മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രം തകർപ്പൻ വിജയം ആണ് നേടിയെടുത്തിരുന്നത്. അതേ സമയം ഈ സിനമയുടെ പ്രഖ്യാപന സമയത്ത് വലിയ വിവാദങ്ങളും ഉണ്ടായിരുന്നു.
ആ സമയത്ത് പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന സിനിമയും സുരേഷ് ഗോപിയെ നായകനാക്കി കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. രണ്ട് സിനിമയുടെയും ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന സിനിമയ്ക്ക് എതിരെ കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്ത് എത്തുകയായിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്ക്ക് കോടതി വിലക്ക് വരികയും ചെയ്തു.
ചിത്രീകരണം ചെയ്യുന്നതിനായിരുന്നു വിലക്ക്. പ്രമോഷണൽ ചടങ്ങുകൾക്കും കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു. അതേ സമയം കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം വർഷങ്ങൾക്ക് മുമ്പേ രൺജി പണിക്കർ സൃഷ്ടിച്ചതാണ് എന്ന് വാർത്തയും അന്ന് പുറത്ത് വന്നിരുന്നു.
2001ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച വ്യാഘ്രം എന്ന സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ചതാണ് പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രം. എന്നാൽ കടുവാക്കുന്നേൽ കുറുവാച്ചൻ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നും രഞ്ജി പണിക്കർ വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രൺജി പണിക്കർ സൃഷ്ടിച്ചതാണ് കറുവച്ചൻ. ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന സിനിമയ്ക്ക് വ്യാഘ്രം എന്ന് പേരും നൽകിയിരുന്നു. പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാൽ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ലായിരുന്നു.
കടുവാക്കുന്നേൽ കുറുവച്ചൻ സാങ്കൽപ്പിക കഥാപാത്രമല്ലെന്ന് രൺജി പണിക്കർ പറയുന്നു. പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തോട് സംസാരിച്ചായിരുന്നു സിനിമയാക്കാൻ ആലോചിച്ചിരുന്നത്.ഷാജി കൈലാസുമായി ചേർന്നാണ് സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്, സിനിമ നടന്നില്ല.
കഴിഞ്ഞ വർഷമാണ്, ഈ തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്. ആ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതിൽ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിച്ചിരുന്നു. ഷാജി ആയതുകൊണ്ട് ഞാൻ സമ്മതിക്കുകയും ചെയ്തിരുന്നു. ഇവരുടെ വാദങ്ങൾ പോലെ കടുവാക്കുന്നേൽ കുറുവച്ചൻ ഇവർ ആരും സൃഷ്ടിച്ച കഥാപാത്രമല്ല.
ആ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ ആ വിഷയം തീർക്കട്ടെ. പക്ഷേ ആരെങ്കിലും ആ കഥാപാത്രം താൻ സ്വയം സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞാൽ അടിസ്ഥാനരഹിതമാണ് എന്നും രൺജി പണിക്കർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കടുവയുടെ സ്‌ക്രിപ്റ്റിന് വേണ്ടി താൻ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ വീട്ടിൽ പോയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ഷാജി കൈലാസ്. കുറുവാച്ചനെ രൺജിക്ക് നേരത്തെ അറിയാമായിരുന്നു എന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് പറയുന്നു. കുറുവച്ചന്റെ കഥവെച്ച് വ്യാഘ്രം എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു.
അതിൽ മോഹൻലാലിനെയാണ് നായകനായി കണ്ടിരുന്നത്. പക്ഷേ ആ സിനിമ നടന്നില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. എഫ്‌ഐആർ എന്ന സിനിമക്ക് ലൊക്കേഷൻ നോക്കാനാണ് കുറുവാച്ചന്റെ വീട്ടിൽ പോയത്. അതായിരുന്നു അദ്ദേഹവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച. പിന്നെ കണ്ടിട്ടില്ല. അന്ന് ആ വീട് കണ്ടതിന് ശേഷം അദ്ദേഹം തന്നെ ഞങ്ങളെ കുറച്ച് ലോക്കേഷൻ കാണിച്ചു.
അല്ലാതെ സിനിമ ചെയ്യണം എന്ന് പറഞ്ഞ് പോയിട്ടില്ല. മൂന്നോ നാലോ മണിക്കൂർ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചപ്പോൾ ഒരു ക്യാരക്റ്റർ എനിക്ക് കിട്ടി. അത് രൺജി പണിക്കരുമായി ഷെയർ ചെയ്തു. ഈ കഥാപാത്രത്തെ പറ്റി രൺജിക്ക് നേരത്തെ അറിയാമായിരുന്നു. അങ്ങനെ ഒരു ചർച്ച നടക്കുകയും മോഹൻലാലിനെ നായകനാക്കി വ്യാഘ്രം എന്ന പേരിൽ സിനിമ ആക്കാം എന്ന് വിചാരിക്കുകയും ചെയ്തു.
അങ്ങനെ ആന്റണി പെരുമ്പാവൂരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി വ്യാഘ്രം എന്ന ടൈറ്റിൽ ഇട്ട് പോവുക ആയിരുന്നു. പക്ഷേ എന്തോ ഭാഗ്യക്കേട് കൊണ്ട് അത് നടന്നില്ല. അത് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല, ഡ്രോപ്പായി ഫോളോ അപ്പ് ചെയ്തു പോവാൻ സാധിച്ചില്ല. രൺജിയും പിന്നെ അത് വിട്ടു. പിന്നെ ജിനു കടുവയുടെ സ്‌ക്രിപ്റ്റുമായി വരുമ്പോഴും പണ്ട് രൺജി ഇങ്ങനെ ഒരു കഥയെ പറ്റി പറഞ്ഞ കാര്യം താൻ പറഞ്ഞു.
അത് എടുക്കുന്നില്ല എന്ന് അറിഞ്ഞതു കൊണ്ടാണ് താൻ ആ കഥാപാത്രത്തിൽ നിന്നും കുറച്ച് എടുത്ത് ഒരു സ്‌ക്രിപ്റ്റ് എഴുതിയതെന്ന് ജിനു പറഞ്ഞു. എന്നാൽ മുഴവനുമില്ല, ആ കഥാപാത്രത്തിന്റെ കുറച്ച് സ്വാധീനമുണ്ട്. അതുപോലത്തെ കുറച്ച് കഥാപാത്രം ഉണ്ട്. അതെല്ലാം കൂടെ അടിച്ചു കലക്കി കൊണ്ടു വന്നതാണെന്നാണ് ജിനു പറഞ്ഞതെന്നു ഷാജി കൈലാസ് വ്യക്തമാക്കുന്നു.