വിവാഹത്തോടെ അഭിനയം മതിയാക്കുന്ന നിരവധി താരങ്ങളെ നമുക്ക് അറിയാം. ജീവിതത്തിൽ കുടുംബവും ഒത്ത് തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് തിരിയുമ്പോൾ ചിലർ അഭിനയത്തിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കില്ല.
മറ്റുചിലർ ആകട്ടെ മക്കൾ സ്വന്തം കാര്യം നോക്കി തുടങ്ങുമ്പോഴേക്കും അഭിനയത്തിലേക്ക് മടങ്ങി വരികയും ചെയ്യും. സ്‌ക്രീനിൽ ഒരിക്കൽ കൂടി മടങ്ങി എത്തിയെങ്കിൽ എന്ന് പ്രേക്ഷകർ കാണാൻ കൊതിച്ച ഒരു മുഖം ആണ് കീർത്തി ഗോപിനാഥിന്റേത്.
സിനിമയിലും സീരിയൽ രംഗത്തും ഒരേ പോലെ തിളങ്ങിയ ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു നടി കീർത്തി ഗോപിനാഥ്. സിനിമാ സീരിയരംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് താരം കുടുംബ ജീവിതത്തിലേക്ക് കടന്നത്. ഇതോടെ അഭിനയ രംഗത്ത് നിന്നും താരം വിട്ടു നിൽക്കുകയായിരുന്നു.
Also Read
അന്ന് എന്റെ ക്രഷായിരുന്നു അമല, രാധികയ്ക്ക് എന്റെ ഇഷ്ടങ്ങളൊക്കെ അറിയാമായിരുന്നു: സുരേഷ് ഗോപി പറയുന്നു
അതേ സമയം നീണ്ട ഇരുപത്തിരണ്ട് വർഷത്തെ ഇടവേള അവസാനിപ്പിച്ച് താരം സീരിയൽ രംഗത്തേക്ക് അടുത്തിടെ തിരിച്ചു വന്നിരുന്നു. ഏഷ്യാനെറ്റിലെ അമ്മ അറിയാതെ’ സീരിയലിലൂടെ ആയിരുന്നു താരം മടങ്ങി എത്തിയത്. രണ്ടാം വരവിന്റെ സന്തോഷത്തിലാണ് താരവും ഒപ്പം ആരാധകരും.
ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് മടങ്ങി എത്തിയ കീർത്തിക്ക് പറയാൻ ഒരൊറ്റ കാരണമേയുള്ളൂ, അഭിനയം എന്ന ഇഷ്ടം ഒരിറ്റുപോലും മായാതെ ഇന്നും കൂടെയുണ്ട് എന്നതു തന്നെ. പിന്നെ തിരിച്ചുവരവ് നീണ്ടു പോയതിന് പിന്നിൽ കീർത്തിയുടെ ഉത്തരം ഇതാണ്, ഈ വരവ് ഒരിക്കലും സ്വപ്നം കണ്ടിരുന്നതായിരുന്നില്ല. എനിക്ക് പോലും അത്ഭുതമാണിത്.
തിരിച്ചുവരവിൽ സന്തോഷത്തേക്കാൾ ഏറെ ഉത്കണ്ഠയായിരുന്നു. ശരിയാകുമോ എന്ന ഭയം. പക്ഷേ എല്ലാം നന്നായി തന്നെ സംഭവിക്കുന്നു. തിരുവനന്തപുരത്ത് പേയാടാണ് താമസം. ഭർത്താവ് രാഹുൽ മോഹൻ, നടനാണ്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. നീലവസന്തം സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും.
രണ്ട് മക്കളാണ് ഭരതും ആര്യനും. മൂത്തയാൾ ബാംഗ്ലൂരിൽ ഫോറൻസിക് സയൻസ് പഠിക്കുന്നു, രണ്ടാമത്തെ ആൾ എട്ടാം ക്ലാസിലും. ഇപ്പോഴിതാ തങ്ങൾ പ്രണയത്തിൽ ആയതിന ക്കുറിച്ച് മനസ്സ് തുറക്കുകയാണ് കീർത്തിയും ഭർത്താവും.
ഞങ്ങളൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ എടുത്ത് തുടങ്ങിയപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. കൊഡൈ ക്കനാലിൽ വെച്ചായിരുന്നു ചിത്രീകരണം. ലാഗ് അടിച്ചുള്ള വർത്തമാനമായിരുന്നു. എന്റെ തീരുമാനം തെറ്റിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ വഴക്കടിച്ച് തുടങ്ങി.
പിന്നെ നേരെ ഫാമിലി ലൈഫിലേക്ക്. ഇതിനിടയിൽ താൽപര്യം ഇല്ലാഞ്ഞിട്ടാണോ എന്തോ റൊമാൻസിന് ഒന്നും വന്നില്ല. പുള്ളിക്ക് അന്നേ പ്രായത്തിൽ കവിഞ്ഞ മെച്യൂരിറ്റിയായിരുന്നു. ജൂനിയർ മാൻഡ്രേക്കിലെ നായികയായിരുന്നു. അതിന് ശേഷം സിനിമ വേണ്ടെന്ന് വെച്ചതായിരുന്നു. കല്യാണത്തിന് മുൻപ് ചെയ്ത സിനിമകളായിരുന്നു എല്ലാം.
കല്യാണം കഴിഞ്ഞതിന് ശേഷം സന്തോഷം തന്നെയായിരുന്നു. ഇടയ്ക്കൊരു സാമ്പത്തിക പ്രതിസന്ധി ഒക്കെ വന്നപ്പോൾ കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു കീർത്തി. സന്തുഷ്ടമാണ് ഇപ്പോഴത്തെ ജീവിതം. വർഷങ്ങൾക്ക് ശേഷം താരം മടങ്ങി എത്തിയത് മിനിസ്‌ക്രീനിലെ താരമായിട്ടാണ്.
അതിനു വഴി തുറന്നുകൊടുത്തത് ഏഷ്യാനെറ്റിലെ അമ്മ അറിയാതെ സീരിയൽ ആണ്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ഈ പരമ്പരയും കീർത്തിയെയും സ്വീകരിച്ചത്. അതിന്റെ സന്തോഷം തനിക്ക് ഏറെയാണെന്ന് പറയുകയാണ് കീർത്തി.
അവസരങ്ങൾ പലപ്പോഴായി വന്നു, അപ്പോഴെല്ലാം ഒഴിഞ്ഞുമാറി. ഓരോ തവണയും ഓരോ കാര്യങ്ങൾ പറഞ്ഞു, മക്കളുടെ പഠിത്തം, കുടുംബം, തിരുവനന്തപുരം വിട്ടുള്ള യാത്ര അങ്ങനെ മനപ്പൂർവമായി കണ്ടെത്തിയ ഓരോ കാരണങ്ങളുണ്ടായിരുന്നു. പിന്നെ എല്ലാം ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നതെന്നും കീർത്തി പറയുന്നു.