തെന്നിന്ത്യൻ സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് നീലിമ റാണി. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ സുപരിചിതയായി മാറാൻ നീലിമയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലും തമിഴിലുമായി ഒരുപിടി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്.
തമിഴകത്തിന്റെ സർവ്വകലാ വല്ലഭൻ ഉകനായകൻ കമൽ ഹസൻ നായകനായി എത്തിയ തേവർമകൻ എന്ന ചിത്രത്തിൽ ബാലതാരമായി വന്നാണ് നീലിമ റാണി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. വളർന്നതിന് ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇപ്പോൾ സീരിയൽ ലോകത്ത് സജീവമാണ് താരം.
തമിഴിൽ മാത്രമല്ല മലയാളത്തിലും സജീവ സാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയിലും ഏറെ സജീവമായ താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്ക് വന്ന ഒരു മോശം കമന്റിനോട് നടചി പ്രതികരിച്ചതാണ് വൈറലായി മാറുന്നത്.
അ ശ്ല ീല മാ യി ചോദ്യം ചോദിച്ച ആൾക്ക് അതേ നാണയത്തിൽ നടി മറുപടി നൽകുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ താരങ്ങൾ ആസ്ക് മി എനിത്തിങ് എന്ന സെഗ്മെന്റ് വയ്ക്കന്നത് സ്വാഭാവികമാണ്. അത്തരത്തിൽ എന്തും ചോദിക്കാനുള്ള അവസരം നൽകി നീലിമ ആരാധകരുമായി സംവദിയ്ക്കുന്നതിന് ഇടയിൽ ആണ് വളരെ അ ശ്ലീ ല മായ ചോദ്യങ്ങളുമായി ചിലർ എത്തിയത്.
അതിന് കൃത്യമായി മറുപടി നൽകിക്കൊണ്ട് തന്നെ നീലിമ പ്രതികരിയ്ക്കുകയും ചെയ്തു. ബ്രാ സൈസ് എത്രയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഞാൻ എന്തിന് നിങ്ങളോട് അത് പറയണം, നിങ്ങൾ വിൽപന നടത്താൻ പോകുന്നുണ്ടോ എന്നാണ് അതിന് നടി നൽകിയ മറുപടി.
പൊസിഷൻ ചോദിച്ച ആളോടും നീലിമ പ്രതികരിച്ചു. ഈ വിവരക്കേടിന് എന്ത് മറുപടിയാണ് നൽകേണ്ടത് എന്നായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ തുടക്കത്തിലൊക്കെ മറുപടി നൽകാതെ പോകുന്ന സെലിബ്രിറ്റികളെയാണ് കാണാറുള്ളത്. എന്നാൽ ഇപ്പോൾ ഭൂരിഭാഗം ആളുകളും അപ്പപ്പോൾ തന്നെ മറുപടി നൽകി അവരുടെ പ്രൊഫൈൽ പരസ്യപ്പെടുത്താറുണ്ട്.
കുഞ്ഞു കുട്ടികൾ പോലും ഇത്തരം മോശം കമന്റുകൾ എഴുതുന്നു എന്നതാണ് കഷ്ടം. തമിഴ് സീരിയലുകളിലാണ് നീലിമ സജീവമായി നിൽക്കുന്നത് എങ്കിലും മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന അഹല്യ എന്ന സീരിയലിലാണ് ഏറ്റവും ആദ്യം അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റിലെ ആലിലത്താലി എന്ന സീരിയലിലും അഭിനയിച്ചു. മഴവിൽ മനോരമയിൽ ചെയ്ത സായിവിന്റെ മക്കൾ, ചാക്കോയും മേരിയും എന്നീ സീരിയലുകളിലും നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.