കല്യാണം കഴിഞ്ഞത് കൊണ്ട് സിനിമയിൽ മൂല്യം കുറയില്ല; തുറന്നു പറഞ്ഞ് ലിജോ മോൾ

233

തെന്നിന്ത്യൻ സിനമാ രംഗത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നല്ല സിനിമകൾ ചെയ്ത് ഏറെ പ്രശസ്തി നേടി മലയാളിയായ താരമാണ് നടി ലിജോ മോൾ ജോസ്. ദിലീഷി പോത്തന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി 2016ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോ മോൾ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഈ ചിത്രത്തിൽ സഹനടി ആയിട്ടായിരുന്നു താരത്തിന്റെ തുടക്കം. സോണിയ എന്ന കഥാപാത്രത്തെ മഹേഷിന്റെ പ്രതികാരം കണ്ടവരെല്ലാം ഇന്നു ഓർക്കുന്നുണ്ട്. സൗബിൻ ഷാഹിറുമായുള്ള ലിജോയുടെ കോമ്പിനേഷൻ സീനുകളും, നർമ്മവും എല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

Advertisements

പിന്നീട് നാദിർഷയുടെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ ലിജോ മോൾ നയികയായി. പ്രയാഗ മാർട്ടിൻ ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലിജോ മോളിലെ കഴിവ് സിനിമാപ്രവർത്തകരും തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ നിരവധി അവസരങ്ങൾ ലിജോ മോളെ തേടിയെത്തിയിരുന്നു.

Also Read
ആദ്യം തന്നെ ദിലീപ് പണം അങ്ങ് കൈക്കലാക്കും, പിന്നെ ആ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്, പ്രമുഖ നിർമ്മാതാവ്

ഹണി ബി 2.5, സ്ട്രീറ്റ് ലൈറ്റ്, പ്രേമസൂത്രം, ഒറ്റക്കൊരു കാമുകൻ, സിവപ്പ് മഞ്ഞൾ പച്ചയ്, തീതും നാൻട്ര് എന്നിവയാണ് ലിജോ മോൾ അഭിനയിച്ച മറ്റ് സിനിമകളിൽ ചിലത്. സ്വഭാവിക അഭിനയ ശൈലി തന്നെയാണ് ലിജോ മോളെ പ്രേക്ഷകർ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം. ലിജോ മോളുടെ കരിയർ ബെസ്റ്റ് എന്ന് പ്രേക്ഷകരും സിനിമകളെ സ്‌നേഹിക്കുന്നവരും ഒരുപോലെ പറയുന്നത് സൂര്യയ്‌ക്കൊപ്പം അഭിനയിച്ച ജയ്ഭീമിലെ പ്രകടനമായിരുന്നു.

സെങ്കീണി എന്ന ആദിവാസി സ്ത്രീയായി ലിജോ മോൾ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ജയ് ഭീം റിലീസ് ചെയ്തപ്പോൾ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചതും ലിജോ മോളുടെ കഥാപാത്രത്തെയായിരുന്നു. ഇപ്പോൾ വിവാഹ ശേഷമുള്ള സിനിമാ ജീവിതത്തെ കുറിച്ച് അടക്കം ലിജോ മോൾ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് തോന്നിയിട്ടില്ല എന്നാണ് ലിജോ മോൾ പറയുന്നത്. ഒരിക്കലും സിനിമയിലേക്ക് വരുമെന്ന് ഞാൻ കരുതിയിട്ടില്ല. അതെല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ കാസ്റ്റിങ് കോൾ എന്റെ ഒരു സുഹൃത്താണ് സോഷ്യൽ മീഡിയയിൽ കണ്ടത്. അതുകണ്ട് ഫോട്ടോ അയച്ചു.

ഞാൻ ആ സമയത്ത് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പിജി ചെയ്യുന്നുണ്ടായിരുന്നു. ആദ്യ സിനിമയിൽ വന്നപ്പോൾ സംവിധായകൻ ദിലീഷേട്ടൻ അഭിനയത്തെക്കുറിച്ച് പറഞ്ഞുതന്ന കാര്യങ്ങളുണ്ട്. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. അഭിനയത്തെ ക്കുറിച്ച് ഇപ്പോഴും എനിക്ക് അത് മാത്രമെ അറിയൂ. ആ സിനിമക്ക് മുമ്പു അഭിനയവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിൽപോലും ഞാൻ പങ്കെടുത്തിട്ടില്ല.

Also Read
‘എന്റെ മുൻ കാമുകി സൗഭാഗ്യയെ വിവാഹം ചെയ്തൂടെയെന്ന് ചോദിച്ചു; ചക്കപ്പഴം ഉപേക്ഷിച്ചതിന് കാരണം പറയാനാകില്ല; എന്തായാലും സൗഭാഗ്യ കാരണമല്ല’; തുറന്ന് അർജുൻ!

ഇനിയും എന്തുചെയ്യാൻ പറ്റും. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന വേഷങ്ങൾ എന്തൊക്കെയാണ് ഇതെല്ലാം ഓരോ സിനിമ കഴിയുമ്‌ബോഴും ശ്രദ്ധിച്ചുവരുന്നു. മഹേഷിന്റെ പ്രതികാരം കണ്ടാണ് ആദ്യ തമിഴ് സിനിമ സിവപ്പ് മഞ്ഞൾ പച്ചൈയിലേക്ക് വിളിക്കുന്നത്. പിന്നെയും രണ്ട് വർഷം കഴിഞ്ഞാണ് ജയ് ഭീം ചെയ്യുന്നത്. ജയ് ഭീമിന് ശേഷം ഇടവേള വന്നെന്ന് പറയാനാവില്ല.

ആ സിനിമയ്ക്ക് മുമ്പ് വന്നത് അത്ര നല്ല തിരക്കഥകൾ ആയിരുന്നില്ല. ജയ് ഭീമിന് ശേഷം തമിഴിലും മലയാളത്തിലും ഇപ്പോൾ നല്ല കഥകൾ തേടി വരുന്നുണ്ട്. പക്ഷെ ഓടിനടന്ന് സിനിമ ചെയ്യണമെന്നില്ല. കുറച്ച് പതിയെ പോയാലും നല്ല സിനിമകളുടെ ഭാഗമാകാം എന്ന് കരുതി. വിവാഹം കഴിഞ്ഞെന്നു കരുതി സിനിമയിൽ തുടരാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ല.

അതെല്ലാം ഓരോ ആളുകളുടെയും വ്യക്തിപരമായ കാര്യങ്ങളായാണ് കരുതുന്നത്. വിവാഹം കഴിഞ്ഞാൽ സിനിമാരംഗത്തെ മൂല്യം കുറയുമെന്ന തോന്നൽ മുമ്പ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. എന്റെ കാര്യത്തിൽ ഭർത്താവ് അരുൺ നല്ല പിന്തുണയാണ്. സ്വന്തമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അരുൺ.

മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടും മോശം അനുഭവം ഇതുവരെ എനിക്കുണ്ടായിട്ടില്ല. എന്നാൽ സിനിമാരംഗത്തെ സ്ത്രീകൾക്ക് വേണ്ടിയുള്ള കൂട്ടായ്മകൾ വളരെ നല്ലതാണെന്നും ലിജോ മോൾ പറയുന്നു.

Advertisement