മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ് മലയാളം. ഇതുവരെ ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകൾ ആണ് കഴിഞ്ഞത്. എന്നാൽ ഏറ്റവും കൂടുതൽ വിവാദങ്ങളുണ്ടായ മലയാളം ബിഗ് ബോസ് ആണ് രണ്ടാം സീസൺ.
നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ ഏഴുപത് ദിവസം കഴിഞ്ഞതോടെ അവസാനിപ്പിച്ചു. കൊവിഡ് കാരണമാണെങ്കിലും പ്രേക്ഷകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ സീസണായിരുന്നു. അതിലേ ശ്രദ്ധേയനായ മത്സരാർഥിയാണ് ഫുക്രു. ഏറ്റവും പ്രായം കുറഞ്ഞ ആളാണെങ്കിലും കൂടുതൽ വിവാദങ്ങൾ നേടിയത് ഫുക്രുവാണ്.
നടി മഞ്ജു പത്രോസിന്റെ പേരിനൊപ്പം ഫുക്രുവിന്റെ പേര് കൂടി ചേർത്ത് വലിയ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. മഞ്ജു പരസ്യമായി ഫുക്രുവിനെ ചുംബിച്ചു എന്നതാണ് പലരും മോശമായി ചിത്രീകരിച്ചത്. എന്നാൽ അങ്ങനൊരു ബന്ധം മഞ്ജുമ്മയുമായി ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വെല്ലുവിളിച്ച് രംഗത്ത് എത്തിയരിക്കുകയാണ് ഫുക്രു ഇപ്പോൾ.
ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു താരം. സ്വന്തം പേരിൽ കേട്ട ഏറ്റവും വലിയ വിവാദം ഏതാണ് എന്നാണ് ഫുക്രുവിനോട് ചോദിച്ചത്. എന്റെ ജീവിതത്തിൽ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാൾ മുതൽ ഞാൻ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങൾ വന്നിട്ടുള്ളത്.
ഞാൻ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാൽ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്. അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും എന്റെ കമ്യൂണിക്കേഷന്റെ പ്രശ്‌നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണ് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. മഞ്ജുമ്മ (മഞ്ജു പത്രോസ്) യുടെ പേരിൽ ആണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാൻ സംസാരിച്ചത് നിങ്ങൾക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്.
മഞ്ജുമ്മയുടെ പേരിൽ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതിൽ ഒരു തുള്ളി പോലും സത്യമില്ല. അങ്ങനെ ഒരു ബന്ധം ഞാനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളിൽ അങ്ങനൊരു ഫീലിങ്‌സ് ഉണ്ടായിരുന്നെന്ന് നിങ്ങൾ തെളിയിക്കണം.
അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്യാമെന്ന് ഫുക്രു പറഞ്ഞു. അതേ സമയം തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ ആളുകൾ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു.
മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു. അതേ സമയം തന്റെ ജീവിതത്തിൽ ഏറ്റവും മോശവും നല്ലതുമായ കാര്യം എന്താണെന്ന ചോദ്യത്തിന് രണ്ടിനും ഉത്തരം ഒന്നാണെന്നാണ് ഫുക്രു പറഞ്ഞത്. മറ്റുള്ളവരെ സഹായിക്കുക എന്നതാണത്.
അതുപോലെ ജീവിതത്തിൽ വേദനിച്ച തേപ്പുക്കഥയെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാ തേപ്പും ഒരുപോലെ വേദനയാണ്. എല്ലാത്തിനും ഒരുപോലെ ആഴമുണ്ട്. നമ്മുടെ സ്നേഹത്തിന് അനുസരിച്ചരിക്കും അത് പിരിയുമ്പോഴുള്ള വേദനയുടെ ആഴവുമെന്ന് ഫുക്രു പറയുന്നു.