തുടക്കം ബാല താരമായി, മുപ്പത്തിയൊമ്പതാം വയസ്സിലും 20 കാരിയുടെ ലുക്ക്, നടി സുജിതയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

265

നിരവധി ഹിറ്റ് സീരിയലുകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സുജിത ധനുഷ്. അൽപ്പ സ്വൽപ്പം മീരാ ജാസ്മിന്റെ ഛായയുള്ള താരം തുടക്കം മുതൽക്കേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ ഹരിചന്ദനത്തിൽ സുജിത അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാ പാത്രത്തെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. ആരാധകന്റെ കണ്ണു നിറക്കുന്ന അഭിനയം ആയിരുന്നു സുജിത കാഴ്ച്ച വെച്ചത്.

Advertisements

Also Read
അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു

അതേസമയം ഹരി ചന്ദനം എന്ന സീരിയലിനു ശേഷം സുജിത മലയാളം സീരിയലുകളിൽ ഒന്നും കണ്ടിട്ടില്ല. ഇതിനുള്ള കാരണം പല തവണ ആരാധകർ സുജിതയുടെ സോഷ്യൽമീഡിയ പേജുകളിൽ തെരഞ്ഞെങ്കിലും ഒന്നും കണ്ടെത്താൻ ആയില്ല. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നിട്ടും ഈ ചോദ്യങ്ങൾക്ക് ഇതുവരെ സുജിത മറുപടിയൊന്നും നൽകിയിരുന്നില്ല.

ഇതിനിടെ ലേഡി മമ്മൂട്ടി എന്ന വിളിപ്പേരും താരത്തിന് എത്തിയിരിക്കുകയാണ്. വർഷങ്ങൾക്കു മുൻപ് ഹരിചന്ദനത്തിലെ ഉണ്ണിമായ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ചെറുപ്പമായാണ് ഇപ്പോഴും. ഇക്കാര്യം കമന്റായി പലരും ചൂണ്ടി കാട്ടിയിട്ടും ഉണ്ട്. ഇപ്പോഴിതാ ആരാധകരുടെ തുടർച്ചയായ ആ ചോദ്യങ്ങൾക്ക് ഇപ്പോൾ ചിത്രങ്ങളിലൂടെ മറുപടി നൽകിക്കൊണ്ടു ഇരിക്കുകയാണു സുജിത.

Also Read
നേരത്തെ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, അത് പിന്നീട് ഉപകാരമായി മാറി: വെളിപ്പെടുത്തി നടി ലെന

അന്യഭാഷ പരമ്പരകളിൽ താൻ ഇപ്പോഴും സജീവമാണു എന്നു തെളിയിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആരാധകർക്കു താരം മറുപടി നൽകുന്നത്. എന്നാൽ എന്താണു താരത്തെ മലയാളത്തിൽ നിന്നും അകറ്റിയത് എന്ന് വ്യക്തമല്ല.

കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ സുജിതയ്ക്ക് അഭിനയത്തോട് വലിയ താല്പര്യം ഉണ്ടായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ ഊമയായ ആൺ കുട്ടിയുടെ വേഷമാണ് മലയാള സിനിമയിൽ ആദ്യമായി സുജിത ചെയ്തത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും കിട്ടിയിട്ടുണ്ട്.

നിരവധി ചിത്രങ്ങളിൽ ബാലതാരമായി സുജിത തിളങ്ങിയിരുന്നു. നിർമ്മാതാവായ ധനുഷിനെയാണ് സുനിത വിവാഹം കഴിച്ചിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് ഇദ്ദേഹം. ഒരു മകനാണ് ഇരുവർക്കും ഉള്ളത്. കുടുംബ സമേതം തമിഴ്‌നാട്ടിലാണ് സുജിത താമസം ആക്കിയിരിക്കുന്നത്.

മലയാളത്തിൽ വൻ ഹിറ്റായ സാന്ത്വനം സീരിയലിന്റെ തമിഴ് പതിപ്പായ പാണ്ട്യൻ സ്റ്റോഴ്‌സ് ലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലേയ്ക്ക് താരം വീണ്ടും വരുന്നതും കാത്തിരിക്കുക ആണ് മലയാളികൾ.

Also Read
ആ കല്യാണാലോചന വന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഞാനാകെ ത്രില്ലിലായി, പിന്നെ സംഭവിച്ചത് ഇങ്ങനെ: തെസ്‌നി ഖാൻ പറയുന്നു

ഇതിനിടെ സുജിതയുടെ മോഡേൺ വേഷത്തിലുള്ള മനം കവരുന്ന പുതിയ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഇതിൽ ഒരു ഇരുപതുകാരിയുടെ ലുക്കിലാണ് ഉള്ളത്. മോഡേൺ വേഷത്തിൽ ഒരു കോളേജു കുമാരിയെ പോലെയാണ് സുജിത ഉള്ളത്. അതെ വേഷത്തിൽ തന്നെയുള്ള ഒരു വീഡിയോയും സുജിത പങ്കു വച്ചിട്ടുണ്ട്.

ഇതിനൊക്കെ മലയാളി ആരാധകരാണ് ഏറെയും. എന്നാൽ മലയാളത്തിലേയ്ക്ക് വീണ്ടും എത്തുമോ എന്ന ചോദ്യങ്ങൾക്ക് വ്യക്തമായ ഒരു ഉത്തരവും താരം നൽകിയിട്ടില്ല.

Advertisement