25 കോടി രൂപയുടെ വിവാഹ ചിലവ്, നയൻ താരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും എട്ടിന്റെ പണി കൊടുത്ത് നെറ്റ്ഫ്ളിക്‌സ്

5405

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി നയൻ താര. കഴിഞ്ഞ മാസം ആയിരുന്നു കാമുകൻ ആയ സംവിധായകൻ വിഘ്‌നേഷ് ശിവനെ താരം വിവാഹം കഴിച്ചത്. ഇപ്പോഴിതാ നയൻതാരക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും നോട്ടീസ് അയച്ചിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോയ നെറ്റ്ഫ്ലിക്സ്.

താരദമ്പതികളുടെ കല്യാണത്തിനായി തങ്ങൾ ചിലവാക്കിയ മുഴുവൻ തുകയും തിരികെ നൽകണം എന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോം പിൻമാറിയെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സാമൂഹിക മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചത് കൊണ്ടാണ് നെറ്റ്ഫ്ളിക്സ് പിൻമാറിയത്.

Advertisements

വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്ളിക്സാണ് വഹിച്ചത്. അതിനാൽ തന്നെ തങ്ങൾക്ക് തുക മടക്കിനൽകണമെന്ന് അവർ ആവശ്യപ്പെട്ടിരിക്കുകയാണെന്നും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 25 കോടി രൂപയ്ക്കാണ് വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ളിക്സിന് നൽകിയത്. ചിത്രങ്ങൾ പങ്കുവയ്ക്കാൻ താമസിക്കുന്നത് നയൻതാരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിൽ ആയിരുന്നു വിഘ്നേഷ്.

Also Read
കമ്മിറ്റഡ് ആണെന്ന് നേരത്തെ പറഞ്ഞിരുന്നേൽ നിത്യ മേനോന് വേണ്ടി ഞാൻ സമയം കളയില്ലായിരുന്നു, ഇനി എനിക്കൊരു കല്യാണം ഇല്ല: സങ്കടത്തോടെ സന്തോഷ് വർക്കി

തുടർന്നാണ് അദ്ദേഹം ചിത്രങ്ങൾ പുറത്ത് വിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്നേഷ് ശിവൻ അതിഥികൾക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാൻ, സൂര്യ, ജ്യോതിക തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് പുറത്തുവിട്ടത്.

മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാർത്തകൾ ഉണ്ടായിരുന്നു.

വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു.

Also Read
പ്രശ്‌നങ്ങളുടെ തുടക്കം അവിടെ നിന്നും, അത് കൊണ്ടെത്തിച്ചത് വിവാഹ മോചനത്തിലും, ആരാധകരെ ഞെട്ടിച്ച് വിവാഹ മോചനം നേടിയ വീണാ നായുരടെ ജീവിതത്തിൽ സംഭവിച്ചത്

Advertisement