നമ്മുടെ വീട്ടിലും ഉണ്ടൊരു കടുവ! വീണ്ടും പ്രേക്ഷകരെ രസിപ്പിച്ച് വീഡിയോയുമായി മിഥുൻ രമേഷും ഭാര്യ ലക്ഷ്മി മേനോനും

219

സോഷ്യൽമീഡിയ വ്‌ലോഗിലൂടെയും മറ്റും മിഥുൻ രമേഷും ഭാര്യ ലക്ഷ്മിയും പ്രേക്ഷകർക്ക് പരിചിതരാണ്. യുഎഇയിൽ ആർജെ ആയി ജോലി ചെയ്യുന്ന മിഥുനും ഭാര്യ ലക്ഷ്മിയും അവിടെ തന്നെ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. താരങ്ങൾക്ക് തൻവിയെന്നൊരു മകളുമുണ്ട്. താരങ്ങളുടെ വീഡിയോയിലും മകളെ കാണാറുണ്ട്. അതുകൊണ്ടുതന്നെ മിഥുന്റെ കുടുംബം മലയാളികൾക്ക് അയൽവീട്ടിലെ കുടുംബം പോലെ സുപരിചിതരാണ്.

ഇടയ്ക്ക് മിഥുനൊപ്പം ചാനൽ പരിപാടിയിലേക്കും ലക്ഷ്മിയും തൻവിയും എത്തിയിരുന്നു. അഭിനയവും ഡബ്ബിംഗുമൊക്കെയായി സജീവമായ മിഥുൻ രമേഷ് ഇടക്കാലത്താണ് അവതരണത്തിലും കഴിവ് തെളിയിച്ചത്.

Advertisements

പിന്നീട് ആരാധകരുടെ പ്രിയപ്പെട്ട അവതാരകനായി താരം വളർന്നു. സോഷ്യൽമീഡിയയിൽ സജീവമായി ഇടപെടുന്നവരാണ് മിഥുനും ലക്ഷ്മിയും. ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ഇവരിപ്പോഴിതാ ആരാധകരെ രസിപ്പിച്ച് രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ALSO READ-‘തുപ്പണമെന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി, ആരും പണം വാങ്ങി നന്മമരം കലിക്കാൻ വരണ്ട; പൂച്ചസന്യാസിയുടെ വീഡിയോ എന്റെ കൈയ്യിലുണ്ട്’; പരോക്ഷ ഭീ ഷണിയുമായി ലക്ഷ്മിപ്രിയ

കടുവ കണ്ടതിന് ശേഷം വീട്ടിൽ നടന്ന രസകരമായൊരു കാര്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മിഥുൻ. നമ്മുടെ വീട്ടിലും ഉണ്ട് ഒരു കടുവ എന്ന ക്യാപ്ഷനോടെയായിരുന്നു ലക്ഷ്മി മേനോന്റെ വീഡിയോ മിഥുൻ പങ്കുവെച്ചത്.

അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ആ പാട്ടേതാ എന്ന് ചോദിച്ച് ലക്ഷ്മിയെത്തിയത്. ഏത് സിനിമയിലെ എന്ന് ചോദിച്ചപ്പോൾ കടുവയെന്നായിരുന്നു മറുപടി. ആവോ ദാമയെന്നായിരുന്നു മിഥുൻ പറഞ്ഞത്. ഞാൻ പുറത്തുണ്ടെന്നും പറഞ്ഞിരുന്നു. പാചകത്തിനിടയിൽ ലക്ഷ്മി കടുവയിലെ പാട്ട് അലറിക്കൊണ്ട് പാടുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

ALSO READ-‘ചേട്ടന്റെ സുഹൃത്തായ ശരത്തേട്ടനെ കണ്ടത് വിവാഹം ഉറപ്പിച്ച് ഒരു വർഷം കഴിഞ്ഞ്; കത്തുകളിലൂടെയാണ് പരസ്പരം മനസ്സിലാക്കി’; വിവാഹശേഷം ചിറക് മുളച്ചതിനെ കുറിച്ച് ആശ ശരത്ത്

ഇവിടെ സേഫ് അല്ല മിഥുനേട്ടാ, അയൽവാസികൾ കൈകാര്യം ചെയ്തോളും. പാട്ട് സൂപ്പറാണ്, ചിരിച്ച് ഊപ്പാടായി, എങ്ങനെ സാധിക്കുന്നു, ഇത്രയും കാലമായിട്ടും നിങ്ങളിപ്പോഴും ജീവനോടെയുണ്ടല്ലോ ഭാഗ്യം, മിഥുൻ ബ്രോ ഇതിന് പ്രതിവിധിയൊന്നുമില്ലേ തുടങ്ങി നിരവധി തമാശ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

മിഥുൻ ലിറ്റിൽ മാസ്റ്റേഴ്സ് ഷോയ്ക്ക് പിന്നാലെയാണ് ദുബായിൽ തുടങ്ങാൻ പോവുന്ന എഫ്എം സ്റ്റേഷനിലേക്ക് ആർജെയായി പോയത്. അങ്ങനെയാണ് ഇന്റർവ്യൂവിന് പങ്കെടുത്തതും.

അവതാരകനായെത്തുമ്പോൾ മലയാളം തന്നെയാണ് സംസാരിക്കാറുള്ളതെന്നും എന്നാൽ, ഇംഗ്ലീഷ് സംസാരിക്കേണ്ടി വരുമ്പോൾ അതും ചെയ്യാറുണ്ട്, അതാണ് തന്റെ രീതിയെന്നായിരുന്നു മുൻപ് ഒരിക്കൽ മിഥുൻ പറഞ്ഞത്.

Advertisement