ശാരീരികമായി അല്ല, മാനസികമായി ഉള്ള പ്രണയമായിരുന്നു ഞങ്ങള്‍ തമ്മില്‍, മതങ്ങള്‍ വേറെ, ഒടുവില്‍ അമ്മയ്ക്ക് വേണ്ടി വേര്‍പിരിയേണ്ടി വന്നു, അവിവാഹിതനായി തുടരുന്നതിന് കാരണം പ്രണയ പരാജയമല്ലെന്ന് സാന്ത്വനത്തിലെ സേതുവേട്ടന്‍

96

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹരമാണ് ഇപ്പോള്‍ സാന്ത്വനം പരമ്പരയും അതിലെ കഥാപാത്രങ്ങള്‍ ആയി എത്തുന്നവരും. സാന്ത്വനം പരമ്പരയുടെ ആസ്വാദകര്‍ അല്ലാത്ത ടെലിവിഷന്‍ പ്രേമികള്‍ വളരെ കുറവാണ് എന്ന് തന്നെ പറയാം. പതിവില്‍ നിന്ന് വ്യത്യസ്തമായ കഥയുമായി എത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയാറാന്‍ പരമ്പരക്ക് കഴിഞ്ഞു.

അതിന് ഒരേ ഒരു കാരണം അഭിനേതാക്കളുടെ മികവ് തന്നെയാണ്. ഒന്നിനൊന്ന് മികച്ച അഭിനയം ആണ് കഥാപാത്രങ്ങള്‍ ആയെത്തുന്ന താരങ്ങള്‍ കാഴ്ച വയ്ക്കുന്നത്. ബിഗ് സ്‌ക്രീനില്‍ പയറ്റി തെളിഞ്ഞ താരങ്ങളും സാന്ത്വനത്തിലൂടെ പ്രേക്ഷകര്‍ക്ക് അരികില്‍ എത്തുന്നുണ്ട്.

Advertisements

പരമ്പരയില്‍ എത്തുന്ന താരങ്ങള്‍ മിക്കവരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. ശിവനായി എത്തുന്ന സജിനും, ശ്രീദേവിയായി വേഷം ഇടുന്ന ചിപ്പിയും അഞ്ജലിയും അപര്‍ണയുമായൊക്കെ വേഷം ഇടുന്ന ഗോപികയും രക്ഷയും എല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ബിജേഷ് ആവനൂര്‍. യഥാര്‍ഥ പേരിനെക്കാളും സേതു എന്ന പേരിലൂടെയാണ് നടനെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ബാലന്റെ ഉറ്റ ചങ്ങാതിയും ദേവിയുടെ ഏട്ടനുമാണ് സേതു.

Also Read: കഷ്ടപ്പെട്ട് അധ്വാനിച്ചതെല്ലാം ഒറ്റയടിയ്ക്ക് നഷ്ടപ്പെട്ടു, കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്; സങ്കടം നിറഞ്ഞ വാര്‍ത്ത പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

സേതുവായി എത്തുന്ന ബിജേഷ് മിക്കപ്പോഴും മനോഹരമായ കുറിപ്പുകളും ഫോട്ടോകളുമായും സാന്ത്വനം സെറ്റിലെ വിശേഷങ്ങളുമായെല്ലാം എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും, പ്രണയത്തെ കുറിച്ചും നടി അനു ജോസഫിന്റെ വ്‌ളോഗില്‍ സംസാരിക്കുകയാണ് ബിജേഷ്.

പ്രണയം വിജയമായിരുന്നു, അതുകൊണ്ടുതന്നെ പ്രണയ പരാജയം എന്ന് ഞാന്‍ പറയില്ല, ശാരീരികമായി അല്ലാത്ത, മാനസികമായി ഉള്ള പ്രണയമായിരുന്നു ഞങ്ങളുടേത്. ആറ് വര്‍ഷത്തോളം ശരിക്കും പ്രണയിച്ചു. എന്നാല്‍ പ്രണയ പരാജയമല്ല ഞാനിപ്പോഴും കല്യാണം കഴിക്കാതെ തുടരുന്നതിന് കാരണം എന്ന് ബിജേഷ് പറയുന്നു.

അദ്ദേഹം ഒരു ഡാന്‍സര്‍ ആണ്. എന്റെ അടുത്ത് ചിത്രരചന പഠിയ്ക്കാന്‍ വന്നപ്പോള്‍ തുടങ്ങിയ അടുപ്പമാണ്. എന്നേക്കാള്‍ അവരുടെ വീട്ടില്‍ വലിയ സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നു.കൂടാതെ മതവും വ്യത്യാസമുണ്ടായിരുന്നു. അവരുടെ വീട്ടില്‍ ഞങ്ങളുടെ ബന്ധത്തിന് എതിര്‍പ്പുണ്ടായിരുന്നു എന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.

വല്ലാത്ത ഒരു സമയമായിരുന്നു അത്, ഞാനാണ് അവരോട് ഒരു തീരുമാനം എടുക്കാന് ആവശ്യപ്പെട്ടത്. ‘നമ്മള്‍ പരിചയപ്പെട്ടിട്ട് അഞ്ച് – ആറ് വര്‍ഷമല്ലേ ആയുള്ളൂ, അതിന് മുന്‍പേ നിങ്ങളെ സ്‌നേഹിക്കുന്നതല്ലേ അമ്മ. അതുകൊണ്ട് നിങ്ങള്‍ ഒരു തീരുമാനം എടുക്കൂ, അത് എന്തായാലും ഞാന് ഓകെയാണ്’ എന്ന് ഞാന്‍ പറഞ്ഞു.

Also Read: ‘വിവാഹേതര ബന്ധങ്ങള്‍ പോലെ എല്ലാ മസാലകളും ഉണ്ടായിരുന്നു, നായകന് സാധ്യമായ എല്ലാ രൂപമാറ്റങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്’; അഭിനയ ജീവിതത്തെക്കുറിച്ച് യുവ കൃഷ്ണ

അങ്ങനെ അവര്‍ ആലോചിച്ച് പിരിയാം എന്ന് തീരുമാനിച്ചു, അങ്ങനെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നത് ഈ പ്രണയ നഷ്ടത്തിന്റെ പേരിലാണോ എന്ന് ചിലര്‍ക്കും എന്നാല്‍ അതല്ല, വിവാഹം കഴിക്കും , മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടെത്തട്ടെ എന്ന് നടന്‍ പറയുന്നു.

Advertisement