വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മാളവിക മേനോൻ. 2012 ൽ പുറത്ത് ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് താരംവെള്ളിത്തിരയിൽ എത്തുന്നത്. അതേ വർഷം തന്നെ പുറത്ത് ഇറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് മാളവിക കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
തെന്നിന്ത്യൻ സിനിമ ലോകത്തും ചുവട് ഉറപ്പിച്ച മാളവിക തെലുങ്ക്, തമിഴ് സിനിമ ലോകത്തും ഏറെ സജീവമാണ്. 2022 ൽ പുറത്ത് ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളില്ലെല്ലാം മാളവികയും ഉണ്ടായിരുന്നു. മോഹൻലാൽ ചിത്രമായ ആറാട്ടിൽ ഒരു പ്രധാന വേഷത്തിൽ നടി എത്തിയിരുന്നു. തുടർന്ന് സിബിഐ 5, പുഴു, പാപ്പൻ, കടുവ തുടങ്ങിയ ചിത്രങ്ങളിലും താരമെത്തി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മാളവിക മേനോനേ#. സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാ വൈറലാവാറുമുണ്ട്. പ്രണയമൊന്നുമില്ലെന്നും നടി പറയുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നു.
കല്യാണത്തെ കുറിച്ചും ഇപ്പോൾ ചിന്തിയ്ക്കുന്നില്ല. നല്ല കുറേ വേഷങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. വിവാഹം ചെയ്യുന്ന സമയത്ത് അത് പ്രണയ വിവാഹമാണെങ്കിൽ സന്തോഷം. എങ്ങിനെ ആയാലും ലവ്, കെയർ അണ്ടർസ്റ്റാന്റിങ് ഒക്കെയാണ് നോക്കുന്നത്.
പിന്നെ ജനുവിൻ ആയിരിക്കണം. കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല’; ഭാവി വരനെ കുറിച്ചുള്ള സങ്കൽപം പങ്കുവെച്ച് കൊണ്ട് മാളവിക പറഞ്ഞു. അതേസമയം ന്നാ താൻ കേസ് കൊട് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ ചാക്കോച്ചനും മറ്റു അഭിനേതാക്കളും എത്തിയിരുന്നു.
നടി മാളവിക മേനോനും ഈ പരിപാടിക്ക് വേണ്ടി എത്തിയിരുന്നു. നീല നിറത്തിലെ പാർട്ടി വെയർ ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് മാളവിക എത്തിയത്. ചാക്കോച്ചന്റെ ഒപ്പം വേദിയിൽ ദേവദൂതർ പാടി എന്ന പാട്ടിന് മാളവികയുടെ ചുവടുവച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതെ സമയം മാളവികയുടെ വസ്ത്രധാരണത്തിന് എതിരെ വളരെ മോശം കമന്റുകളാണ് വന്നിരിക്കുന്നത്. അടിയിൽ ഇട്ട അണ്ടർ വെയർ വരെ കാണാം. എന്തു പറയാനാ. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ അറിയാം ഈ ഡ്രെസ്സിൽ കംഫർട്ടബിൾ അല്ല താൻ എന്ന്. എന്നിട്ടും അതിടാൻ കാണിച്ച ആ വല്യ മനസുണ്ടെല്ലോ, ഇതിപ്പോൾ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്.
ഇത്ര അസ്വസ്ഥതയാണെങ്കിൽ ഇതൊക്കെ വലിച്ച് കേറ്റണമോ, പണ്ട് ചെറുപത്തിൽ മുണ്ട് ഉടുത്ത് പുറത്തെവിടെയെങ്കിലും പോയാൽ , ആയിരം പ്രാവശ്യമെങ്കിലും ചെയ്യുന്ന ഒരു പ്രവൃത്തി ഉണ്ട് , മുറുക്കി കെട്ടുക അയിക്കുക, വീണ്ടും അയിക്കുക കെട്ടുക, ഈ വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. ഇങ്ങനെ പോകുന്നു സദാചാര കമന്റുകൾ. വളരെ കുറച്ചു പേർ മാത്രമാണ് താരത്തെ പിന്തുണച്ച് രംഗത്ത് എത്തിയത്.
നിദ്ര, 916, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു, ആറാട്ട്, കടുവ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.
സിനിമയൂുടെ പ്രോമോഷനായി ഗ്ലാമറസ് വേഷത്തിൽ എത്തിയ മാളവികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഗ്ലാമറസ് വേഷം ആണെങ്കിൽ പോലും ആ വേഷത്തിൽ താരം ഒട്ടും കംഫര്ട്ടബിൾ അല്ല എന്ന് തോന്നിപ്പിക്കും വിധം ആണ് മാളവിക വേദിയിൽ എത്തിയത്. താരത്തിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. പതിവ് പോലെ തന്നെ താരത്തിനെ വിമർശിച്ച് കൊണ്ടും നിരവധിപ്പേർ എത്തി.