‘കൊഞ്ചാനും കൊഞ്ചിക്കാനും ഇവള്‍ മാത്രമേ എനിക്കുള്ളൂ’, മകളൊടൊപ്പം മതിമറന്ന് ഗാനമാലപിച്ച് വേണുഗോപാല്‍

200

മലയാള സിനിമയിലെ പ്രമുഖ ഗായകന്മാരില്‍ ഒരാളാണ് ജി.വേണുഗോപാല്‍. ഒരു താരാട്ട് പാട്ട് പാടികൊണ്ടായിരുന്നു മലയാള സിനിമയിലേക്ക് ഗായകന്റെ കടന്നുവരവ്. കര്‍ണാടിക് ക്ലാസിക്കുകളിലും വെസ്റ്റേണ്‍ ക്ലാസിക്കുകളിലും അതുപോലെ ഹിന്ദുസ്ഥാനി ശൈലിയില്‍ ഉള്ള ഗാനങ്ങളും തന്റെ കരിയറിന്റെ ആരംഭത്തില്‍ തന്നെ പാടി ഞെട്ടിച്ചിരുന്നു വേണുഗോപാല്‍.

ഒട്ടുമിക്ക സംഗീത ശാഖകളിലും വേണുഗോപാലിന്റെ ശബ്ദം തിളങ്ങുമെന്ന് സംഗീത സംവിധായകര്‍ക്ക് അറിയാമായിരുന്നു. മലയാളത്തില്‍ മാത്രമല്ല അദ്ദേഹം അന്യഭാഷകളിലും പാടിയിട്ടുണ്ട്. അറുപത് വര്‍ഷം പൂര്‍ത്തിയാക്കി അദ്ദേഹത്തിന്റെ യാത്ര ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

Advertisements

മലയാള സിനിമയില്‍ അദ്ദേഹം പിന്നണി ഗായകനായിട്ട് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടുണ്ട്. എന്നാല്‍ സിനിമയിലേക്ക് എത്തും മുമ്പെ ദൂരദര്‍ശനിലും ആകാശവാണിയിലും മറ്റും ലളിത ഗാനങ്ങള്‍ ആലപിച്ച് അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധേയനായിരുന്നു. കൂടാതെ അനേകം ആല്‍ബങ്ങളിലും ഗാനം ആലപിച്ചിരുന്നു.

Also Read: അവള്‍ ദേഷ്യപ്പെടാറില്ല, ഒപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പം; ഐശ്വര്യ റായിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാവാതെ അക്ഷയ് കുമാര്‍

നിരവധി മനോഹര ഗാനങ്ങളാണ് വേണുഗോപാല്‍ പാടി അനശ്വരമാക്കിയത്. അദ്ദേഹത്തെ തേടി മൂന്ന് തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരമടക്കം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയാണ് വേണുഗോപാലും മകളും ഒന്നിച്ച് ഗാനമാലപിക്കുന്നത്.

തനിക്ക് കൊഞ്ചാനും കൊഞ്ചിക്കാനും ഇവള്‍ മാത്രമേ എനിക്കുള്ളൂവെന്ന് എഴുതിയാണ് വീഡിയോ ജി.വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. മകള്‍ അനുപല്ലവിക്കൊപ്പം പാട്ട് പാടുന്ന ജി.വേണുഗോപാലിന്റെ വീഡിയോ ഇതിനോടകം വൈറലാണ്. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്ന ഗാനമാണ് ഇരുവരും മതിമറന്ന് ആലപിക്കുന്നത്.

വീഡിയോ പുറത്തിറക്കിയിരിക്കുന്നത് ഫ്രണ്ട്ഷിപ്പ് ഡെ സെലിബ്രേഷന്റെ ഭാഗമായിട്ടാണ്. അച്ഛനൊപ്പം പാടുമ്പോള്‍ അനുപല്ലവി യൂക്കലേലയില്‍ ഈണമിടുന്നുണ്ട്. ‘എന്നെ കരുണയില്ലാതെ വിമര്‍ശിക്കാനും ഉപദേശിക്കാനും ലാഭേശ്ചയില്ലാതെ സ്‌നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്. എന്റെ അമ്മ, ഭാര്യ, മകള്‍. ഇക്കൂട്ടത്തില്‍ കൊഞ്ചാനും കൊഞ്ചിക്കാനും ഇവള്‍ മാത്രമേ എനിക്കുള്ളൂ. അമ്മുവും ഞാനും അമ്മൂന്റെ യൂക്കലേലയും’ എന്ന് കുറിച്ചുകൊണ്ടാണ് വേണുഗോപാല്‍ വീഡിയോ പങ്കുവെച്ചത്.

Also Read: പതിനായിരങ്ങള്‍ വാരിയെറിഞ്ഞ് ആഗ്രഹം സഫലമാക്കി ബഷീര്‍ ബഷി, പുതിയ സന്തോഷം പങ്കുവെച്ച് ബഷീര്‍ ബഷിയും കുടുംബവും

വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊ്ണ്ടാണ് വൈറലായത്. അച്ഛന്‍-മകള്‍ കോമ്പോ ഒരുക്കിയ ഗാനവിരുന്ന് വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ ചെയ്തത്. മകളോടൊപ്പമുള്ള വേണുഗോപാലിന്റെ വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് ആരാധകര്‍ കുറിച്ചു.

Advertisement