വിവാഹവാർത്ത അസ്വസ്ഥത പെടുത്തുന്നുവെന്ന് ശ്രുതി ഹാസൻ; ശ്രുതിയെ വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ചിന്തിക്കാറുപോലുമില്ലെന്ന് കാമുകൻ ശന്തനു

147

തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരപുത്രികളിരൽ ഒരാളാണ് ഉലകനായകൻ കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പേരിൽ അല്ലാതെ തെലുങ്കിലും തമിഴിലും ഹിറ്റ് സിനിമകൾ ചെയ്ത നായികയാണ് ശ്രുതി. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ബോൾഡ് ആയാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുൻപ് തന്നെ പാപ്പരാസികൾ ഈ താരത്തെ വിടാതെ പിന്തുടർന്നിരുന്നു.

താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരമാണ് ശ്രുതി ഹസൻ. ിതാവായ കമൽഹാസന്റെ പേരിൽ സിനിമയിൽ അറിയപ്പെടാൻ തനിക്കാഗ്രഹമില്ലെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരുന്നു നടി ശ്രുതി ഹാസൻ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തൽ നടത്തിയത്. കമൽ ഹാസന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു സിനിമയിലേക്കും താനവസരം നേടിയിട്ടില്ലെന്നും, പക്ഷെ സിനിമയിലേക്കുള്ള വാതിൽ തുറന്നു കിട്ടാൻ കമൽ ഹാസന്റെ മകളെന്ന പേര് തനിക്ക് ഉപകരിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസൻ തുറന്നു പറഞ്ഞു.

Advertisements

ഇപ്പോഴിതാ താരത്തിന്റെ പ്രണയമാണ് വീണ്ടും സോഷ്യൽമീഡിയയിൽ നിറയുന്നത്. ഡൂഡിൾ ആർട്ടിസ്റ്റായ ശാന്തനു ഹസാരികയുമായാണ് ശ്രുതി നിലവിൽ പ്രണയത്തിലായിരിക്കുന്നത്. ആദ്യം അഭ്യൂഹം മാത്രമായിരുന്നെങ്കിലും പിന്നീട് താരങ്ങൾ തന്നെ പ്രണയം സ്ഥിരീകരിച്ച് മുന്നോട്ടുവന്നു.

ALSO READ- കുറച്ച് കാലമായി വേർപിരിഞ്ഞാണ് ജീവിതം; പക്ഷെ നിയമപരമായി വിവാഹ മോചിതരായിട്ടില്ല, വേണെങ്കിൽ ഒന്നിച്ചേക്കാം എന്ന് ഹെയ്ദി സാദിയ, വേർപിരിഞ്ഞോ എന്ന് തേടിയആരാധകർക്ക് മറുപടി

എന്നാൽ ഇരുവരും വിവാഹിതരായെന്ന വാർത്തകൾ വ്യാജമാണെന്നാണ് റിപ്പോർട്ട്. വിവാഹത്തെ കുറിച്ചൊന്നും വെളിപ്പെടുത്താൻ ശ്രുതി തയ്യാറായിട്ടില്ല. ഇത്തരം ചോദ്യം അസ്വസ്ഥപ്പെടുത്തുകയാണെന്നാണ് താരം പറയുന്നത്. ഇത് തന്നെയാണ് ശ്രുതിയുടെ കാമുകനായ ശാന്തനുവും പറഞ്ഞത്.

ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ നടത്താറുണ്ട്. ആ സമയത്ത് ശ്രുതിയും താനുമായിട്ടുള്ള ബന്ധത്തെ ബാധിക്കാതെ നോക്കാറുണ്ട്. ‘ശരിക്കും അതൊരു തമാശ നിറഞ്ഞ കാര്യമാണ്. ഞങ്ങൾക്ക് സമയം കിട്ടുമ്പോഴെല്ലാം കലയെ കുറിച്ച് ചർച്ച ചെയ്യുകയും പരസ്പരം ഊർജം പകരുകയും ചെയ്യാറുണ്ട്. അവൾ സംഗീതത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. ഞാൻ പെയിന്റ് ചെയ്യും. അത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞങ്ങൾ ഒത്തിരി യാത്ര ചെയ്യാറുണ്ട്. രണ്ടാളും കലാകാരന്മാരാണ്. ആയതിനാൽ ഞങ്ങളുടെ ജോലിയ്ക്ക് ആണ് ആദ്യ പരിഗണന എന്നും ശന്തനു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ- എനിക്ക് വേണ്ടി റോബിൻ ടാസ്‌ക് തോറ്റു; അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു; ഒറ്റയ്ക്കായപ്പോഴെല്ലാം റോബിൻ കൂടെ ഉണ്ടായിരുന്നു, ലക്ഷ്മിപ്രിയ പറയുന്നു

ഒരു കലാകാരൻ എന്ന നിലയിൽ തന്നെ സംബന്ധിച്ചിടത്തോളം മറ്റ് സാമൂഹിക ഘടനകൾ മനസിലാക്കാൻ പ്രയാസമാണ്. ഞാൻ എപ്പോഴും സ്വതന്ത്രമായി ജീവിക്കുന്നയാളാണ്. അത് മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയത് അത്ഭുതകരമാണ്. തങ്ങളിരുവരും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ശ്രദ്ധിക്കാറില്ല. കലയിലൂടെ മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കി ഉള്ളതാണെന്നാണെന്നാണ് ശന്തനു പറയുന്നത്.

അതേസമയം, കലാകാരന്മാർക്ക് സോഷ്യൽ മീഡിയ വലിയ അവസരമാണെന്നും ഒരോ മിനിറ്റിലും നിരവധി ആർട്ടിസ്റ്റുകൾ അവരുടെ വർക്ക് പോസ്റ്റ് ചെയ്യാറുണ്ടെന്നും അത് എല്ലാവർക്കും പ്രചോദനം ലഭിക്കുന്ന കാര്യമാണെന്നുമാണ് ശന്തനു പറയുന്നത്. ഞാൻ ഫോളോ ചെയ്യുന്ന കലാകാരന്മാരിൽ നിന്നും പ്രചോദനം ഉൾകൊള്ളാൻ സാധിക്കുന്നത് അങ്ങനെയാണെന്നു ശാന്തനു വ്യക്തമാക്കുന്നു.

ശ്രുതി ഹാസന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങളിൽ നിന്നാണ് ആരാധകർ താരം പ്രണയത്തിലാണെന്ന് കണ്ടെത്തിയത്. എന്നാൽ, അന്ന് നടി പ്രണയവാർത്ത നിഷേധിച്ചിരുന്നു. പിന്നീട് ശന്തനു കാമുകനാണെന്നും പ്രണയമാണെന്നും ശ്രുതി തന്നെ വെളിപ്പെടുത്തുകയായിരുന്നു.

Advertisement