അങ്ങനെ ആ പുതിയ അതിഥിയെത്തി!, സന്തോഷത്തില്‍ മതിമറന്ന് ബഷീര്‍ ബഷിയും കുടുംബവും

72

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം. സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്.

മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്.

Also Read: കടുത്ത ഛര്‍ദിയും ശാരീരികാസ്വാസ്ഥ്യവും!, നടി നയന്‍താര ആശുപത്രിയില്‍, കാരണം വിഘ്‌നേഷ്, വാര്‍ത്ത കേട്ട നടുക്കത്തില്‍ ആരാധകര്‍

തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്ന് ആദ്യമായി ബഷീര്‍ ബഷി വെളിപ്പെടുത്തിയത് എല്ലാവര്‍ക്കും വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത പങ്കാളികള്‍. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീര്‍ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.

രണ്ടു ഭാര്യമാരും ഒരുമിച്ച് വളരെ സന്തോഷത്തോടെയാണ് ബഷീറിന്റെ കൂടെ ജീവിക്കുന്നത്. അതിനിടെ മഷൂറ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയും കുടുംബത്തെ തേടിയെത്തിയിരുന്നു. കൂടാതെ തന്റെ പുതിയ കാറിന് ലക്കി നമ്പര്‍ സ്വന്തമായ സന്തോഷത്തിലുമായിരുന്നു ബഷീര്‍ ബഷി.

ഇപ്പോഴിതാ താന്‍ വാങ്ങിയ പുതിയ കാര്‍ ആരാധകരെ പരിചയപ്പെടുത്തുകയാണ് ബഷീര്‍ ബഷി. കുടുംബത്തിലെ എല്ലാവരും കാര്‍ വാങ്ങാനായി ഷോറൂമില്‍ പോയതിന്റെ പുതിയ വീഡിയോ ബഷീര്‍ പങ്കുവെച്ചിരുന്നു. മഷൂറയുടെ പപ്പയും മമ്മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പുതിയ വാഹനം ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ട് ഭാര്യമാരാണ് എന്റെ വീടിന്റെ ഐശ്വര്യം എന്ന് ബഷീര്# ആരാധകരോട് പറഞ്ഞു. ഇളയ മകന് സൈഗുവിനാണ് കാറിന്റെ കീ വാങ്ങി ആദ്യം ബഷീര്‍ നല്കുൂന്നത്. പിന്നീട് ഓരോരുത്തര്‍ക്ക് ആയി കൈ മാറുകയായിരുന്നു.

Also Read: പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു, ആദ്യം പേടിയായിരുന്നു, നേരിട്ട വിമര്‍ശനങ്ങളില്‍ മനസ്സുതുറന്ന് റബേക്കയും നിതിനും

ഭാര്യമാരായ സോനുവും മഷൂറയും ഒരുമിച്ചാണ് കാറിന്റെ താക്കോല്‍ ബഷീര്‍ നല്‍കിയത്. ഇനിയങ്ങോട്ടുള്ള ഞങ്ങളുടെ വീഡിയോയില്‍ പുതിയ കാറും ഉണ്ടാവുമെന്നും ഫാമിലി ടൂറും എല്ലാം ഇനി ഇതിലാണെന്നും ബഷീര്‍ ബഷി കാര്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ വീഡിയോയില്‍ പറഞ്ഞു.

തങ്ങളുടെ പുതിയ കുഞ്ഞ് വാവ വന്നാല്‍ അയാളുടെ യാത്രയും ഇതില്‍ തന്നെയാവുമെന്നും കൂടാതെ കൂട്ടുകാര്‍ക്കൊ്പ്പമുള്ള ഔട്ടിങും ഉണ്ടാവുമെന്നും ബഷീര്‍ സന്തോഷത്തോടെ പറയുന്നു.

Advertisement