ആദ്യം തന്നോട് പ്രണയം പറഞ്ഞത് ബ്ലെസ്ലി, സഹോദരനെ കാമുകൻ ആക്കാൻ പറ്റില്ലല്ലോ; മനസ് തുറന്ന് ദിൽഷ

219

നർത്തകിയും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറായതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഇയർന്നത്. ദിൽഷ വിന്നർ ആകാൻ അർഹയല്ലെന്നും ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ ആരാധകരുടെ വോട്ടാണ് ദിൽഷയ്ക്ക് ലഭിച്ചതെന്നുമൊക്കെയാണ് പലരും പറഞ്ഞിരുന്നത്.

തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചതോടെ എല്ലാം ഒന്ന് കെട്ടടങ്ങിയെങ്കിലും റോബിൻ-ദിൽഷ ബന്ധത്തെ ചൊല്ലിയായിരുന്നു പിന്നീടുള്ള ചർച്ചകൾ. എന്നാൽ എല്ലാ ചർച്ചകളും അവസാനിപ്പിച്ച് തനിക്ക് ഡോ. റോബിനോട് പ്രണയമില്ലെന്ന് വ്യക്തമാക്കി ദിൽഷ തന്നെ രംഗത്തെത്തി. ഒരു വീഡിയോയിലൂടെയാണ് ദിൽഷ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്ന് പറഞ്ഞത്.

Advertisements

പിന്നാലെ ദിൽഷയുടെ തീരുമാനത്തിൽ പ്രതികരണവുമായി റോബിൻ എത്തുകയും ചെയ്തു. സന്തോഷമായി ഇരിക്കൂ ദിൽഷ ബഹുമാനം മാത്രമെയുള്ളൂ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ എല്ലാവിധ ആശംസകളും നേരുന്നു. നീ നൽകിയ എല്ലാ ഓർമകൾക്കും നന്ദി നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നു എന്നാണ് റോബിൻ കുറിച്ചത്.

ALSO READ- ദുൽഖർ സൽമാന്റെ ബിഗ് ഫാനാണ് താനെന്ന് കോളേജ് അധ്യാപിക; നിറഞ്ഞ കൈയ്യടികളുമായി സദസ്; ഹൈദരാബാദിലെ ദുൽഖർ ഫാൻസിനെ കണ്ട് കണ്ണുതള്ളി മലയാളികളും

റോബിനും ദിൽഷയ്ക്കും ഇടയിലെ എല്ലാ വിഷയങ്ങളും അവസാനിച്ചുവെങ്കിലും ആരാധകർ വെറുതെയിരുന്നില്ല. ദിൽഷയ്ക്ക് നേരെ നിരവധി സൈബർ ആക്രമണവും ഡീഗ്രേഡിങും ആണ് തുടർന്നും ഉണ്ടായത്. താൻ നേരിടുന്ന സൈബർ ആക്രമണങ്ങളേക്കുറിച്ച് ദിൽഷ തന്നെ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോൾ വീണ്ടും ദിൽഷ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ ദിൽഷ തുറന്നു പറഞ്ഞത്. ബ്ലെസ്ലിയാണ് തന്നോട് ആദ്യം പ്രണയം തുറന്നു പറഞ്ഞതെന്ന് പറയുകയാണ് ദിൽഷ. പരിപാടി കഴിഞ്ഞ് ഞാൻ ആരെയും വിളിച്ചിട്ടില്ലെന്നും കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖത്തിലൂടെ ദിൽഷ തുറന്നു പറഞ്ഞു.

ALSO READ-അമ്മ കുട്ടിക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്, എന്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാണും, വീഡിയോ വൈറൽ

പരിപാടി കഴിഞ്ഞ് ഞാൻ ആരെയും വിളിച്ചിട്ടില്ല. ഷോയിൽ നിന്നിറങ്ങി കുറച്ചു ദിവസത്തേക്ക് ഫോൺ കൈ കൊണ്ട് പോലും തൊട്ടിട്ടില്ലെന്നാണ് താരം പറയുന്നത്. നിമിഷയുടെ മനസിൽ എന്നെക്കുറിച്ച് ഒരു തെറ്റിദ്ധാരണ ഉള്ളതുപോലെ തോന്നുന്നുണ്ട്. നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദം ഞാൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ഒരു തോന്നൽ പലപ്പോഴും നിമിഷയ്ക്ക് ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. നിമിഷയും ജാസ്മിനും തമ്മിലുള്ള സൗഹൃദം മാറ്റി നിർത്തിയിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ലെന്നാണ ്ഇതിനോട് ദിൽഷ പ്രതികരിച്ചത്.

അവരുടെ സൗഹൃദം ജീവിതകാലം മുഴുവൻ നല്ല രീതിയിൽ തുടരട്ടേ എന്ന് ആഗ്രഹിക്കുന്നു. ബ്ലെസ്ലി ആണ് ആദ്യം തന്നെ പ്രൊപ്പോസ് ചെയ്തതെന്നും ദിൽഷ പറയുന്നു. എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റില്ല. സഹോദരനെ കാമുകൻ ആക്കാൻ പറ്റില്ലല്ലോ. ബ്ലെസ്ലിയുടെ കൂടെ ഞാൻ ബിഗ് ബോസ് വീടിനുള്ളിൽ കുറേ പാട്ട് പാടിയിട്ടുണ്ടെന്നും ദിൽഷ പറഞ്ഞു.

Advertisement