അക്കാര്യം മമ്മൂക്ക സമ്മതിക്കില്ല, പക്ഷേ ലാലേട്ടനാണെങ്കില്‍ ഓക്കേ, വാ മോനേ എന്ന് പറയും; താരരാജാക്കന്മാരെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

1303

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയില്‍ കൂടി എത്തിയ കുഞ്ചാക്കോ ബോബന്‍ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബന്‍ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.

ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. അതേസമയം ന്നാ താന്‍ കേസ് കൊട്, ഒറ്റ് തുടങ്ങി നിരവധി സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Advertisements

മലയാളത്തിന്റെ എവര്‍ഗ്രീന്‍ കാമുകനായിരുന്നു ഒരിക്കല്‍ ചാക്കോച്ചന്‍. നിരവധി പേര്‍ അദ്ദേഹത്തെ വിവാഹം ചെയ്യണമെന്ന് വരെ ആഗ്രഹിച്ചിരുന്നെങ്കിലും ചാക്കോച്ചന്റെ ഹൃദയം കവര്‍ന്നത് പ്രിയ ആയിരുന്നു. താരജോഡികളില്‍ മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരായ ജോഡികളാണ് ചാക്കോച്ചനും പ്രിയയും. വൈകിയാണെങ്കിലും അവരുടെ ജീവിതത്തിന് പൂര്‍ണത നല്‍കികൊണ്ട് 2019ല്‍ ഇരുവര്‍ക്ക് ഒരു മകനും പിറന്നു. പ്രിയ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെ കുറിച്ച് ചാക്കോച്ചന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

Also Read: ശരീരഭാരം 105 കിലോയില്‍, ആരോഗ്യസ്ഥിതി മോശമായി, ജീവിതത്തില്‍ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധികളെ കുറിച്ച് നന്ദിനി പറയുന്നു

താരം വിവാഹം കഴിച്ചതോടെ നിരാശയിലായത് നിരവധി പെണ്‍കുട്ടികളാണ്. പിന്നെയും കോളേജ് കുമാരിമാരുടെ പുസ്തകത്തിനിടയിലും ഹൃദയത്തിലും ആ മുഖം കുറെ കാലം ഉണ്ടായിരുന്നു. എന്തിന് അന്നത്തെ ആണ്‍കുട്ടികള്‍ക്ക് വരെ ചാക്കോച്ചന്‍ ഒരു റോള്‍ മോഡല്‍ ആയിരുന്നു. മോളിവുഡിന്റെ സ്വന്തം ചോക്ലേറ്റ് ബോയ്. നിരവധി ആരാധികമാരാണ് ചാക്കോച്ചനോടുള്ള സ്‌നേഹം അറിയിച്ച് കത്തുകള്‍ അയച്ചിരുന്നത്.

അങ്ങനെ മലയാളത്തില്‍ തിളങ്ങി നിന്ന നടന്‍ മുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‌ലാലിന്റേയും കൂടെ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ താരരാജാക്കന്മാരോടു കൂടെ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് ചാക്കോച്ചന്‍ പറഞ്ഞ രസകരമായ മറുപടിയാണ് ഇന്ന് വൈറലാവുന്നത്.

ചിത്രത്തില്‍ നടന്‍ മമ്മൂട്ടിയുടെ അനിയനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ വില്ലനായിട്ടാണോ എത്താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അവതാരകന്‌റെ ചോദ്യം. അദ്ദേഹത്തിന്റെ ഒ്പപം അഭിനയിക്കുകയാണെങ്കില്‍ എന്റെ അനിയനായി അഭിനയിക്കാനേ മമ്മൂക്ക സമ്മതിക്കുള്ളു എന്നായിരുന്നു കുഞ്ചാക്കോ ബോബ ന്റെ രസകരമായ മറുപടി.

Also Read: ‘ലാലേ എനിക്കു അതൊന്നും ചിന്തിക്കാന്‍ വയ്യ ‘, അന്ന് കരച്ചിലടക്കാനാവാതെ എന്നോട് പറഞ്ഞു, മുരളിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മോഹന്‍ലാല്‍

‘ ഇക്കാര്യം മമ്മൂക്കയോട് പറയുകയാണെങ്കില്‍ നീ എന്റെ ചേട്ടനായി അഭിനയിച്ചോടാ എന്നാണ് അദ്ദേഹം പറയുക. എനിക്ക് പുള്ളിയുടെ അനിയനായി അഭിനയിക്കാന്‍ പറ്റുമെന്ന്, അല്ലാതെ, എനിക്ക് തോന്നുന്നില്ല. പക്ഷേ ലാലേട്ടന്‍ വിപരീതമാണ്, ലാലേട്ടനാണെങ്കില്‍ ഓക്കേ, വാ മോനേ എന്ന് പറഞ്ഞ് വരും.” കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഇരുവരുടെയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു.

Advertisement