‘എന്റെ മകൾ ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസായേനെ! ലക്ഷ്മിയുടെ നഷ്ടപ്പെട്ട വേദന പട്ടടയിൽ വെച്ച് കഴിഞ്ഞാൽ ആ ചാരത്തിന് പോലും ഉണ്ടാവും’; കണ്ണുനിറഞ്ഞ് സുരേഷ് ഗോപി

211

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി തന്റെ ബിജെപി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തോടെ സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. രാജ്യ സഭാ എം പി ആയിരുന്നു അദ്ദേഹം വളരെ പെട്ടെന്ന് തന്നെ അഭിനരംഗത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ മലയാള സിനിമയിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറാൻ തയ്യാറെടുക്കകയാണ് സുരേഷ് ഗോപി.

താരത്തിന്റെ പുതിയ സിനിമയായ പാപ്പൻ റിലീസിന് ഒരുങ്ങി കഴിഞ്ഞു. സിനിമയായ പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണൽ തിരക്കുകളിലാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയുടെ മകനായ ഗോകുലും ഈ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പമുണ്ട്.

Advertisements

സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ ഇന്റർവ്യൂവിൽ വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ചും സുരേഷ് ഗോപി പ്രതികരിക്കുന്നുണ്ട്. അകാലത്തിൽ തന്നെ വിട്ടുപോയ ലക്ഷ്മിയെന്ന മകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വിതുമ്പിയത് ആരാധകരേയും ദുഃഖത്തിലാഴ്ത്തി.

ALSO READ- അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെ മാത്രമാണ് പരിഗണിച്ചത്, കൃഷ്ണയെ അല്ല! ഹരികൃഷ്ണൻസിലേക്ക് കൃഷ്ണയെ വിളിച്ചെങ്കിലും അത് വേണ്ടി വന്നില്ലെന്ന് സംവിധായകൻ ഫാസിൽ

1992 ജൂൺ 6നായിരുന്നു ലക്ഷ്മിയുടെ വിയോഗം. കാർ അപകടത്തെ തുടർന്നായിരുന്നു പരിക്കേറ്റ് രണ്ടുവയസുകാരിയായിരുന്ന മകളുടെ അന്ത്യം. അതേസമയം, ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതനായുള്ള സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽമീഡിയയിലൂടെ വൈറലാവുകയാണ്.

പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണൽ പരിപാടിക്കിടെ അവതാരകയുടെ പേര് ലക്ഷ്മി എന്ന് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം കണ്ണീരണിഞ്ഞത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം.

ALSO READ- അണിഞ്ഞൊരുങ്ങി ഒരു ദേവിയെ പോലെ സൗപർണിക സുഭാഷ്; ചേച്ചിക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ

‘എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കിൽ 32 വയസ്. 32 വയസായ ഏതൊരു പെൺകുട്ടിയേയും കണ്ടുകഴിഞ്ഞാൽ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാൻ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയിൽ വെച്ച് കഴിഞ്ഞാൽ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും.’- താരം കണ്ണീരടക്കാൻ പാടുപെട്ടു.

അതേസമയം, തന്റെ കരിയറിൽ ഒരുപാട് കാര്യങ്ങൾ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി. കണ്ണുനനയിപ്പിക്കുന്ന വീഡിയോ എന്നാണ് കമന്റുകളിൽ ആരാധകർ പറയുന്നത്. ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചു എന്നതാണ് ലക്ഷ്മി ചെയ്ത പുണ്യം. ഹൃദയം കൊണ്ട് സ്നേഹിക്കുന്ന, സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരച്ഛൻ. ആ കണ്ണുനിറഞ്ഞ് കണ്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ മനസിന്. എന്റെ കണ്ണും നിറഞ്ഞു, വല്ലാതെ സങ്കടം തോന്നിയെന്നും ആരാധകർ പറയുന്നു.

ആ മോളുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. അച്ഛൻ സിനിമയിലേക്ക് തിരികെ എത്തിയപ്പോൾ. ആരൂടെയായാലും കണ്ണ് നിറഞ്ഞ് പോവും. ഒരു അച്ഛൻ നല്ല മനസിന്റെ ഉടമയെന്നുള്ള കമന്റുകളും വീഡിയോയിൽ പറയുന്നുണ്ട്.

അതേസമയം, സിനിമകളിൽ കാണുന്നപോലെ സ്ട്രിക്ടല്ല താൻ ജീവിതത്തിൽ എന്നാണ് സുരേഷ് ഗോപി പറയുന്നത്. മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാൻ. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. അളിയാ അല്ല അച്ഛായെന്ന് അവൻ വിളിക്കുമായിരിക്കും. പെൺമക്കൾക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകൾ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നും ുരേഷ് ഗോപി പറയുന്നു.

Advertisement