ഫസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ വില്ലനായി എത്തി പിന്നീട് മലയാള സിനിമയിലെ താര രാജാവായി മാറിയ നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. നിമിഷാർത്ഥം കൊണ്ട് തന്നെ ശൗര്യം ഏറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്റെ ഒടിവിദ്യക്കാരൻ കൂടിയാണ് മോഹൻലാൽ.
അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടൻ ആകുന്നത് തിരശ്ശീലയിൽ പകർന്ന് ആടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല. പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടു പോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തത് ആണ് ആ വിളിപ്പേര്.
എന്നാൽ ആന്റണി പെരുമ്പാവൂരും ഭാര്യ സുചിത്രയും ഒരേ സമയത്താണ് തന്റെ ജീവിതത്തിലേക്ക് എത്തിയത് എന്ന് മോഹൻലാൽ തുറന്ന് പറയുകയാണ്. നടൻ സിദ്ധിഖിന് ഒപ്പം നടത്തിയ മോഹൻലാലിന്റെ പഴയ അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ വിണ്ടും വൈറലായി മാറുന്നത്.
മൂന്നാംമുറ സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ആന്റണിയെ താൻ കാണുന്നത്. അന്ന് തനിക്ക് പേഴ്സണൽ കാർ ഡ്രൈവർ ഒന്നും ഇല്ല. അദ്ദേഹത്തെ കണ്ടപ്പോൾ പ്രത്യേക ഇഷ്ടം തോന്നി അങ്ങനെ കാറിന്റെ ഡ്രൈവർ ആകാമൊയെന്ന് ചോദിച്ചു ആന്റണി സമ്മതിച്ചു.
ആ സമയത്ത് ആണ് തന്റെ കല്യാണം നടക്കുന്നത്. ആന്റണിയും വന്നു. ഭാര്യയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും മോഹൻലാൽ പറഞ്ഞു. അത് ചെയ്യണം, ഇത് ചെയ്യണം എന്നൊക്കെ പറഞ്ഞ് ഭാര്യ എഴുതി കൊടുക്കുന്നത് ഒക്കെ ആന്റണി തന്നെകൊണ്ട് ചെയ്യിപ്പിക്കാൻ ബുദ്ധിമുട്ടിയിട്ട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ കൂടെ എല്ലാത്തിനും പിന്നിൽ നിൽക്കണം. എന്നാലേ അദ്ദേഹമത് ചെയ്യുകയുള്ളു. രാവിലെ എഴുന്നേൽക്കണം എങ്കിൽ പോലും പോയി വിളിക്കാമായിരുന്നു എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.
Also Read
അനു സിത്താര അന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞെട്ടി അമല പോൾ, സംഭവം ഇങ്ങനെ