തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്യുന്നവരേ, അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?’; റോഷനൊപ്പം ഗ്ലാമറസായി ബെഡ് റൂം സീനിൽ പ്രത്യക്ഷപ്പെട്ടതിനു സ്വാസികയ്ക്ക് വിമർശനം, ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

138

വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

തുടർന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങൾ ചെയ്തു. സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയൽ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക തുടക്കകാലത്ത് ഒരുപാട് കഷ്ടപ്പെടുകയും താരത്തിന്റെ മിക്ക സിനിമകളും ബ്ലോക്സ് ഓഫീസിൽ പരാജയമാവുകയും ചെയ്തിരുന്നു.

Advertisements

പിന്നീട് ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു. അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടുകയും ചെയ്തു.സ്വർണക്കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ.

ALSO READ- അരങ്ങേറ്റം സീരിയലിലൂടെ, കഠിനമായി പ്രയത്‌നിക്കാതെ സിനിമയിലേക്ക്, അവസരങ്ങളെ അന്വേഷിച്ച് പോയിട്ടില്ല തേടിയെത്തിയതാണെന്ന് പ്രേംകുമാര്‍

ഇപ്പോഴിതാ സ്വാസികയുടെ സിനിമാ കരിയറിൽ തന്നെ വഴിത്തിരിവായേക്കാവുന്ന സിനിമയുടെ ടീസർ കഴിഞ്ഞദിവസം പുറത്തെത്തിയിരുന്നു. കരിയറിലെ ആദ്യ ഗ്ലാമറസ് റോളുമായി നടി എത്തുന്ന ചിത്രമായ ചതുരം സിനിമയുടെ ടീസറാണ് പുറത്തുവന്നത്. റോഷൻ മാത്യുവാണ് ചതുരത്തിൽ സ്വാസികയുടെ നായകൻ. സ്വാസികയുടേയും റോഷന്റെയും ബെഡ് റൂം സീനാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.

വലിയ കൈയ്യടികൾക്കൊപ്പം രൂക്ഷ വിമർശനങ്ങളും ടീസറിൽ പ്രത്യക്ഷപ്പെട്ടതോടെ സ്വാസികയ്ക്ക് നേരെ ഉയർന്നിരിക്കുകയാണ്.ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് താരം. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിലാണ് സ്വാസിക ഗ്ലാമറസ് വേഷം അവതരിപ്പിക്കുന്നത്.

ALSO READ-ദുല്‍ഖറിന്റെ നായികയായി സാമന്ത മലയാളത്തിലേക്ക്!, കിംഗ് ഓഫ് കൊത്തയ്ക്കായി ആകാംഷയോടെ ആരാധകര്‍

ഇപ്പോഴിതാ ഈ വിമർശനങ്ങളോട് പ്രതികരിച്ച് നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു ആരാധികയുടെ കമന്റിന് മറുപടിയായാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്. നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നായിരുന്നു പ്രീതി ആർ ത്രെട്ട്‌സ് എന്ന അക്കൌണ്ടിൽ നിന്ന് വന്ന കമന്റ്.

മറുപടിയായി സ്വാസിക കുറിച്ചത് ഇങ്ങനെ: അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ, പുരുഷനെ പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളുടെയും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൾട്ട്‌സ് ഒൺലി എന്നാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം. അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം.

പഴയത് പോലെയല്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെയൊക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ, പ്ലീസ്. തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നുമായിരുന്നു സ്വാസിക കുറിച്ചത്.

ചിത്രത്തിന്റെ ടീസർ ഇന്നലെയാണ് റിലീസ് ചെയ്തത്. ഈ മാസം തന്നെ ചതുരം റിലീസ് ചെയ്യും. ശാന്തി ബാലചന്ദ്രൻ, അലൻസിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ്. ഛായാഗ്രഹണം പ്രദീഷ് വർമ്മ. സംഗീതം പ്രശാന്ത് പിള്ള.

ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറിൽ വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Advertisement