മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികൾ ആണ് സുഹൈദ് കുക്കുവും ദീപ പോളും. മഴവിൽ മനോരമയിലെ
റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിലൂടെ എത്തിയാണ് കുക്കു പ്രേക്ഷക പ്രിയം പിടിച്ചുപറ്റിയത്. യൂ ട്യൂബ് വ്ളോഗർ ആണ് കുക്കുവിന്റെ ഭാര്യ ദീപ പോൾ. ഇപ്പോൾ കുക്കുവും, ഭാര്യ ദീപയും യൂട്യൂബിൽ സജീവമാണ്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കാത്തത് എന്ന ചോദ്യത്തിന് മറുപടയുമായി രംഗത്ത് എത്തിയിരിയ്ക്കുക ആണ് ഈ താര ജോഡികൾ. ഇക്കഴിഞ്ഞ ദിവസം ദീപയുടെ കണ്ടന്റ്, പ്രേക്ഷകർക്ക് തങ്ങളോടുള്ള ചോദ്യം നേരിട്ട് ചോദിക്കാനും, അതിനുള്ള മറുപടി നൽകുന്നതും ആയിരുന്നു.
പല ചോദ്യങ്ങൾക്കും ഇടയിൽ ഉയർന്ന് വന്ന ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കാത്തത് എന്ന്. ഈ ചോദ്യം ഞങ്ങൾ ഒരുപാട് കേട്ടതാണ്. പക്ഷെ ഉത്തരം ഞാൻ പറയുന്നില്ല, കുക്കു പറയും. ഞാൻ പറഞ്ഞാൽ എല്ലാവരും കരുതും ഇതെന്റെ തീരുമാനമാണെന്ന്, കുക്കൂ പറയൂ എന്ന് പറഞ്ഞ് ദീപ കൈ ഒഴിഞ്ഞു.
കുറച്ച് നേരത്തെ മൗനത്തിന് ശേഷം കുക്കുവാണ് കാര്യം വിശദീകരിച്ചത്. വിവാഹത്തിന് ശേഷമാണ് ഞങ്ങൾ ശരിയ്ക്കും ജീവിതം സ്വതന്ത്രമായി ആസ്വദിയ്ക്കാൻ തുടങ്ങിയത്. ശരിയ്ക്കും ജീവിക്കാൻ തുടങ്ങിയതല്ലേയുള്ളൂ. അതുകൊണ്ട് ആണ് ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിച്ചത്.
പിന്നെ ഞങ്ങൾ ആദ്യം കുട്ടിക്കളി മാറ്റിയിട്ട് മതി എന്ന് കരുതി കുക്കു പറഞ്ഞു. ഇന്റർകാസ്റ്റ് മാര്യേജ് ആയത് കാരണവും, കുക്കു അന്നേ ഡി ഫോർ ഡാൻസിലൂടെ സെലിബ്രിറ്റി ആയത് കൊണ്ടും ദീപയ്ക്കൊപ്പം കറങ്ങാനും മറ്റും അവസരം കിട്ടിയിരുന്നില്ല എന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നു.
വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.