ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്കയെ കാത്തിരുന്നത് ഒരു ജീവിത പങ്കാളിയെ കൂടിയായിരുന്നു. പ്രശസ്ത ഹോളിവുഡ് ഗായകനും അഭിനേതാവുമായ നിക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്.
തന്നെക്കാൾ 10 വയസ്സിന് ഇളയതായ നിക്കുമായ പ്രിയങ്ക പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോൾ ഹോളിവുഡിലെ പോപ്പുലർ ജോഡികളിൽ ഒന്നാണ് പ്രിയങ്കയും നിക്കും
സിനിമ പോലെ തന്നെ പ്രിയങ്കയുടെ സ്വകാര്യ ജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. പ്രിയങ്കയുടെ പ്രണയങ്ങളും പ്രണയ തകർച്ചകളും വിവാഹവും എല്ലാം ആരാധകർക്കിടയിലെ ചർച്ചാ വിഷയങ്ങളായിരുന്നു. പോപ്പ് ഗായകൻ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാർത്തകളായിരുന്നു.
ഇന്ത്യയിൽ വെച്ചുനടന്നഏറ്റവും വലിയ താരവിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. എന്നാൽ പോയ വർഷം പ്രിയങ്കയും നിക്കും പിരിയുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. പ്രിയങ്ക ചോപ്ര തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും സർ നെയിം ആയ ജൊനാസ് എന്നത് പിൻവലിച്ചതോടെയായിരുന്നു സംശയങ്ങളുടെ തുടക്കം.
ഇതിനിടെ പ്രിയങ്കയും നിക്കും അധികം വൈകാതെ പിരിയുമെന്ന വാദവുമായി ഒരു ജോത്സ്യൻ രംഗത്തെത്തിയതും ചർച്ചയായി. ”അവരുടെ ബന്ധം പഴയത് പോലെയല്ല. പതിയെ താൽപര്യം നഷ്ടമാവുകയാണ്. പ്രത്യേകിച്ചും നിക്കിന്. ഇപ്പോൾ വിവാഹ മോചനത്തിലേക്ക് എത്തില്ലെങ്കിലും ഇരുവരും പിരിയാനുള്ള സാധ്യത അമ്പത് ശതമാനത്തോളമുണ്ട്” എന്നായിരുന്നു സെലിബ്രിറ്റി ജോത്സ്യൻ ആയ പണ്ഡിറ്റ് ജഗന്നാഥ് പറഞ്ഞത്.
എന്നിരുന്നാലും വൈകാതെ തന്നെ വിഷയത്തിൽ പ്രതികരിച്ച് പ്രിയങ്ക രംഗത്തെത്തി. പേരിൽ മാറ്റം വരുത്തിയത് താൻ ലോകത്തിന് മുന്നിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് പ്രിയങ്ക എന്ന് മാത്രമാണെന്നതു കൊണ്ടാണെന്നാണ് താരം പറഞ്ഞത്. അതാണ് തന്റെ ഐഡന്റിറ്റിയെന്നും അതിനാലാണ് പേരിൽ നിന്നും മറ്റ് സർ നെയിമുകൾ മാറ്റിയതെന്നുമായിരുന്നു താരം പറഞ്ഞത്. എല്ലാ വിവാഹ മോചനവാർത്തകളും അവസാനിച്ചിരിക്കുകയാണ് ഇതോടെ.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്കയും നിക്കും. ഇരുവരും ഈയിടെയാണ് മാതാപിതാക്കളായത്. വാടകഗർഭധാരണത്തിലൂടെയാണ് പ്രിയങ്കയും നിക്കും അച്ഛനും അമ്മയുമായത്. മാൽതി എന്നാണ് മകൾക്ക് താരദമ്പതികൾ പേരിട്ടിരിക്കുന്നത്.