‘വിവാഹം കഴിച്ച് കുട്ടികളാവണമെന്ന ചിന്തയിലായിരുന്നു ഞാൻ, അവനാണെങ്കിൽ ഇരുപതുകളിലും’; നിക്കുമായി എല്ലാം തമാശയ്ക്ക് തുടങ്ങിയതായിരുന്നെന്ന് പ്രിയങ്ക ചോപ്ര

157

അഭിനേത്രിയെന്ന നിലയിൽ മാത്രമല്ല മനുഷ്യാവകാശ പ്രവർത്തനങ്ങളിലും പ്രിയങ്ക ചോപ്ര തിളങ്ങുന്നുണ്ട്. 2015 ൽ ബോളിവുഡിൽ ബിഗ് സ്‌ക്രീനിൽ തിളങ്ങി നിൽക്കവെ അമേരിക്കയിൽ ഒരു ടെലിവിഷൻ സീരീസായ ക്വാണ്ടികോയിൽ അഭിനയിക്കാൻ പ്രിയങ്ക തീരുമാനിച്ചതാണ് കരിയറിനെ മാറ്റിമറിച്ചത്. സീരിസിൽ അഭിനയിക്കാൻ പ്രിയങ്ക തീരുമാനിച്ചത് അന്ന് പലരുടെയും നെറ്റി ചുളിച്ചിരുന്നു. ഒരു സീരീസിന് വേണ്ട ഇത്രയധികം സമയവും ഇന്ത്യയിലെ പ്രൊജക്ടുകളും ഉപേക്ഷിക്കുന്നത് നടിയുടെ ബോളിവുഡ് കരിയറിനെ ബാധിക്കില്ലേയെന്നായിരുന്നു ഉയർന്നു വന്ന ചോദ്യം.

ഹോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ കരിയറിലെ വിലപ്പെട്ട സമയവും നഷ്ടപ്പെടുമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ ആശങ്കകൾ പ്രിയങ്കയെ ബാധിച്ചില്ല. ക്വാണ്ടികോ അമേരിക്കയിൽ വൻ ഹിറ്റായി. പ്രിയങ്കയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തിരിഞ്ഞു നോക്കേണ്ട വന്നിട്ടില്ലാത്ത പ്രിയങ്കയ്ക്ക് ഹോളിവുഡിൽ നിന്നും നിരവധി ഓഫറുകളെത്തി. അമേരിക്കയിൽ സെൻസേഷണൽ താരമായി പ്രിയങ്ക മാറി.

Advertisements

തുടർന്ന് തന്റെ ജീവിത പങ്കാളിയെയും പ്രിയങ്ക അമേരിക്കയിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. 2018 ലാണ് ഗായകൻ നിക് ജോനാസുമായി പ്രിയങ്ക വിവാഹം കഴിക്കുന്നത്. ഇപ്പോൾ വാടക ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞും പ്രിയങ്കയ്ക്ക് ജനിച്ചു. പ്രിയങ്ക ചോപ്രയ്ക്ക് 36ാം വയസ്സും നിക്കിന് 26 വയസ്സുമായിരുന്നു വിവാഹം കഴിക്കുമ്പോഴുള്ള പ്രായം. ഈ പ്രായ വ്യത്യാസം വലിയ തോതിൽ ചർച്ചയായിരുന്നു.

ALSO READ- എനിക്ക് എന്റേതായ ലൈഫ് ഉണ്ട്, ഇന്റർവ്യൂ എടുത്ത അനേകം പേരിൽ ഒരാളാണ് ആരതി; ഭാവിയിൽ മറ്റെന്തെങ്കിലും ഉണ്ടായിക്കൂടെന്നില്ല; റോബിൻ

അതേസമയം നിക്കിന്റെ പ്രായക്കുറവ് ഡേറ്റിംഗ് തുടങ്ങുന്ന സമയത്ത് താനത്ര കാര്യമാക്കിയിരുന്നില്ല എന്നാണ് പ്രിയങ്ക പറയുന്നത്. 2021 ൽ ഒപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രിയങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്.

‘നിക്ക് എനിക്ക് പ്രണയ സന്ദേശങ്ങളയക്കുന്ന സമയത്ത് ഞാനത്ര കാര്യമാക്കിയിരുന്നില്ല. എനിക്കപ്പോൾ 35 വയസ്സായിരുന്നു. വിവാഹം കഴിച്ച് കുട്ടികളാവണമെന്ന ചിന്തയിലായിരുന്നു ഞാൻ. അവനാണെങ്കിൽ ഇരുപതുകളിലും. ഇതൊക്കെ അവനിപ്പോൾ വേണമെന്നാഗ്രഹിക്കുന്ന കാര്യങ്ങളാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു’- താരം മനസ് തുറന്നതിങ്ങനെ.

‘പിന്നീട് കുറച്ചു കാലത്തേക്ക് അങ്ങനെ തന്നെ ചിന്തിച്ചു. അവനോടൊപ്പം ഒരുസമയം വരെ പുറത്ത് പോവുന്ന കാലത്ത്. പിന്നെ അവനേക്കാൾ ആശ്ചര്യകരമായി ഒന്നും തോന്നിയിട്ടില്ല.’- പ്രിയങ്ക നിക്കിനെ പ്രശംസിക്കുന്നു. അവൻ സ്വയം ഒരു കരുത്തുള്ള ഉറപ്പുള്ള ഒരു മനുഷ്യനാണ്. വളരെ വിവേകമുള്ളവൻ. എന്റെ നേട്ടങ്ങളിലും സ്വപ്നങ്ങളിലും വളരെ സന്തോഷിക്കുന്നവനാണ് എന്നും പ്രിയങ്ക ചോപ്ര ജൊനാസ് അഭിമുഖത്തിൽ പറഞ്ഞു.

ALSO READ- നിത്യാ മേനോൻ മലയാളത്തിലെ പ്രമുഖ യുവ നടനുമായി ഇഷ്ടത്തിൽ, വിവാഹം ഉടൻ: പ്രിയ നടി നിത്യാ മേനോൻ വിവാഹിയാകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്

അതേസമയം, കുറച്ചു നാളത്തെ പ്രണയത്തിനുള്ളിൽ തന്നെ ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. 2018ൽ ഇന്ത്യയിൽ വെച്ച് ഡിസംബറിലാണ് ആഡംബര പൂർണമായ വിവാഹം നടന്നത്. ക്രിസ്ത്യൻ, ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും ഒരുമിച്ചെത്തിയ നെറ്റ്ഫ്‌ലിക്‌സ് ഷോയിൽ പ്രിയങ്ക നിക്കുമായി തനിക്കുള്ള പ്രായ വ്യത്യാസത്തെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്.

താനും നിക്കും തമ്മിൽ 10 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. പുതുതലമുറയിലെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ നിക്ക് എന്നെ സഹായിക്കുന്നുണ്ട്. ടിക് ടോക് ഉപയോഗിക്കാനും മറ്റും. എങ്ങനെയാണ് വിജയകരമായ ഒരു കരിയർ ഉണ്ടാക്കുകയെന്ന് ഞാൻ നിക്കിനെയും പഠിപ്പിക്കാറുണ്ടെന്നും ആയിരുന്നു നെറ്റ്ഫ്‌ലിക്‌സിലെ റോസ്റ്റിഗ് ഷോയിൽ പ്രിയങ്ക തമാശ രൂപേണ പറഞ്ഞത്.

Advertisement