ബിഗ് ബോസ് സീസൺ ഫോർ മറ്റ് സീസണുകളേക്കാൾ ഏറെ പ്രശസ്തി നേടിയിരുന്നു. മത്സരാർത്ഥികൾ തന്നെയാണ് ഇതിന് കാരണം. കൂട്ടത്തിൽ ലക്ഷ്മി പ്രിയയും ഷോയുടെ ഈ പ്രശസ്തിക്ക് കാരണമായിരുന്നു.
പറയാനുള്ള കാര്യങ്ങളെല്ലം ലക്ഷ്മിപ്രിയ ആരുടെ മുഖത്ത് നോക്കിയും പറയുന്നതും പൊട്ടിത്തേറിക്കുന്നതുമെല്ലാം ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടക്കത്തിൽ ആദ്യം പുറത്തുപോകുന്ന ഒരാൾ ആയിരിക്കും ലക്ഷ്മിപ്രിയയെന്ന് കരുതിയിരുന്നെങ്കിലും നൂറ് ദിനം തികച്ച് നാലാം സ്ഥാനവുമായിട്ടാണ് ലക്ഷ്മിപ്രിയ തിരിച്ചെത്തിയത്.
‘എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്റെ സങ്കടങ്ങൾ, എന്റെ എല്ലാം’- എന്നാണ് നാലാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലക്ഷ്മിപ്രിയ പറഞ്ഞത്. ഹൗസിലായിരിക്കുമ്പോൾ നിരവധി വിവാദ പരമാർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയിരുന്നു. കൂടാതെ, മറ്റൊരു മത്സരാർഥിയായ വിനയ് മാധവിന് നേരെ ലക്ഷ്മിപ്രിയ കാർക്കിച്ച് തുപ്പിയതും വലിയ ചർച്ചയായിരുന്നു.
‘ഒട്ടും ഈസിയായിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസൺ 4ന്റെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നെയോർത്ത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഞാൻ നന്ദിയറിയിക്കുന്നു. എന്റെ ഗുരുക്കന്മാർക്ക്, ജയേഷേട്ടന്, എന്റെ മോൾക്ക്, എൻറെ കൂടെയുണ്ടായിരുന്ന 20 പേർക്കും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങൾ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്. നിങ്ങൾ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്.’- പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചതിങ്ങനെ. ഇപ്പോൾ തന്റെ സോഷ്യൽമീഡിയ പേജിൽ വന്ന് മറ്റുള്ള മത്സരാർഥികളുടെ ആർമിക്കാർ അധിക്ഷേപിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ.
‘എനിക്ക് തുപ്പണമെന്ന് തോന്നിയപ്പോൾ ഞാൻ തുപ്പി. അല്ലാതെ തുപ്പൽ ഞാൻ കുടിച്ചിറക്കാറില്ല. തുപ്പൽ തുപ്പുക തന്നെയാണ് എല്ലാവരും ചെയ്യാറുള്ളത്.’ ‘അത് തന്നെയാണ് ഞാനും ചെയ്തിട്ടുള്ളത്. തല്ലണമെന്ന് തോന്നിയാൽ ഞാൻ ചിലപ്പോൾ തല്ലും. തുപ്പാനിടയാക്കുന്ന കാര്യങ്ങൾ ആരും എന്നോട് ചെയ്യരുത്. അവിടെ ഞാൻ ഇമേജ് നോക്കാറില്ല.’- താൻ പൊട്ടിത്തെറിച്ച് നിമിഷത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞതിങ്ങനെ.
‘ഹൗസിൽ ആരുടേയും പിന്നാലെ ചുറ്റിതിരിഞ്ഞല്ല ഞാൻ നൂറ് ദിവസം നിന്നത്. ഞാൻ ഒറ്റയാൾ പോരാളിയായി നിന്ന് എന്നെ ഇഷ്ടപ്പെടുന്നവരുടെ വോട്ട് കൊണ്ട് മാത്രമാണ് നൂറ് ദിവസം തികച്ചത്. ഞാൻ പതിനൊന്ന് എവിക്ഷൻ നേരിട്ടുണ്ട്. എന്നെപ്പോലെ ചവിട്ടിയരക്കപ്പെട്ട മറ്റൊരു സ്ത്രീയും ഹൗസിലുണ്ടായിരുന്നില്ല.’
‘ഞാൻ ആർക്കും വേണ്ടിയും അടിമ വേല ചെയ്തിട്ടില്ല. ഞാൻ നൂറ് ദിവസം നിന്ന് തോറ്റിട്ടല്ല ഇറങ്ങിയത്. നാലാം സ്ഥാനം ആഗ്രഹിച്ചു. അത് കിട്ടി. അതുകൊണ്ട് മറ്റുള്ള മത്സരാർഥികളുടെ പിആറുകൾ എന്റെ ഫേസ്ബുക്ക് വാളിൽ വന്ന് എന്നെ എന്തെങ്കിലും പറയാമെന്ന് വിചാരിക്കണ്ട.’
‘പൂച്ച സന്യാസികൾ ആരായിരുന്നുവെന്നും പൂച്ച സന്യാസികൾ എന്താണ് ചെയ്ത് കൂട്ടിയതെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അറിയാം.’ ‘മദ്യത്തിനെതിരെ, മയക്കുമരുന്നിനെതിരെ, സിഗരറ്റ് വലിച്ചാൽ ആകാശം ഇടിഞ്ഞ് പോകും എന്ന് പറഞ്ഞ വ്യക്തി ഫിനാലെ കഴിഞ്ഞ് കർട്ടൺ വീണപ്പോൾ എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടതാണ്.’ ‘അതിനുള്ള തെളിവ് എന്റെ കൈയ്യിലുണ്ട്. പിആറുകൾ മേടിച്ച കാശിന് ജോലി ചെയ്തില്ലേ ഇനി മുട്ടുമടക്കി അവിടെ ഇരിക്കുന്നതാണ് നല്ലത്.’
‘ഇനി എന്റെ ഫേസ്ബുക്ക് വാളിൽ വന്ന് അനാവശ്യം പറഞ്ഞാൽ പൂച്ച സന്യാസിയുടെ വീഡിയോ ഞാൻ പുറത്ത് വിടും. ആരാണ് പൂച്ച സന്യാസി, ആരാണ് നന്മമരം കളിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം.’ ‘പാർട്ടിക്ക് പോയപ്പോഴാണ് റോബിനുള്ള പിന്തുണയെ കുറിച്ച് ഞാൻ അറിയുന്നത്. റോബിന്റെ ആർദ്ര ഹൃദയം കണ്ടിട്ടുള്ള വ്യക്തി ഞാൻ മാത്രമാണ്.’
‘റോബിൻ രാധാകൃഷ്ണൻ ഫേക്കാണെന്ന് പലരും പറഞ്ഞപ്പോഴും ഞാൻ അയാൾക്കൊപ്പം നിന്നു. നന്മമരങ്ങളുടെ അടവും അഭ്യാസവും എന്റെ ഫേസ്ബുക്ക് പേജിൽ വേണ്ട’- ലക്ഷ്മിപ്രിയ പേരെടുത്ത് പറയാതെ തന്നെ വിമർശനം നടത്തുന്നു.
വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.