ദിൽഷ പോയെങ്കിൽ പോട്ടെ, ആരതി പൊടിക്കൊപ്പം പുതിയ റീലുമായി ഡോ. റോബിൻ; നല്ല റൊമാന്റിക് ആണല്ലോ എന്ന് ആരാധകർ; ദിൽറോബ് ഫാൻസ് മുങ്ങിയെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

371

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടർ ദിൽഷയെ വിവാഹം കഴിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അതിനായി കാത്തിരിപ്പിലായിരുന്നു ദിൽറോബ് ഫാൻസും. എന്നാൽ വിജയിയായി പുറത്തെത്തിയ ദിൽഷ പക്ഷെ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്തത്.

ഇതോടെ കുറെപേർ ദിൽഷയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും ദിൽഷയെ സൈബർ ആക്രമണം നടത്തരുതെന്നും തനിക്ക് വിഷമമില്ലെന്നും ദിൽഷയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നുമാണ് റോബിൻ ആരാധകരോട് പറഞ്ഞത്. പിന്നീട് ഡോ. റോബിനെ ഇന്റർവ്യൂ ചെയ്ത ആരതി പൊടിയുമായി ചേർത്തും ഡോക്ടറുടെ പേര് ഉയർന്നുകേൾക്കാൻ തുടങ്ങി. ഇപ്പോഴിതാ ദിൽഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങൾ കേൾക്കാനായി കാത്തിരിക്കുകയാണ്.

Advertisements

ബിഗ് ബോസ് അവസാനിക്കുമ്പോൾ ദിൽറോബ് പ്രണയം ആഘോഷിച്ചിരുന്നവർ ആ സ്ഥാനത്ത് പൂർണമായും ആരതി പൊടിയെ ആഘോഷിക്കുകയാണ്. ഇതിനിടെ, റോബിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയ്ക്ക് പിന്നാലെ കൂടിയിരിക്കുകയാണ് ആരാധകർ.

ALSO READ- പിച്ച് ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല; അങ്ങനെ ഒരാൾക്കാണോ പുരസ്‌കാരം നൽകേണ്ടത്; മറ്റ് മികച്ച ഗായകർക്ക് ഇത് ഒരു അപമാനമെന്ന് ലിനു ലാൽ;വിമർശിച്ച് അൽഫോൺസും, സിതാര കൃഷ്ണകുമാറും

അലൈപായുതെ എന്ന ചിത്രത്തിലെ പച്ചൈ നിറമേ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ട് സംഗീതത്തോടൊപ്പം റോബിനും ആരതിയും ഓടിവരുന്നതാണ് വീഡിയോ. ടോം ഇമ്മട്ടിയാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയ്ക്ക് താഴെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിട്ടുണ്ട്. റൊമാൻസ് വരുന്നെഡാ എന്നാണ് ഏറ്റവും കൂടുതൽ വരുന്ന കമന്റുകളും. അതേസമയം, മുൻപ് ആരതിയെക്കുറിച്ച് നിരവധി അഭിമുഖങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും വ്യക്തമായൊരുത്തരം റോബിൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്തായാലും ഇപ്പോൾ ആരതിയ്ക്കും റോബിനും പിന്നാലെ തന്നെയാണ് ആരാധകർ.

ഈ വീഡിയോയും പോസ്റ്റും പുറത്തുവരുമ്പോഴും ചിലർ ദിൽറോബ് ഫാൻസ് എവിടെ എന്ന് തേടുകയാണ്. ഈ പോസ്റ്റിന് താഴെയും അങ്ങനെയൊരു ചോദ്യം കാണാം. ദിൽറോബ് ഫാൻസ് ഇതൊന്നും കാണുന്നില്ലേ എന്നാണ് ചോദിക്കുന്നത്. ദിൽഷ കാണാൻ വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.

Advertisement