്ങനെ

ഡേറ്റ് തന്നില്ലെന്ന് മാത്രമല്ല. വളരെ മോശമായാണ് തന്നോട് പെരുമാറിയതെന്ന് ചന്ദ്രകുമാർ പറയുന്നു. തനിക്ക് സിനിമ ഇല്ലായിരുന്നു സമയത്ത് ബാബു ജനാർദ്ദനൻ എന്ന തിരക്കഥാകൃത്ത് പറഞ്ഞിട്ടാണ് താൻ ദിലീപിനെ കാണാൻ ചെന്നതെന്നും, എന്നാൽ തന്നെ വളരെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടുന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡേറ്റ് ഇല്ലെന്നു മാത്രമല്ല, ഉണ്ടെങ്കിലും തരാൻ പറ്റില്ല എന്നാണ് ദിലീപ് അന്ന് തന്നോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് തന്നെ വളരെയധികം വിഷമിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് അദ്ദേഹത്തിന്റെ വീടിന് മുൻപിലുള്ള അമ്പലത്തിലേക്ക് നോക്കി ഇത്രയ്ക്ക് അഹങ്കാരമായല്ലോ അദ്ദേഹത്തിന് എന്ന് കണ്ണുനിറഞ്ഞാണ് താൻ പ്രാർത്ഥിച്ചതെന്നും അദ്ദേഹം പറയുന്നു.

Also Read; വിവാഹത്തിന് മുൻപ് ഇരുട്ടിൽ അവളുടെ കൈ പിടിച്ച് മല കയറി മുകളിലെത്തി, മഞ്ഞിന്റെ പുതപ്പിനുള്ളിൽ നിന്ന് അവളോട് എന്റെ ഇഷ്ടം അറിയിച്ചു; നല്ല നിമിഷങ്ങൾ വെളിപ്പെടുത്തി വിശാഖ്

അതിനുശേഷമാണ് ദിലീപിന് കഷ്ട്ട കാലങ്ങൾ വന്നു തുടങ്ങിയതെന്നും ചന്ദ്രകുമാർ വെളിപ്പെടുത്തി. അഹങ്കരിക്കുന്നത് നല്ലതാണ് പക്ഷേ അത് ഒരുപാട് ആവരുത്. സിനിമയിൽ എത്തുക എന്നതൊക്കെ ഒരു കഴിവാണ്. ഡേറ്റ് തരാൻ പറ്റില്ലെങ്കിൽ അത് പറയണം അല്ലാതെ അഹങ്കരിക്കരുത് എന്നും ചന്ദ്രശേഖരൻ ഓർമ്മിപ്പിക്കുന്നു.

Advertisement