നടൻ ലാലു അലക്‌സിന്റെ അമ്മ അന്തരിച്ചു, മാതാവിന്റെ വിയോഗത്തിൽ സങ്കടം സഹിക്കാൻ ആവാതെ പ്രിയ താരം

156

മലയാളികളുടെ പ്രിയ നടൻ നടൻ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. വേളയിൽ പരേതനായ വിഇ ചാണ്ടിയാണ് ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലാലു അലക്സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം).

സംസ്‌കാര ചടങ്ങുകൽ വ്യാഴാഴ്ച 2.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ വെച്ച് നടക്കും. അതേ സമയം നാല് പതിറ്റാണ്ടോളമായി മലയാള സിനിമ രംഗത്ത് സജീവമാണ് ലാലു അലക്സ്. 1978ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീർ ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് വരവറിയിച്ചത്.

Advertisements

Also Read
റിയാസ് ജയിക്കണം എന്ന് ആഗ്രഹിച്ചു, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്: തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്

ബെറ്റിയാണ് ഭാര്യ 1986ൽ ആയിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നീ മൂന്ന് മക്കളുടെ അച്ഛനാണ് ലാലു അലക്സ്. 1980 മുതൽ 1990 വരെ വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്സ് ട്രാക്ക് മാറ്റി.

കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. ഇപ്പോൾ വളരെ സെലക്ടീവ് ആയി മാത്രമാണ് അദ്ദേഹം സിനിമകളിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ തലമുറ സൂപ്പർതാരങ്ങൾക്കും ഒപ്പം ലാലും അലക്‌സ് അഭിനിയച്ചിട്ടുണ്ട്.

മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിൽ ഗംഭീര വേഷത്തിലാണ് ലാലു അലക്‌സ് എത്തിയത്. കല്യാണി പ്രിയദർശന്റെ പിതാവിന്റെ വേഷം അവതരിപ്പിച്ച താരം തനിക്ക് കിട്ടിയ വേഷം മനോഹരമാക്കാൻ ശ്രമിച്ചിരുന്നു.

Also Read
പൊട്ട ബുദ്ധിയായിരുന്നു, പക്വത കുറവും, പരസ്പരം മനസിലാക്കാൻ പറ്റിയില്ല, സ്നേഹമുള്ള ആളായിരുന്നു; വിവാഹ മോചനം മണ്ടത്തരമായോ? ശാലിനി പറയുന്നു

Advertisement