നിക്കറിട്ട് ഡാൻസ് കളിച്ചാലൊന്നും സിനിമയിൽ അവസരം കിട്ടില്ലെന്ന് പറഞ്ഞവരെ തേച്ചൊട്ടിച്ച് നടി കൃഷ്ണപ്രഭ

116

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് കൃഷ്ണപ്രഭ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി കൃഷ്ണ പ്രഭ മാറി. നല്ല ഒരു നടി എന്നതിലുപരി കൃഷ്ണപ്രഭ മികച്ച ഒരു നർത്തകിയും ഗായികയും കൂടിയാണ്. മിനിസ്‌ക്രീൻ സീരിയലുകളിലും കൃഷ്ണ പ്രഭ സജീവമാണ്.

Advertisements

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇൻസ്റ്റഗ്രാം റീൽസുകളിലലും നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണ പ്രഭയും സുഹൃത്ത് സുനിതയും ചേർന്നുള്ള ഡാൻസ് റീലുകൾക്ക് ലക്ഷണക്കണക്കിന് ആരാധകരാണുള്ളത്. ഒരേ കോസ്റ്റ്യൂം ധരിച്ചുകൊണ്ടുള്ള ഇരുവരുടേയും ഡാൻസിന് വലിയ കയ്യടിയാണ് ലഭിക്കാറുള്ളത്.

Also Read
വലിയൊരു വഴക്ക് ഞങ്ങൾക്കിടയിൽ ഉണ്ടായി, ഈഗോ മൂലം വഴക്ക് വലുതായി ഡിവോഴ്‌സിന്റെ വക്കിൽ വരെയെത്തി, നിഹാലും പ്രിയാ മോഹനും പറയുന്നു

ഇവരുടെ വീഡിയോയ്ക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴും ചില നെഗറ്റീവ് കമന്റ്സുകൾ തങ്ങൾക്ക് നേരിടേണ്ടി വരാറുണ്ടെന്ന് പറയുകയാണ് കൃഷ്ണപ്രഭ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്.

എന്നെ കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ റീൽസിന്റെ താഴെ ചിലർ കമന്റ്സിടും. ഞാൻ കമന്റ്സ് വായിച്ചാൽ പിന്നെ അവന്റെ അവസാനമായിരിക്കും. അതോണ്ട് വായിക്കാറില്ലെന്ന് കൃഷ്ണ പ്രഭ ചിരിച്ച് കൊണ്ട് പറയുന്നു.

ചില വീഡിയോകളിൽ ഞങ്ങൾ ഷോട്ട്സ് ഇട്ടിട്ടാണ് ഡാൻസ് ചെയ്യാറ്. അപ്പോൾ അതിന് താഴെ ചില കമന്റ്സ് വരും.
അതിൽ എനിക്ക് ഏറ്റവും കോമഡി തോന്നിയ കമന്റ് നിക്കറിട്ട് ഡാൻസ് കളിച്ചാലൊന്നും സിനിമയിൽ അവസരം കിട്ടില്ല എന്ന് ചിലർ പറയുന്നതാണ്.

അങ്ങനെ ആയിരുന്നെങ്കിൽ എളുപ്പം ഉണ്ടായിരുന്നല്ലോ എന്നാണ് അപ്പോൾ എനിക്ക് തോന്നുക. ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയിലുള്ള കമന്റുകളാണ് അതെല്ലാം. പക്ഷേ എനിക്കങ്ങനെ ഇറിറ്റേഷൻ തോന്നാറില്ല മറ്റൊന്നുമല്ല അവന്റെ വിവരം അത്രയേ ഉള്ളൂ എന്നതു കൊണ്ടാണ്.

ഇങ്ങനത്തെ വസ്ത്രമൊക്കെ ഇട്ടാൽ പ്രായം കുറയുമെന്ന് വിചാരിക്കണ്ട എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് ശേഷം ഞങ്ങൾ ഇൻസ്റ്റയിൽ ഒരു ക്യൂ ആൻഡ് എ സെഷൻ ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങളുടെ പ്രായം പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. എനിക്ക് 35 വയസാവുന്നു. ചേച്ചിക്ക് 42 വയസും. ഈ കമന്റിടുന്ന ആൾ 42 ആവുമ്പോഴും ആരോഗ്യത്തോടെ ഇരിക്കണം എന്നതാണ്.

Also Read
മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം കൂട്ടത്തോടെ പരാജയപ്പെട്ട സമയത്ത് എന്റെ ആ ചെറിയ സിനിമയാണ് സൂപ്പർഹിറ്റായതും അദ്ദേഹത്തെ രക്ഷപെടുത്തിയതും; സംവിധായകൻ തുളസിദാസ്

എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ. നമ്മൾ നമ്മുടെ ഫിറ്റ്നെസ് എങ്ങനെ നോക്കുന്നു എന്നത് ഒരു ക്വാളിറ്റിയാണ്. ഒരാളുടെ ക്വാളിറ്റിയെ മനസിലാക്കാനും അംഗീകരിക്കാനും ആദ്യം പഠിക്കണം. ആർക്കും അവർ ഇഷ്ടമുള്ള രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാം. അത് അവനവന് ചേരുന്നുണ്ടോ എന്ന് കൂടി നോക്കണം. ചേരുന്നുണ്ട് എന്നുണ്ടെങ്കിൽ അഭിനന്ദിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും ഇല്ല.

ഇങ്ങനത്തെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ ദേഷ്യം വരും. നല്ലവണ്ണം പണിയെടുത്തിട്ട് തന്നെയാണ് ഇവിടെ വരെ എത്തിയത്. സിനിമയിലായാലും ചാൻസ് ചോദിച്ചും ഡാൻസിലാണെങ്കിൽ പ്രാക്ടീസ് ചെയ്തുമൊക്കെ തന്നയാണ് ഇവിടെ എത്തിയത്. നമ്മൾ വഴി നമ്മുടെ പേജ് വഴി ഒരു കമന്റിട്ട് സ്റ്റാറാവാൻ നടക്കുന്ന കുറേ ആൾക്കാരുണ്ട്. അത് അത്ര ശ്വാശ്വതമായ കാര്യമല്ലെന്നും കൃഷ്ണപ്രഭ പറയുന്നു.

Advertisement