സുരേഷേട്ടന്റെ നന്മയായിരിക്കാം പാപ്പന്‍ വിജയിക്കാന്‍ കാരണം; പാപ്പന്‍ സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് ടിനി ടോം

81

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത നടന്മാരില്‍ ഒരാളാണ് സുരേഷ് ഗോപി. നല്ലൊരു നടനായും അതിലുപരി ഒരു മനുഷ്യസ്‌നേഹിയായും മലയാളികളുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്‍ അടുത്തിടെയാണ് തിയ്യേറ്ററിലെത്തിയത്.

കാഴ്ചക്കാരെ ആവേശം നിറച്ച് തിയ്യേറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ ഗോകുല്‍ സുരേഷും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisements

അച്ഛനും മകനും ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്. സിനിമയ്ക്ക് കൈയ്യടിച്ചും സുരേഷ് ഗോപിയുടെ അഭിനയമികവിനെ പുകഴ്ത്തിയും ഇതിനോടകം നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം.

പാപ്പന്‍ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയെന്ന് ടിനി ടോം പറഞ്ഞു. സിനിമയില്‍ ടിനി ടോമും ചെറിയൊരു വേഷത്തിലെത്തുന്നുണ്ട്. സിഐ സോമന്‍ നായര്‍ എന്ന പ്രധാന കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്.

Also Read: ജോര്‍ജിനെ വിവാഹം കഴിച്ചതിന് വീട്ടില്‍ നിന്നും പുറത്താക്കി, ഭര്‍ത്താവിന്റെ തനി നിറം മനസ്സിലായതോടെ തളര്‍ന്നു, ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞിനെ വേണ്ടെന്ന് വെക്കാന്‍ നിര്‍ബന്ധിച്ചു, ശ്രീവിദ്യയുടെ നരകതുല്യമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തല്‍

ഈ സിനിമയ്ക്ക് പ്രേക്ഷകരായ നിങ്ങള്‍ കയ്യടിക്കുമ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ നിന്ന് വന്നയാള്‍ എന്നതുകൊണ്ട് നന്ദി പറയേണ്ട കടമ തനിക്കുണ്ടെന്ന് പറഞ്ഞാണ് ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെ എത്തിയത്. ഒരു സിനിമ വിജയിക്കണം എങ്കില്‍ അതില്‍ എന്തെങ്കിലും നന്മയുണ്ടാകുമെന്നും സുരേഷ് ഗോപിയുടെ നന്മയാകും ചിത്രം വിജയിക്കാന്‍ കാരണമെന്നും ടിനി ടോം പറഞ്ഞു.

‘ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നിലെത്തിയത് പ്രത്യേകം നന്ദി പറയാനാണ്. പാപ്പന്‍ എന്ന സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ സ്വീകാര്യതയ്ക്ക് ഒരായിരം നന്ദി അര്‍പ്പിക്കുകയാണ്. അതില്‍ എന്റെ കഥാപാത്രത്തിന്റെ പേര് സിഐ സോമന്‍ നായര്‍ എന്നാണ്. ‘ ടിനി ടോം പറയുന്നു.

‘തിയറ്ററുകളിലൊക്കെ ചിരിയും കയ്യടിയും ഉണ്ടെങ്കില്‍, അതിനെനിക്ക് ഓരോരുത്തരോടും നേരിട്ട് വന്ന് നന്ദി പറയാന്‍ സാധിക്കില്ല. സാധാരണക്കാരില്‍ നിന്നും വന്നിട്ടുള്ളൊരു കലാകാരനാണ് ഞാന്‍. ഒരു സിനിമ, താര കുടുംബത്തില്‍ നിന്നും വന്ന ആളല്ല. അമ്പല പറമ്പുകള്‍, പള്ളി പറമ്പുകള്‍ പ്രോഗ്രാം ചെയ്ത് സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നും വന്നതാണ്. അവരെന്നെ സ്വീകരിക്കുമ്പോള്‍ തിരികെ നന്ദി പറയുക എന്നൊരു കടമ എനിക്കുണ്ട്.’ താരം കൂട്ടിച്ചേര്‍ത്തു.

‘റെഡ് അലര്‍ട്ട് ഒക്കെ ആണെങ്കിലും നിറഞ്ഞ സദസ്സുകളില്‍ പാപ്പന്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കില്‍ അതില്‍ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതില്‍ പങ്കെടുത്ത ആളുകളുടെ പ്രവര്‍ത്തികള്‍ ആയിരിക്കാം. സുരേഷേട്ടന്‍ ആണ് ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഒരു നെഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ ഇത്രയും വിജയിക്കാന്‍ കാരണം.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ഒരു പോലീസുദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായ സിനിമ കാഴ്ചക്കാരെ അവസാനം വരെ ആകാംഷയോടെ തിയ്യേറ്ററില്‍ പിടിച്ചിരുത്തും.

Advertisement