എന്നും എന്റേത് മാത്രം, പ്രതിശ്രുത വരൻ ഷാനിദ് ആസിഫലിക്ക് ഒപ്പമുള്ള പുതിയ ചിത്രവുമായി ഷംന കാസ്സിം, ഏറ്റെടുത്ത് ആരാധകർ

110

മലയാളം മിനിസ്‌ക്രീൻ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

എം പത്മകുമാർ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം.
പത്മകുമാറിന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരൻ. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകൾ ചെയ്യുന്നത്.

Also Read
സ്നേഹയെ മാത്രമേ വിവാഹം കഴിക്കൂവെന്ന് അന്ന് ഉറപ്പിച്ചു, അച്ഛനെ സമ്മതിപ്പിക്കാൻ 6 മാസമെടുത്തു, വെളിപ്പെടുത്തലുായി നടൻ പ്രസന്ന

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം സമൂഹമ ാധ്യമങ്ങളിലെ ട്രോളുകൾക്കിടെ പ്രതിശ്രുത വരൻ ഷാനിദ് ആസിഫലിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് ഷംന കാസിം. ലവ് ഇമോജിക്കൊപ്പം എന്നും എന്റേത് എന്ന അടിക്കുറിപ്പോടെയാണ് നടി ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചത്.

നടി രചന നാരായണൻ കുട്ടി, പേളി മാണി അടക്കമുള്ളവർ ചിത്രത്തിന് കമന്റിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനം, നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.

Also Read
ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, പേടി മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്, ഇന്ന് അതെല്ലാം ഓർക്കുമ്പോൾ കുറ്റബോധമുണ്ട്; നടി മീന പറയുന്നു

രണ്ടു മാസം മുമ്പായിരുന്നു നടിയുടെ വിവാഹ നിശ്ചയം. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫലി. കണ്ണൂർ സ്വദേശിനിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ സിനിമാ മേഖലയിലെത്തി.

പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement