ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ജാനകി സുധീർ. നേരത്തെ തന്നെ തന്റ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ ജാനകി ശ്രദ്ധ നേടിയിരുന്നുവെങ്കിലും ബിഗ് ബോസിലേക്ക് കടന്നു വന്നതോടെയാണ് ജാനകിയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടാനും ജാനകിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ലെസ്ബിയൻ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമായി എത്തിയിരിക്കുകയാണ് ജാനകി സുധീർ. ചിത്രത്തിലെ ബോൾഡായ രംഗങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി.
ഇപ്പോഴിതാ ഒരു വൈറൽ ഫോട്ടോഷൂട്ടുമായി ഇൻസ്റ്റഗ്രാമിൽ ചർച്ചയായുകയാണ് ഈ താരം. അർധ ന ഗ്ന യായുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ജാനകി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുണ്ടു മാത്രം ധരിച്ചിരിക്കുന്ന ജാനകി ആഭരണങ്ങൾകൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്.
ഒപ്പം കൈയിലും കാതിലും നിറയെ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും തലയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ചുള്ളതാണ് ഈ ഫോട്ടോഷൂട്ട്. രൗണത് ശങ്കറാണ് ചിത്രങ്ങൾ പകർത്തിയത്. ഇതിനോടകം തന്നെ ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
അതേ സമയം ബിഗ്ഗ് ബോസ് ഹൗസിൽ തന്നെ ജാനകി സുധീർ വേറിട്ടു നിൽക്കാൻ കാരണം ചില തുറന്ന് പറച്ചിലുകൾ ആണ്. തുറന്ന് പറയാൻ മാത്രമല്ല, തുറന്ന് കാണിയ്ക്കുന്നതിനും തനിയ്ക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിയ്ക്കുകയാണിപ്പോൾ നടി.
പുതിയ ചിത്രമായ ഹോളിവുണ്ടിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈന്റ്വുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, തുറന്ന് കാണിക്കേണ്ടിടത്ത് അതങ്ങനെ കാണിക്കാതെ എങ്ങിനെ പറയാൻ സാധിയ്ക്കും എന്നാണ് ജാനകി സുധീർ ചോദിയ്ക്കുന്നത്.
എന്റെ ശരീരത്തിൽ എനിക്ക് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഞാൻ അത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. ഞാൻ മാത്രമല്ല, ഇവിടെ എന്നെപോലെ പലരും ബോൾഡ് ഫോട്ടോഷൂട്ട് എന്ന് വിളിയ്ക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. കുറച്ചധികം തടിയുള്ള ചബ്ബിയായിട്ടുള്ള ആളായിരുന്നു ഞാൻ.
വർക്കൗട്ടും ഡയറ്റും എല്ലാം ചെയ്ത് തടി കുറച്ചതിന് ശേഷം, എന്റെ ശരീരത്തോട് എനിക്ക് ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി ഇറങ്ങിയത് തന്നെയെന്നും താരം പറയുന്നു.