വസ്തുതാ വിരുദ്ധം, ആരെയും പ്രണയിക്കുന്നുമില്ല കല്യാണം കഴിക്കുന്നുമില്ല, വസ്തുത ഉറപ്പാക്കി വാർത്തകൾ നൽകണം; വിവാഹ വാർത്തകൾക്ക് എതിരെ തുറന്നടിച്ച് നിത്യാ മേനോൻ

63

മലയാളിയായ നിത്യാ മേനോൻ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായ താരസുന്ദരിയാണ്. ഇപ്പോഴിതാ താൻ വിവാഹിത ആകുന്നു എന്ന വാർത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി നിത്യ മേനോൻ. കഴിഞ്ഞ ദിവസം നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന് ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും വാർത്ത നൽകിയിരുന്നു.

പക്ഷെ വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ എല്ലാം തന്നെ വ്യാജമാണെന്നാണ് നിത്യ മേനോനിപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം വാർത്തകൾ നൽകുമ്പോൾ വസ്തുത ഉറപ്പാക്കി നൽകണം എന്നും നിത്യ മേനോൻ പറഞ്ഞു. ഇപ്പോൾ തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.

Advertisements

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പായി ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിക്കാൻ എല്ലാവരും തയ്യാറായി രുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും നിത്യ മേനോൻ പറഞ്ഞു. അതേ സമയം മലയാളത്തിലെ പ്രമുഖ നടനായും താരം പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹം കഴിക്കും എന്നുമായിരുന്നു റിപ്പോർട്ടുകൽ പ്രചരിച്ചത്. ഒരു കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത് എന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുക ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Also Read
മലയാളത്തിന്റെ കളക്ഷൻ കിംഗ് ആയി മമ്മൂട്ടി, തിയേറ്റർ കളക്ഷനിൽ നമ്പർ വൺ, ജനങ്ങളെ ആകർഷിക്കുന്നതിൽ മുമ്പിൽ പൃഥ്വിരാജ്, മോഹൻലാൽ പിന്നിലായതിന്റെ കാരണം ഇതാണ്, സുരേഷ് ഷേണായി പറയുന്നു

അതേ സമയം നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാർ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിന്റെ റിലീസ് തിയതി നിലവിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് നിത്യാ മേനോൻ. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമെന്നാണ് നിത്യാ മേനോനെ വിശേഷിപ്പിക്കാറ്. സിനിമയെ സ്‌നേഹിക്കാതെ സിനിമയിലെത്തിയ നിത്യ ഇന്ന് മലയാളവും കടന്നു തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ്.

ഏതൊരു സെലിബ്രിറ്റിയെയും പോലെ തന്നെ ഗോസിപ്പുകളും നിരവധിയാണ് നിത്യയെ ചുറ്റിപറ്റി പ്രചരിച്ചിരുന്നത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ നിന്നും മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. ബോളിവുഡിലേക്കും ചുവട് വെച്ചിരിക്കുകയാണ് നിത്യാ മേനോൻ ഇപ്പോൾ.

Also Read
ദേഷ്യം പിടിക്കുന്നത് നിസ്സാര കാര്യങ്ങൾക്ക്, ഭാര്യയുമായി വഴക്കിട്ടാൽ പിന്നെ പരിഹരിക്കുന്നത് ഇങ്ങനെ; വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

ബാലതാരമായി 1988ലാണ് നിത്യ സിനിമയിൽ ചുവടുവെപ്പ് നടത്തുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി.

Advertisement