‘മനീഷ കൊയ്രാളയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യ റായിയെ ഉപേക്ഷിച്ചു’; ഓരോ മാസം ഓരോരുത്തരുടെ കൂടെയാണല്ലോ മനീഷയെന്ന് ഐശ്വര്യ; ആരാണിവൾ എന്ന് തിരിച്ചടിച്ച് മനീഷയും; പോരിന്റെ കഥ ഇങ്ങനെ

482

സാങ്കേതിക വിദ്യാ ഇത്രയൊന്നും വളരാത്ത തൊണ്ണൂറുകളിലും താരങ്ങളുടെ പ്രശസ്തിക്കും ഗോസിപ്പുകൾക്കും ഒന്നും ഒട്ടും കുറവുണ്ടായിരുന്നില്ല. അക്കാലത്തെ ഗോസിപ്പുകളും താരപ്പോരുകളും ഇന്നും ആരാധകരുടെ ഓർമ്മകളിലുണ്ട്.

അക്കാലത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികയായിരുന്നു മനീഷ കൊയ്രാള. നേപ്പാളി രാജ കുടുംബാംഗമായ മനീഷ പക്ഷെ തിളങ്ങിയത് ഇന്ത്യൻ സിനിമകളിലാഇരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച താരം പ്രമുഖ നായകനടന്മാരുടെ എല്ലാം നായികയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

ശക്തമായ പല സ്ത്രീകഥാപാത്രങ്ങളെയും അവതരിപ്പിച്ച നടി പിന്നീട് അർബുദ രോഗ ബാധിതയായതിന് ശേഷമാണ് വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷയായത്. മനീഷയുടെ ജീവിതം അക്കാലത്ത് ആരേയും വിഷമിപ്പിക്കുന്നത് ആയിരുന്നെങ്കിലും ഇപ്പോൾ സന്തോഷത്തോടെ കഴിയുകയാണ് താരം.

ALSO READ- ആദ്യം തന്നോട് പ്രണയം പറഞ്ഞത് ബ്ലെസ്ലി, സഹോദരനെ കാമുകൻ ആക്കാൻ പറ്റില്ലല്ലോ; മനസ് തുറന്ന് ദിൽഷ

അതേസമയം, തൊണ്ണൂറുകളിൽ താരറാണിയായിരുന്ന പലരുമായും മനീഷ അത്ര സുഖകരമല്ലാത്ത ബന്ധത്തിലായിരുന്നു. ഉലകഅഴകി എന്ന് വിശേഷിപ്പിക്കുന്ന ഐശ്വര്യ റായിയുമായും താരം ഒന്നു കൊമ്പുകോർത്തിരുന്നു. സിനിമയിൽ സജീവമായ കാലത്ത് തന്നെയാണ് നടി വിവാദ പരാമർശങ്ങളൊക്കെ നടത്തി വാർത്തകളിൽ ഇടംനേടിയിരുന്നത്.

ഇതിൽ ഏറെ പ്രചാരം നേടിയ ഒരു സംഭവമായിരുന്നു മനീഷയുടെ കാമുകനായിരുന്ന രാജീവ് മുൽചന്ദാനി നടി ഐശ്വര്യ റായിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ടത്. 1999 ൽ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെ മനീഷയുടെ പ്രസ്താവനയെ പൊളിച്ചടുക്കുന്ന മറുപടിയുമായി ഐശ്വര്യ റായി എത്തുകയും ചെയ്തു. നടി പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയത്.

ALSO READ- ദുൽഖർ സൽമാന്റെ ബിഗ് ഫാനാണ് താനെന്ന് കോളേജ് അധ്യാപിക; നിറഞ്ഞ കൈയ്യടികളുമായി സദസ്; ഹൈദരാബാദിലെ ദുൽഖർ ഫാൻസിനെ കണ്ട് കണ്ണുതള്ളി മലയാളികളും

1994 ൽ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ റായി ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടിയാണ്. ഇന്നും സിനിമകളിൽ സജീവമാണ് താരം. അതേസമയം, ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട അതേ വർഷം ഐശ്വര്യയെ കുറിച്ചൊരു വാർത്ത പ്രമുഖ മാഗസിൻ പുറത്തുവിട്ടിരുന്നു. മനീഷ പറഞ്ഞ കാര്യമെന്ന രീതിയിലായിരുന്നു ആ റിപ്പോർട്ട്.

‘പ്രശസ്ത മോഡലും ഫോട്ടോഗ്രാഫറുമായ രാജീവ് മുൽചാന്ദനി മനീഷ കൊയ്രാളയ്ക്ക് വേണ്ടി ഐശ്വര്യ റായിയെ ഉപേക്ഷിച്ചു’ എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതോടെ രാജീവിന്റെ വിശദീകരണം ചോദിച്ച് ഐശ്വര്യ അദ്ദേഹത്തെ വിളിച്ചു.

രാജീവുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് ഐശ്വര്യയുടെ പ്രതികരണമിങ്ങനെയാണ്, ‘ഒരു പ്രമുഖ മാധ്യമം മനീഷയ്ക്ക് വേണ്ടി രാജീവ് എന്നെ ഉപേക്ഷിച്ചുവെന്ന് വാർത്ത കൊടുത്തു. അതിലെ സത്യാവസ്ഥ അറിയാനായി ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. രാജീവ് എന്റെ നല്ല സുഹൃത്ത് മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല. അവരുടെ പ്രണയകഥയിൽ കയറാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് മാസത്തിന് ശേഷം അവരെ ഒരുമിച്ച് കണ്ടിട്ടില്ല. പിന്നെ എല്ലാ രണ്ട് മാസം കൂടുമ്പോഴും മനീഷയെ വ്യത്യസ്തരായ ആളുകളുടെ കൂടെയാണ് കാണാറുള്ളത്’- എന്നുമായിരുന്നു ഐശ്വര്യയുടെ വാക്കുകൾ.

കൂടാതെ, രാജീവ് പുറത്താക്കിയെന്ന മനീഷയുടെ ആരോപണങ്ങൾക്കെതിരെയും ഐശ്വര്യ ആഞ്ഞടിച്ചു. ‘എനിക്കത് വിശ്വസിക്കാൻ സാധിക്കുന്നില്ല. അത് ശരിക്കും ഞെട്ടിക്കുന്ന കാര്യമായിരുന്നു. ഞാൻ ഉദ്ദേശിച്ചത് ആ ലേഖനം ആധികാരികമായിട്ടുള്ളത് ആയിരുന്നെങ്കിൽ എന്തുകൊണ്ട് അത് 1994 ൽ തന്നെ പുറത്ത് വന്നില്ല എന്നതാണ്?’

‘ഈ വിഷയം എന്നെ ബാധിച്ചു. തന്റെ ജീവിതത്തിലെ പല തുടങ്ങൾക്കും അതൊരു പ്രശ്നമായി വന്നു. ഞാനൊരു ഭ്രാന്തിയെ പോലെ കരയുകയും ചെയ്തതായി’ ഐശ്വര്യ റായി പറഞ്ഞു.

എന്നാൽ തൊട്ടുപിന്നാലെ ഐശ്വര്യയെ വീണ്ടും കളിയാക്കി കൊണ്ടാണ് മനീഷ രംഗത്ത് എത്തിയത്. ‘രേഖയെയും ശ്രീദേവിയെയും പോലെയുള്ള മുതിർന്ന നടിമാർ പോലും അവളെ വിമർശിച്ചു. അപ്പോൾ ആരാണ് ഈ ഐശ്വര്യ റായി? അവളുടെ മോശം പെരുമാറ്റം വ്യക്തിത്വത്തെയയാണ് കാണിക്കുന്ന മാത്രമേ കാണിക്കൂ’ എന്നായിരുന്നു മനീഷയുടെ വാക്കുകൾ.

Advertisement