സാമ്പത്തിക തട്ടിപ്പ് കേസിൽ അകപ്പെട്ട നടി സിന്ധു മേനോന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

1296

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന മുന്‍നിര നടിയായിരുന്നു സിന്ധു മേനോന്‍. നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെ ആയിരുന്നു. ബാലതാരമായിട്ടായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരിയായ സിന്ധു മേനോന്‍ മലായാളി പ്രേക്ഷകരുടെയും ഇഷ്ടനടി ആയിരുന്നു.

സിന്ധു മേനോന്‍ മലയാളം, തമിഴ്, തെലുങ്ക് കന്നട ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അന്‍പതിലധികം ചിത്രങ്ങളില്‍ സിന്ധു മേനോന്‍ അഭിനയിച്ചിട്ടുണ്ട്.1994 ല്‍ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായകയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.

Advertisements

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയു സിനികളില്‍ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി. 2001ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമന്‍ എന്നസൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോന്‍ മലയാളത്തില്‍ തന്റെ വരവറിയിക്കുന്നത്.

തിയറ്ററുകളില്‍ ഗംഭീര വിജയമായിരുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്. ഉത്തമിനില്‍ മികച്ച പ്രകടനം ആയിരുന്നു സിന്ധു മേനോന്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് താരത്തേയും സിനിമയേയും സ്വീകരിച്ചത്.

Also Read: അങ്ങനെ ആ പുതിയ അതിഥിയെത്തി!, സന്തോഷത്തില്‍ മതിമറന്ന് ബഷീര്‍ ബഷിയും കുടുംബവും

പിന്നീട് നിരവധി ചിത്രങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മിസ്റ്റര്‍ ബ്രഹ്‌മചാരി, മഞ്ചാടി കുരു. രഹസ്യ പോലീസ്, വേഷം, രാജമാണിക്യം, തൊമ്മനും മക്കളും, വാസ്തവം, പതാക, പുലിന്മം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ട്വന്റി ട്വന്റി, താവളം, ആണ്ടവന്‍, പകല്‍ നക്ഷത്രങ്ങള്‍, ആയൂര്‍ രേഖ,സ്‌കെച്, ഡിറ്റക്ടിവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ സിന്ധുമേനോന്‍ വേഷമിട്ടിരുന്നു.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. ആന്ധ്ര സ്വദേശിയായ ഡൊമിനിക് പ്രഭുവിനെയാണ് സിന്ധു മേനോന്‍ വിവാഹം ചെയ്തിരിയ്ക്കുന്നത്. 2010 ലായിരുന്നു വിവാഹം. ഇതോടെ സിനിമാ മേഖലയില്‍ നിന്നും
നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ് നടി.

അതേ സമയം രണ്ടായിരത്തി പത്തിനെട്ടില്‍ താരത്തിനെതിരെ ഒരു സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പോലും താരം സജീവമല്ലായിരുന്നു. സിനിമകളില്‍ മാത്രമല്ല ചില ടെലിവിഷന്‍ സീരിയലുകളിലും സിന്ധു മേനോന്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: കടുത്ത ഛര്‍ദിയും ശാരീരികാസ്വാസ്ഥ്യവും!, നടി നയന്‍താര ആശുപത്രിയില്‍, കാരണം വിഘ്‌നേഷ്, വാര്‍ത്ത കേട്ട നടുക്കത്തില്‍ ആരാധകര്‍

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രൊഫഷണലായ ഭര്‍ത്താവിനൊപ്പമാണ് സിന്ധു മേനോന്‍ താമസിയ്ക്കുന്നത്. അവര്‍ക്ക് രണ്ടുകുട്ടികളാണുള്ളത്. മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടി സിനിമയിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

Advertisement