2018 ല്‍ പറന്നുയര്‍ന്ന വിമാനം ഇറങ്ങിയത് 2017 ല്‍: ലോകത്തെ ഏറ്റവും കൗതുകകരമായ വിമാനയാത്രയുടെ കഥ ഇങ്ങനെ

16

ഹോണോലുലു: പുറപ്പേടേണ്ട സമയത്തേക്കാള്‍ പത്തു മിനിറ്റ് താമസിച്ചപ്പോള്‍ 2018 ല്‍ ആദ്യം പറന്നുയര്‍ന്ന വിമാനം പക്ഷേ പറന്നിറങ്ങിയത് ഒരു വര്‍ഷം പുറകില്‍ 2017 ലേക്ക്. ലോകത്ത് ഇത്രയും രസകരവും കൗതുകകരവുമായ ഒരു വിമാനയാത്ര ഇതിനേക്കാള്‍ വേറെയുണ്ടായിട്ടില്ല. 2018 ല്‍ പറന്നുയര്‍ന്ന വിമാനം ഇറങ്ങിയത് 2017 ലേക്ക്.

Advertisements

ന്യൂസിലന്റില്‍ നിന്നും ഹോണോലുലുവിലേക്ക് പറന്ന ഹവായ് എയര്‍ലൈന്‍ ഫ്ളൈറ്റ് 446 വിമാനം ന്യൂസിലന്റിലെ ഓക് ലാന്റ് വിമാനത്താവളത്തില്‍ നിന്നും പ്രാദേശിക സമയം ഡിസംബര്‍ 31 ന് 11.55 നാണ് പുറപ്പെടേണ്ടിയിരുന്നത്. പക്ഷേ വിമാനം 10 മിനിറ്റ് വൈകിയതോടെ ഉയര്‍ന്നത് 2018 ജനുവരി 1 ന് പുലര്‍ച്ചെ 12.05 നായിരുന്നു. പക്ഷേ നാലായിരം മൈലുകള്‍ സഞ്ചരിച്ച് വിമാനം അമേരിക്കന്‍ സ്റ്റേറ്റായ ഹവായ് ഹോണോലുലുവില്‍ ഇറങ്ങിയത് 2017 ഡിസംബര്‍ 31 ന് പുലര്‍ച്ചെ 10.16 നും. അതായത് തലേവര്‍ഷത്തിലേക്ക്.

അന്താരാഷ്ട്ര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസിലന്റിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. ഫലത്തില്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ അനേകം മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു. എന്തായാലും രസകരമായ സംഭവം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് വാഷിംഗ്ടണ്‍ ഡിസിയുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ റിപ്പോര്‍ട്ടര്‍ സാം സ്വീനിയാണ്. അദ്ദേഹം വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ലോകം രസം പിടിച്ചിരിക്കുകയാണ്.

ലോകത്ത് പുതുവര്‍ഷം പിറക്കുന്ന ആദ്യ രാജ്യങ്ങളില്‍ ആണ് ന്യൂസിലന്റിന് സ്ഥാനമെങ്കില്‍ ഏറ്റവും താമസിച്ച് പുതുവര്‍ഷം പിറക്കുന്ന സ്ഥലങ്ങളിലാണ് ഹവായ് യുടെ സ്ഥാനം.

Advertisement