‘സിനിമാനടി വൈകി എത്തിയിട്ടും ആളുകൾ വേർതിരിവ് കാണിച്ചു; ഡ്രെസ്സ് എടുത്തത് കല്ല്യാണത്തിന്’; അമൃത നായർ

90

കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അമൃത നായർ. ഈ സീരിയൽ സൂപ്പർഹിറ്റായതോടെ അതിലെ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകളായ ശീതൽ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കിൽ അമൃത അവതരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ കുടുംബ വിളക്കിൽ നിന്നും താരം പിന്മാറി.

മുൻപ് പല തവണ ഈ സീരിയലിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരുന്ന താരങ്ങൾ പിന്മാറി പുതിയ താരങ്ങൾ വന്നിട്ടുണ്ട്. ശീതളായി അഭിനയിച്ചിരുന്ന നടി അമൃത നായർ മാറി പകരം മറ്റൊരു നടിയാണ് ആ വേഷം ചെയ്യാൻ എത്തിയത്. അന്ന് മുതൽ അമൃതയ്ക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുകയാണ് ആരാധകർ. കുടുംബവിളക്കിലേക്ക് എത്തിയതിന് ശേഷമാണ് അമൃത നായർ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന്റെ ലൊക്കേഷനിൽ സഹതാരങ്ങൾക്കൊപ്പം അത്രയും സന്തോഷത്തിൽ ആായിരുന്നെങ്കിലും നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം എല്ലാവരെയും നിരാശരുമാക്കിയിരുന്നു.

Advertisements

എന്നാൽ ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ സജീവ സാന്നിധ്യമാണ് അമൃത.കുടുംബ വിളക്ക് സീരിയലിൽനിന്നും പിന്മാറിയെങ്കിലും നടി അമൃത നായരോടുള്ള ആരാധക സ്‌നേഹത്തിന് കുറവൊന്നുമില്ല. സെയിൽസ് ഗേളിൽ നിന്നാണ് അമൃതയിന്ന് കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായ ശീതളായി മാറിയത്. അഭിനയത്തിനൊപ്പം മോഡലിങിലും സജീവമായ അമൃത ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ കുടുംബവിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയായണ് ഇപ്പോൾ.

ALSO READ- താര രാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതാം നൂറ്റാണ്ടിൽ, ആരാധകരെ ആവേശത്തിൽ ആക്കി സന്തോഷ വാർത്ത അറിയിച്ച് വിനയൻ, ഹൃദയത്തിൽ തൊട്ട നന്ദിയെന്നും സംവിധായകൻ

‘ഓഡീഷൻ വഴിയാണ് സീരിയലിലേക്ക് വന്നത്. അന്ന് സീരിയലാണ് എന്ന് അറിയില്ലായിരുന്നു. ഷൂട്ടിങിന് എത്തിയപ്പോഴാണ് അറിഞ്ഞത്. സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. കുടുംബവിളക്കിൽ നിന്ന് പിന്മാറിയ ശേഷം സിനിമ ശ്രമിച്ചിരുന്നു. ഒന്ന് രണ്ടെണ്ണം ശരിയായി വന്നിരുന്നു. പക്ഷെ അവസാന നിമിഷം എല്ലാം കൈയ്യിൽ നിന്നും പോയി.’

‘യുട്യൂബ് ചാനലിൽ കണ്ടന്റ് വേണമല്ലോ അതിനാണ് ഡ്രെസ് എടുക്കാനൊക്കെ പോകുമ്പോൾ നല്ലതാണെന്ന് തോന്നിയാൽ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. ഭയം എന്ന് പറയുന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ വേണ്ടിയാണ് കുടുംബവിളക്കിൽ നിന്നും പിന്മാറിയത്.’ ‘കുഴപ്പമില്ലാത്ത പെയ്മന്റൊക്കെ ഉണ്ടായിരുന്നു. അതാണ് പ്രോഗ്രാം തിരഞ്ഞെടുത്ത് കുടുംബവിളക്ക് വേണ്ടെന്ന് വെച്ചത്. കുടുംബവിളക്ക് വേണ്ടെന്ന് വെച്ചപ്പോൾ സങ്കടം തോന്നിയിരുന്നു. കാരണം ആ ഒരു കഥാപാത്രം കൊണ്ടാണ് എനിക്ക് മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം കിട്ടിയത്.’

ALSO READ- കിളിച്ചുണ്ടൻ മാമ്പഴത്തിൽ ശ്രീനിവാസന്റെ ആദ്യ ഭാര്യയായി അഭിനയിച്ച നടി വിന്ധ്യയെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

‘അടുത്തിടെ ഞാനൊരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. സിനിമയിൽ നിന്നും ഒരു നടിയും ഞാനുമായിരുന്നു പ്രധാന ഗസ്റ്റുകൾ. ഞാൻ കാരണം പരിപാടി വൈകാൻ പാടില്ലെന്ന നിർബന്ധമുള്ളതിനാൽ നേരത്തെ ചെല്ലാറുണ്ട്. ആ നടി കുറച്ച് വൈകിയാണ് വന്നത്.’ ‘പക്ഷെ അവർ സിനിമാ നടിയാണ് എന്നതിന്റെ പേരിൽ ആളുകൾക്കും ഒരു വേർതിരിവുണ്ട്. അത് അന്ന് ആ പരിപാടിയിൽ പങ്കെടുത്തപ്പോൾ ഞാൻ അനുഭവിച്ചിരുന്നു. എത്ര സീരിയലിൽ അഭിനയിച്ചാലും സിനിമാ താരം സീരിയൽ താരം എന്ന വേർതിരിവ് ആളുകളുടെ മനസിലുണ്ട്.’

‘സിനിമയെപ്പോഴും സിനിമയാണ്. സീരിയൽ എപ്പോഴും സീരിയലാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് സീരിയൽ ചെയ്താൽ സിനിമ കിട്ടില്ലെന്ന്.’ ‘ഞാൻ ഓഡീഷന് പോകാൻ വേണ്ടി പോയപ്പോഴും പലരും എന്നോട് പറഞ്ഞിരുന്നു. സീരിയൽ ചെയ്താൽ സിനിമയിലേക്കുള്ള എൻട്രി ബുദ്ധിമുട്ടാണ്. അന്ന് കല്യാണത്തിന് വേണ്ടി തന്നെയാണ് ഡ്രസ് എടുത്തത്. മൂന്ന് വർഷത്തിന് ശേഷമെ വിവാഹം ഉണ്ടാകൂ’ അമൃത നായർ പറഞ്ഞു.

Advertisement