പ്രണയവും തേപ്പും കിട്ടിയില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ; ഞാനും നല്ലതുപോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്, ദിവ്യ പിള്ള പറയുന്നത്

204

പ്രണയം, തേപ്പ്, വിവാഹം, മൂന്നിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി ദിവ്യ പിള്ള. എല്ലാവരെയും പോലെ താനും പ്രണയിച്ചിട്ടുണ്ടെന്നും തേപ്പ് നല്ല പോലെ കിട്ടിയിട്ടുണ്ടെന്നും ദിവ്യ വെളിപ്പെടുത്തുന്നു. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. പ്രണയവും തേപ്പും ഒക്കെ കിട്ടാത്ത ആൾക്കാരുണ്ടോ.

അങ്ങനെ ഇല്ലാത്തവർക്ക് എന്തോ കുഴപ്പമുണ്ട് എന്ന് വിശ്വസിയ്ക്കുന്ന നിലയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നതെന്നും ദിവ്യ പറയുന്നു. തേപ്പിൽ നിന്നും പഠിച്ച പാഠമാണോ എന്തോ, കല്യാണത്തിനോട് ഇപ്പോൾ താത്പര്യമില്ലെന്നും നടി കൂട്ടിച്ചേർത്തു. വിവാഹം എന്നത് ഡെയ്ഞ്ചറസ് സോൺ ആണെന്ന നിലയിലാണ് ദിവ്യയുടെ സംസാരം.

Advertisements

കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ല. ജീവിതം അങ്ങനെയൊക്കെയാണ് എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെന്ന് ദിവ്യ പറഞ്ഞു. സൈമൺ ഡാനിയൽ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കുകളിലാണിപ്പോൾ നടി. ഷഫീഖിന്റെ സന്തോഷമാണ് മറ്റൊരു പുതിയ ചിത്രം. നാലാ മുറ എന്നൊരു ചിത്രം കൂടെയുണ്ട്.

കുളി കഴിഞ്ഞെത്തിയ ഭാര്യയുടെ മുടി ഉണക്കി കൊടുത്ത് റാഫി മുഹമ്മദ്; കല്യാണം കഴിഞ്ഞാലുള്ള ഓരോ അവസ്ഥകളേ, കമന്റടിച്ച് സിദ്ധാർത്ഥ്

ദിവ്യ പിള്ളയുടെ തുറന്നുപറച്ചിൽ;

തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ആർക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എല്ലാം തീർന്നു എന്നൊന്നും കരുതുന്നില്ല. കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ല. ജീവിതം അങ്ങനെയൊക്കെയാണ് എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നത്.

കല്യാണം എന്തിനാണ് ഇപ്പോൾ വെറുതേ കഴിച്ച് തലവേദന ഉണ്ടാക്കുന്നത്. കഴിച്ചവരിൽ ആരും പറഞ്ഞ് കേട്ടിട്ടില്ല, ഹൊ സ്വസ്തം എന്ന്. കല്യാണം കഴിച്ചവരോട് ചോദിച്ചാൽ അവർ ഇങ്ങോട്ട് ചോദിയ്ക്കുന്നത്, ‘എന്തിനാ വെറുതേ വേണ്ടാത്ത പണിക്ക് പോകുന്നത്’ എന്നാണ്. എന്ന് കരുതി കല്യാണം ഒരു ഡെയ്ഞ്ചറസ് സോൺ ആണെന്ന പക്ഷം എനിയ്ക്ക് ഇല്ല.

കാണാൻ ആളുണ്ടെൽ എനിക്ക് സൗകര്യമുള്ളത് ഞാൻ കാണിക്കും, അത് കാണാൻ താല്പര്യമില്ലാത്ത തൊലിയാർ മണിയന്മാർക്ക് അൺഫോളോ ചെയ്തു പോകാം: ജോമോൾ ജോസഫ്

പക്ഷെ ശരിയായ ആളെ അല്ല കഴിക്കുന്നത് എങ്കിൽ ഒരുപക്ഷെ ഡെയ്ഞ്ചറസ് സോൺ ആണ്. എന്റെ ചിന്താഗതിയോട് യോജിച്ച് പോകുന്ന ഒരു പങ്കാളിയെ കിട്ടിയാൽ തീർച്ചയായും ഞാൻ കല്യാണം കഴിക്കും. പക്ഷെ ഇപ്പോൾ എനിക്ക് കല്യാണത്തെ കുറിച്ച് ചിന്തിക്കാൻ പോലും നേരമില്ല. ഇപ്പോൾ അതിനുള്ള സമയമല്ല. എനിക്ക് ഒരു നല്ല നടിയാവണം.

Advertisement