അങ്ങനെ ഒരു കുഴപ്പം ഉണ്ടായാൽ അത് നമ്മളായിട്ട് വളംവെച്ച് കൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കും: തുറന്നു പറഞ്ഞ് നടി ഇനിയ

98

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ താര സുന്ദരിയാണ് നടി ഇനിയ. മലയാളത്തിലും തമിഴിലുമായി നിറഞ്ഞ് നിൽക്കുകയാണ് ഇനിയ ഇപ്പോൾ. അഭിനയ പ്രധാന്യമുള്ളതും ഗ്ലാമറസായിട്ടുള്ള റോളുകളുമൊക്കെ അനായാസം കൈകാര്യം ചെയ്യാൻ ഇനിയയ്ക്ക് സാധിക്കാറുണ്ട്.

അതേ സമയം സിനിമാ മേഖല സുരക്ഷിതമല്ലെന്ന് പറയുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുക ആണ് നടി ഇപ്പോൾ. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുരന്നു പറച്ചിൽ. സിനിമ സുരക്ഷിതം ആയിട്ടുള്ള ഇടമാണെന്നേ തനിക്ക് തോന്നിയിട്ടുള്ളു എന്നാണ് ഇനിയ പറയുന്നത്.

Advertisements

Also Read
‘ആകാശദൂത് കണ്ട് കരയാത്തവർ ലോകത്ത് ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല, ആ സീൻ പറയുമ്പോൾ പോലും ഞാൻ കരയും’: ഔസേപ്പച്ചൻ പറയുന്നു

സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ഉയരുന്ന വാർത്തകൾ ശ്രദ്ധിക്കാറില്ലേ എന്നാണ് നടിയോട് ചോദിച്ചത്. അച്ഛനമ്മമാരോട് എല്ലാം ചർച്ച ചെയ്യുന്നതിനാൽ തനിക്കിതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. സെറ്റിൽ വലിയ കെയറിങ് തോന്നാറുണ്ട്.

നമ്മൾ പോവേണ്ട വഴികൾ കൃത്യമായി മനസിലാക്കി മുന്നോട്ട് പോയാൽ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. അഥവാ കുഴപ്പം ഉണ്ടാകുവാണെങ്കിൽ അത് നമ്മളായിട്ട് വളംവെച്ച് കൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കും എന്നാണ് താൻ കരുതുന്നതെന്നും ഇനിയ പറയുന്നു.

Also Read
ആദ്യ വിവാഹ മോചനം ഓർക്കാൻ കൂടി വയ്യ, പോലീസ് സംരക്ഷണം പോലും ആവശ്യപ്പെട്ടു, മാനസിക പൊരുത്തക്കേട് കാരണം രണ്ടാം ഭർത്താവിനെ പിരിഞ്ഞു; ജീവിതപ്രതിസന്ധിയിലും തളരാതെ മീര വാസുദേവ്

സിനിമാ ഫീൽഡിൽ തനിക്ക് അധികം ശത്രുക്കളോ ഗോസിപ്പുകളോ ഇല്ലെന്നാണ് വിശ്വാസമെന്നും നടി കൂട്ടിച്ചേർത്തു. ഞാൻ വളരെ ഹാപ്പിയാണ്. കുടുംബത്തിലെ പരിപാടികൾക്ക് പോകുന്നത് പോലെയാണ് സിനിമയുടെ ഷൂട്ടിങ്ങിന് പോവാറുള്ളത്. ജോലി നിർത്താനും അത് തുടരാനും സിനിമയിൽ സ്വതന്ത്ര്യം ഉണ്ടെന്നും നടി വ്യക്തമാക്കുന്നു.

Advertisement