മലയാളത്തിന്റെ കളക്ഷൻ കിംഗ് ആയി മമ്മൂട്ടി, തിയേറ്റർ കളക്ഷനിൽ നമ്പർ വൺ, ജനങ്ങളെ ആകർഷിക്കുന്നതിൽ മുമ്പിൽ പൃഥ്വിരാജ്, മോഹൻലാൽ പിന്നിലായതിന്റെ കാരണം ഇതാണ്, സുരേഷ് ഷേണായി പറയുന്നു

139

മലയാള സിനിമയിൽ തിയ്യേറ്റർ കളക്ഷനിൽ നിലവിൽ മുമ്പിൽ നിൽക്കുന്ന താരം മെഗാസ്റ്റാർ മമ്മൂട്ടി ആണെന്ന് ഷേണായി ഗ്രൂപ്പ് ഉടമ സുരേഷ് ഷേണായി. ജനങ്ങളെ ആകർഷിക്കുന്ന മറ്റൊരു താരം പൃഥ്വിരാജ് ആണെന്നും സുരേഷ് ഷേണായി പറയുന്നു.

മലയാളത്തിലെ മറ്റ് താരങ്ങൾക്ക് അത് സാധിക്കാത്തത് ദുഖകരം ആണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുരേഷ് ഷേണായിയുടെ തുറന്നു പറച്ചിൽ. എം ആൻഡ് എം (മോഹൻലാലും മമ്മൂട്ടിയും) ആണ് ഇൻഡസ്ട്രി ഭരിക്കുന്നതെങ്കിലും മമ്മൂട്ടിക്കാണ് ഇപ്പോൾ തിയേറ്റർ കളക്ഷനിൽ ടോപ്പ് പൊസിഷൻ.

Advertisements

അടുത്തിടെ മോഹൻലാലിന്റെ സിനിമകൾ തിയേറ്ററിലെത്തുന്നത് കുറവാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഒടിടിയിലാണ് വരുന്നത്. ജനങ്ങളെ ആകർഷിക്കുന്ന മറ്റൊരു താരം പൃഥ്വിരാജ് സുകുമാരൻ ആണ്. മറ്റ് താരങ്ങൾക്കൊന്നും ജനങ്ങളെ ആകർഷിക്കാൻ ആവുന്നില്ലെന്നത് അത്ര സുഖകരമായ കാര്യമല്ലെന്നും സുരേഷ് ഷേണായി പറയുന്നു.

Also Read
25 കോടി രൂപയുടെ വിവാഹ ചിലവ്, നയൻ താരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും എട്ടിന്റെ പണി കൊടുത്ത് നെറ്റ്ഫ്ളിക്‌സ്>

അതേ സമയം ഫഹദ് ഫാസിൽ നായകൻ ആകുന്ന പുതിയ ചിത്രം മലയൻകുഞ്ഞിന് വേണ്ടിയാണ് ഇപ്പോൾ ഞങ്ങളെല്ലാരും കാത്തിരിക്കുന്നത്. കുറെ ഒടിടി റിലീസുകൾക്ക് ശേഷം തിയേറ്ററിൽ എത്തുന്ന അദ്ദേഹത്തിന്റെ മലയാളം ചിത്രമാണ് മലയൻകുഞ്ഞ്.

അവസാനം തിയേറ്ററിലെത്തിയ അദ്ദേഹത്തിന്റെ ട്രാൻസ് വലിയ ഹിറ്റായിരുന്നു. ഇപ്പോൾ രണ്ട് മലയാള സിനിമകളാണ് തിയേറ്ററിൽ എത്തുന്നത്. മലയൻകുഞ്ഞും മഹാവീര്യറും. ആദ്യദിവസം മുതൽ നല്ല റിവ്യൂകൾ വരികയാണെങ്കിൽ ഈ രണ്ട് സിനിമകളും നന്നായി പെർഫോം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 21നാണ് നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യർ റിലീസ് ചെയ്യുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സ്, ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്. ഷംനാസ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജി മോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്. മഹേഷ് നാരായണൻ തിരക്കഥ നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ നായിക രജിഷ വിജയനാണ്. എആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Also Read
കമ്മിറ്റഡ് ആണെന്ന് നേരത്തെ പറഞ്ഞിരുന്നേൽ നിത്യ മേനോന് വേണ്ടി ഞാൻ സമയം കളയില്ലായിരുന്നു, ഇനി എനിക്കൊരു കല്യാണം ഇല്ല: സങ്കടത്തോടെ സന്തോഷ് വർക്കി

Advertisement